ഉപ്പും മുളകിലെയും പൂജ ചില്ലറക്കാരിയല്ല! പാവാടയില്ലാതെ ഫോട്ടോഷൂട്ടോ? അശ്വതി നായരുടെ ചിത്രങ്ങള്‍ വൈറൽ
ഉപ്പും മുളകിനും പുതിയൊരു കഥാപാത്രത്തെ കിട്ടിയതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അശ്വതി നായര്‍ ആണ് പൂജ എന്ന വേഷത്തില്‍ അഭിനയിച്ചത്. ഒരു പാവടക്കാരിയായി വീട്ടിലേക്ക് എത്തിയ അശ്വതി ആദ്യ എപ്പിസോഡില്‍ തന്നെ ജനപ്രീതി സ്വന്തമാക്കിയിരുന്നു.
ഉപ്പും മുളകിലെയും ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗിയുടെ മുഖസാദൃശ്യമായിരുന്നു അശ്വതിയ്ക്കും ഭാഗ്യമായത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിലെല്ലാം അശ്വതി വന്നതോടെ ഉപ്പും മുളകും വീണ്ടും ചര്‍ച്ചയായി തുടങ്ങി. പിന്നാലെ അശ്വതിയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും പുറത്ത് വന്ന് തുടങ്ങി. ഇപ്പോഴിതാ അശ്വതിയുടെ ഇന്‍സ്റ്റാഗ്രാമിലെ ചില ചിത്രങ്ങളാണ് തരംഗമാവുന്നത്.

മോഡലിങ് രംഗത്ത് കൂടി പ്രവര്‍ത്തിക്കുന്ന അശ്വതി ഇതുവരെ ആരും ചെയ്യാത്ത തരത്തില്‍ കിടിലന്‍ ഫോട്ടോഷൂട്ടാണ് നടത്തുന്നത്. പുത്തന്‍ ചിത്രങ്ങള്‍ക്ക് നടി കൊടുക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. അശ്വതി നായരുടെ ഇന്‍സ്റ്റാഗ്രാം പേജ് നിറയെ പുതിയ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. കാലിലെ ടാറ്റു വ്യക്തമാക്കുന്നതും പുതിയ ഫാഷനിലുള്ളതും ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നുള്ള കാര്യത്തിൽ സംശയമില്ല. അശ്വതി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെ ഈ ചിത്രങ്ങളും വൈറലായിരുന്നു.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കി കൂടിയായ അശ്വതി ഉപ്പും മുളകിലേക്കും എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു പൂജ ജയറാം എന്ന കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചതെന്ന് അശ്വതി പറഞ്ഞിരുന്നു.

ഉപ്പും മുളകിലും സജീവമാവുമോ എന്ന ചോദ്യത്തിന് ആരാധകരെ നിരാശരാക്കില്ലെന്ന മറുപടിയായിരുന്നു നടി കൊടുത്തത്. ഇപ്പോള്‍ പുതിയ എപ്പിസോഡുകളിലെല്ലാം പൂജ ജയറാം തരംഗമായി കൊണ്ടിരിക്കുകയാണ്. മുടിയനുമായിട്ടുള്ള വിവാഹത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പഠനം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ മുടിയനെ വിവാഹം കഴിപ്പിക്കാമെന്നാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പൂജയുമായിട്ടുള്ള വിവാഹത്തെ കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു. ബാലുവിന് സപ്പോർട്ട് നൽകുന്നതോടെ പൂജയെ സ്വന്തം മകളായി കരുതുകയാണ് ബാലു.
Recommended Video

കഥാപാത്രത്തിന്റെ വിവാഹത്തെ കുറിച്ച് പറയുന്നതിനൊപ്പം യഥാര്‍ഥ ജീവിതത്തിലും താന്‍ വിവാഹിതയാണെന്ന് അശ്വതി പറഞ്ഞിരുന്നു. ഹരി ആണ് ഭര്‍ത്താവ്. ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹിതരായതാണ്. ഉപ്പും മുളകിലേക്കും എത്തിയതോടെ ഭര്‍ത്താവിനെ കുറിച്ചും അശ്വതി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications