ഉപ്പും മുളകില്‍ നിന്നും പൂജ എങ്ങോട്ട് പോയി? പുറത്താക്കിയതാണോ? അശ്വതി നായരുടെ മറുപടി വൈറല്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവവികാസങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതലേ തന്നെ അതാത് ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കാറുണ്ട്. അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ എത്തിയത്.
മുടിയനെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പൂജ എത്തിയത്. വട്ടുണ്ടോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പൂജയുടെ പെരുമാറ്റം. ഒരുവിധത്തിലാണ് നീലുവും ബാലുവും പൂജയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയത്. അച്ഛായെന്ന് വിളിച്ചാണ് പൂജ പാറമട വീട്ടിലേക്ക് എത്താറുള്ളത്. അടുത്തിടെയായി പൂജയെ ഉപ്പും മുളകില്‍ കാണാനില്ലായിരുന്നു. പൂജയ്ക്ക് എന്ത് പറ്റിയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാറമട വീട്ടിലെത്തിയ പാവാടക്കാരി
കാഴ്ചയില്‍ ലച്ചുവിനെപ്പോലെ തോന്നിപ്പിച്ച വരവായിരുന്നു പൂജയുടേത്. പാറമട വീട്ടിലെ പാവാടക്കാരി ആരാണെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ലച്ചുവിന് പകരമായാണോ പൂജയുടെ വരവെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. ലച്ചുവിന്റെ പകരമല്ല പൂജ ജയറാം എന്ന് അശ്വതിയും വ്യക്തമാക്കിയിരുന്നു. നൃത്തവും ഫാഷനുമൊക്കെയായി സജീവമായ അശ്വതി നായരുടെ ജീവിതം മാറി മറിയുകയായിരുന്നു പിന്നീട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഉപ്പും മുളകിന് ശേഷമുള്ള ജീവിതം
സൂര്യ മ്യൂസിക്കിലെ വിജെയാണ് അശ്വതി നായര്‍. സുഹൃത്ത് മുഖേനയായാണ് ഉപ്പും മുളകിലേക്ക് എത്തിയത്. ഓഡീഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഉപ്പും മുളകും പോലെ പ്രേക്ഷകര ഹൃദയത്തില്‍ പതിഞ്ഞ പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഉപ്പും മുളകിന് ശേഷം ആരാധകപിന്തുണ കൂടിയെന്നും എല്ലാവരും തന്നെ തിരിച്ചറിയാന്‍ തുടങ്ങിയെന്നും അശ്വതി പറഞ്ഞിരുന്നു.

പൂജ എവിടെപ്പോയി?
ഉപ്പും മുളകിലേക്ക് പൂജ എത്തിയതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. താരത്തിന്റെ അഭിനയം ഓവറാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ അഭിപ്രായം. മറുവിഭാഗമാവട്ടെ പൂജയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. അടുത്തിടെയായി ഉപ്പും മുളകില്‍ പൂജയെ കാണാത്തതിനെക്കുറിച്ച് എല്ലാവരും ഒരുപോലെ ചോദിച്ചിരുന്നു. പൂജ ഇനി വരില്ലേയെന്നും, ഉപ്പും മുളകില്‍ നിന്നും പൂജയെ പുറത്താക്കിയോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
Recommended Video

അശ്വതിയുടെ മറുപടി
ഉപ്പും മുളകിലേക്ക് താന്‍ തിരിച്ചെത്തുമെന്ന മറുപടിയായിരുന്നു അശ്വതി നല്‍കിയത്. ചെറിയൊരു ബ്രേക്കുണ്ടായിരുന്നു. നാളുകള്‍ക്ക് ശേഷം തിരിച്ചെത്തി, ഇനിയങ്ങോട്ടുള്ള എപ്പിസോഡുകളില്‍ താനും ഉണ്ടാവുമെന്നായിരുന്നു താരം പറഞ്ഞത്. നേരത്തെ മുടിയനെ കാണാതിരുന്നപ്പോഴും ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. തിരക്കായിപ്പോയതുകൊണ്ടാണെന്നും താന്‍ തിരിച്ചെത്തിയെന്നും പറഞ്ഞ് മുടിയനെത്തിയതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്.


Click it and Unblock the Notifications