ഉപ്പും മുളകിലെ പാവാടക്കാരി സ്റ്റാര്‍ മാജിക്കിലേക്ക്! അതിഥിയെ സ്വീകരിച്ച് താരങ്ങള്‍! ചിത്രം വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയാണ് പരിപാടി അവതരിപ്പിക്കുന്നത്. വിവിധ പരമ്പരകളിലൂടെയും ഹാസ്യപരിപാടികളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്നത്. നോബി മാര്‍ക്കോസ്, നെല്‍സണ്‍, ശശാങ്കന്‍, കൊല്ലം സുധി, മാന്‍വി, ഐശ്വര്യ, സ്വാസിക, ലക്ഷ്മി പ്രിയ, ഡയാന, നവീന്‍ അറക്കല്‍, വൈഗ, അനു തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്ത് വരുന്നത്.

രസകരമായ ഗെയിമുകളും ലക്ഷ്മി താരങ്ങള്‍ക്കായി ഒരുക്കാറുണ്ട്. ഗെയിമുകളുടെ പേരുകളും പലപ്പോഴും വിചിത്രമാണ്. തങ്ങളുടെ കരിയറിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്. സിനിമയിലും സീരിയലിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്നവരാണ് സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി എത്താറുള്ളത്. വേറിട്ട അവതരണവും ഉള്ളടക്കവുമായി മുന്നേറുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 സ്റ്റാര്‍ മാജിക്കിനൊപ്പം

സ്റ്റാര്‍ മാജിക്കിനൊപ്പം

ഉപ്പും മുളകിലെ പാവാടക്കാരിയായ അശ്വതി നായരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയിരുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. പൂജ ജയറാം എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ ലച്ചുവിനെപ്പോലെ തോന്നിക്കുന്നുവെന്നായിരുന്നു ചിലരുടെ കമന്റുകള്‍. തുടക്കത്തില്‍ ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ നടന്നിരുന്നുവെങ്കിലും അത് മാറുകയായിരുന്നു പിന്നീട്.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
പൂജയുടെ വരവ്

പൂജയുടെ വരവ്

മുടിയനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് പൂജ പാറമട വീട്ടിലേക്ക് എത്തിയത്. ഇവള്‍ക്ക് വട്ടുണ്ടോയെന്നായിരുന്നു എല്ലാവരും നീലുവും സംഘവും ചോദിച്ചത്. പഠനവും ജോലിയുമൊക്കെ സെറ്റായി കഴിഞ്ഞതിന് ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞതോടെയായിരുന്നു പൂജയ്ക്ക് സന്തോഷമായത്. വിവാഹം നടത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെയായിരുന്നു പൂജയ്ക്ക് സന്തോഷമായത്. ഏത് സമയത്തും പാറമട വീട്ടിലേക്ക് താനെത്തുമെന്നും പൂജ പറഞ്ഞിരുന്നു. പൂജ വരുന്നത് പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് മുടിയനും നീലുവിനും.

ഉപ്പും മുളകും ടീം

ഉപ്പും മുളകും ടീം

സ്റ്റാര്‍ മാജിക്കിലേക്ക് പാറുക്കുട്ടിയും സംഘവും നേരത്തെ അതിഥികളായി എത്തിയിരുന്നു. പാറുക്കുട്ടിയുടെ ഓണ്‍സ്‌ക്രീന്‍-ഓഫ് സ്‌ക്രീന്‍ അമ്മമാരും ലച്ചുവും ശിവാനിയും ബാലുവുമെല്ലാം അന്ന് പരിപാടിയില്‍ പങ്കെടുത്തിരുന്നു. റിഷിയാണ് ആദ്യം തങ്ങളെ അച്ഛായെന്നും അമ്മേയെന്നും വിളിച്ചതെന്നായിരുന്നു ബിജു സോപാനവും നിഷ സാരംഗും പറഞ്ഞത്. ഇതിന് പിന്നാലെയായി മറ്റുള്ളവരും അത് പിന്തുടരുകയായിരുന്നു. ലച്ചുവിന് വിവാഹം ആലോചിച്ച് കൊല്ലം സുധി എത്തിയതും ഉപ്പും മുളകും ടീമിനായി ലക്ഷ്മിയൊരുക്കിയ ഗെയിമുകളുമെല്ലാം അന്ന് വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X