ഉപ്പും മുളകിലെ പൂജാ ജയറാമിന് കിട്ടിയ എട്ടിന്റെ പണി, വൈറല്‍ വീഡിയോ
ഉപ്പും മുളകും പരമ്പരയിലൂടെ അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അശ്വതി നായര്‍. ജനപ്രിയ പരമ്പരയിലേക്ക് പൂജാ ജയറാം എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. ഉപ്പും മുളകില്‍ മുടിയന്റെ ആരാധികയായി എത്തിയ പൂജ തുടര്‍ന്നുളള എപ്പിസോഡുകളിലെല്ലാം തിളങ്ങിയിരുന്നു. ഉപ്പും മുളകിന് മുന്‍പ് സൂര്യ മ്യൂസിക്കില്‍ അവതാരകയായും അശ്വതി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്.
അതേസമയം അശ്വതിക്ക് കിട്ടിയ ഏട്ടിന്റെ പണി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സിനിമാ താരങ്ങള്‍ക്കെല്ലാം മുന്‍പ് പ്രാങ്ക് നല്‍കിയ അനൂപ് പന്തളമാണ് അശ്വതി നായര്‍ക്കും ഏട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അശ്വതി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് ഏട്ടിന്റെ പണി കിട്ടിയ കാര്യം അറിയിച്ചിരുന്നു.

അപ്പച്ചാ മരിക്കരുത് പ്ലീസ് എന്ന ക്യാപ്ഷനില്‍ ഒരു ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ അശ്വതി നായര്‍ പോസ്റ്റ് ചെയ്തത്. അങ്ങനെ അനൂപേട്ടന്‍ എനിക്കും ഒരു ഏട്ടിന്‌റെ പണി തന്നു എന്നും നടി കുറിച്ചു. പ്രാങ്ക് കോള്‍ ഒകെ നേരത്തെയും കണ്ടിട്ടുണ്ട്. പക്ഷേ ഇത്രക്കും പ്രതീക്ഷിച്ചില്ല. ഇത് കൂടുതലാണ്. നമിച്ചു.

എന്നെ പ്രാങ്ക് ചെയ്യാന്‍ സപ്പോര്‍ട്ട് ചെയ്തു കൂടെ നിന്ന എന്റെ രണ്ട് ഫ്രണ്ട്‌സ് വീഡിയോ ഷൂട്ട് ചെയ്ത അമീന്‍, എല്ലാത്തിനും കൂടെ നിന്ന സുഹൃത്തുക്കള്‍ വെല്‍ഡണ്‍ ഗയ്‌സ് എന്നാണ് വീഡിയോ പങ്കുവെച്ച് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അശ്വതിയുടെ സുഹൃത്തും നടിയുമായ ഹെന്ന ബെല്ലയാണ് അനൂപ് പന്തളം വഴി രസകരമായ പ്രാങ്ക് കൂട്ടുകാരിക്ക് നല്‍കിയത്.

വീഡിയോയില്‍ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് പറയുന്ന ഒരു അപ്പച്ചന്‍ നമ്പര്‍ മാറിവിളിക്കുന്നതാണ് കാണിക്കുന്നത്. ആദ്യം റോങ് നമ്പര്‍ എന്ന് പറഞ്ഞു അശ്വതി കോള്‍ കട്ട് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹെന്ന തന്ത്രപരമായി അശ്വതിയെകൊണ്ട് ഫോണില്‍ സംസാരിപ്പിക്കുകയാണ്.

കുടുംബാംഗങ്ങള്‍ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നും മോളും ഞങ്ങള്‍ക്കൊപ്പം എല്ലാം അവസാനിപ്പിക്കണമെന്നും ആണ് അശ്വതി ഫോണ്‍ എടുത്ത ശേഷം അപ്പച്ചന്‍ പറയുന്നത്. തുടര്‍ന്ന് അശ്വതിക്ക് ടെന്‍ഷന്‍ കൂടുകയും ആള് മാറി വിളിച്ചതാണെന്ന് മനസിലായെങ്കിലും ജീവിതം അവസാനിപ്പിക്കുന്ന ആളുടെ ഫോണ്‍ കട്ട് ചെയ്യാന്‍ നടിക്ക് കഴിയുന്നുമില്ല. തുടര്‍ന്ന് അശ്വതിയോട് അവസാനം പ്രാങ്ക് ആണിതെന്ന് അനൂപ് പറയുകയായിരുന്നു.

തുടര്‍ന്ന് പ്രാങ്കാണെന്ന് അറിഞ്ഞ ശേഷം ചമ്മിയ മുഖത്തോടെ ഇരിക്കുന്ന അശ്വതിയെയും വീഡിയോയില്‍ കാണാം. പിന്നാലെ തന്നെ പറ്റിക്കുന്നതിന് കൂട്ടുനിന്ന കൂട്ടൂകാരിയുടെ പുറകെ ഓടി അടിക്കുന്ന പൂജയെയും വീഡിയോയില്‍ കാണിക്കുന്നു. അനൂപിനെ പൂജയ്ക്ക് മുന്‍പെ അറിയാമായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു കോള്‍ താരം പ്രതീക്ഷിച്ചില്ല.


Click it and Unblock the Notifications