ഉപ്പും മുളകിലെ പൂജാ ജയറാമിന്റെ പുതിയ മേക്കോവര്‍! രാജകീയ പ്രൗഢിയില്‍ നടി

By Prashant V R

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അശ്വതി നായര്‍. ജനപ്രിയ പരമ്പരയിലേക്ക് പൂജ ജയറാം എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്. മുടിയന്റെ ആരാധികയായിട്ടാണ് ഉപ്പും മുളകിലേക്ക് പൂജ എത്തിയിരുന്നത്. അടുത്തിടെ ഉപ്പും മുളകിന്റെതായി സംപ്രേക്ഷണം ചെയ്ത മിക്ക എപ്പിസോഡുകളിലും പൂജയ ജയറാമും ഉണ്ടായിരുന്നു. പൂജയുടെ വരവോടെ ലച്ചു ഇല്ലാത്തതിന്റെ കുറവ് നടി നികത്തിയിരുന്നു.

ഉപ്പു മുളകില്‍ എത്തുന്നതിന് മുന്‍പ് അവതാരകയായിട്ടാണ് നടി തിളങ്ങിയിരുന്നത്. പൂജാ ജയറാമായുളള അശ്വതിയുടെ വരവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പൂജയുടെ വരവ് വേണ്ടിയിരുന്നില്ലെന്നും അമിതാഭിനയം ആണെന്നും ചിലര്‍ പറഞ്ഞപ്പോള്‍, മറ്റുളളവര്‍ നടി വന്നത് നന്നായെന്നും അഭിപ്രായപ്പെട്ടിരുന്നു. മുടിയനെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായിട്ടാണ് പൂജ ബാലുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നത്.

പൂജ വീട്ടിലേക്ക് സമയത്ത്

പൂജ വീട്ടിലേക്ക് എത്തിയ സമയത്ത് വലിയ വരവേല്‍പ്പാണ് ബാലുവും മക്കളും നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് സ്വഭാവം മനസ്സിലായപ്പോള്‍ കരുതലോടെയാണ് എല്ലാവരും പൂജയോട് പെരുമാറിയിരുന്നത്. പൂജയ്ക്ക് ചെറിയ വട്ടുണ്ടോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. തന്റെ വീട്ടില്‍ എന്ത് പ്രശ്‌നമുണ്ടായാലും ബാലുവിന്റെയും നീലുവിന്റെയും അടുത്തേക്കാണ് പൂജ ആദ്യം എത്തുക.

പൂജ ഉപ്പും മുളകില്‍

പൂജ ഉപ്പും മുളകില്‍ എത്തിയ സമയം ലച്ചുവിന്റെ രുപസാദൃശ്യം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. പൂജാ ജയറാമിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഉപ്പും മുളകില്‍ എത്തുന്നതിന് മുന്‍പേ സൂര്യ മ്യൂസിക്കിലൂടെ നടി തിളങ്ങിയിരുന്നു. വീഡിയോ ജോക്കിയായി തിളങ്ങിയ ശേഷമായിരുന്നു പൂജാ ജയറാം ഉപ്പും മുളകിലേക്ക് എത്തിയത്.

തിരക്കുകള്‍ക്കിടെയിലും

തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുളള താരമാണ് അശ്വതി. അശ്വതിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഉപ്പും മുളകിലെ പാവാടക്കാരിയുടെ വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. പൂജാ ജയറാമിന്റെതായി പുറത്തിറങ്ങിയ പുത്തന്‍ ലുക്കിലുളള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ രാജകീയ പ്രൗഢിയില്‍

ഇത്തവണ രാജകീയ പ്രൗഢിയില്‍ മനോഹരമായ ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് അശ്വതി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒരിക്കലും തല കുനിക്കരുത്, എല്ലായ്‌പ്പോഴും അത് ഉയര്‍ത്തിപ്പിടിക്കുക. ലോകത്തെ നേരെ നോക്കി കാണുക എന്നാണ് പുതിയ ചിത്രങ്ങള്‍ക്ക് നടി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിട്ടുളള താരമാണ് നടി. ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ച താരം കോളേജ് കാലഘട്ടത്തിലെ നൃത്തമല്‍സരങ്ങളിലും പങ്കെടുത്തിരുന്നു.

ലോക് ഡൗണിന് പിന്നാലെ

ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു ഉപ്പും മുളകും വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരുന്നത്. തിരിച്ചുവരവില്‍ മികച്ച സ്വീകാര്യത പരമ്പരയ്ക്ക് പ്രേക്ഷകര്‍ നല്‍കിയിരുന്നു. ഉപ്പും മുളകിന്റെ മിക്ക എപ്പിസോഡുകളും യൂടൂബിലും തരംഗമാകാറുണ്ട്. പാറുക്കുട്ടിയും അടുത്തിടെ ഉപ്പും മുളകിലേക്ക് തിരിച്ചെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമായിരുന്നു പാറുക്കുട്ടി തിരിച്ചുവരാന്‍ വൈകിയത്. ഉപ്പും മുളകിലെ ഓരോ എപ്പിസോഡുകളിലും രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാവാറുണ്ട്.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X