കൈകുഞ്ഞിനെ എടുത്ത് ഉപ്പും മുളകിലെ പൂജാ ജയറാം, പുതിയ ചിത്രങ്ങള്‍ വൈറല്‍
ഉപ്പും മുളകിലെ പൂജാ ജയറാമായി ശ്രദ്ധേയയായ താരമാണ് നടി അശ്വതി നായര്‍. ജൂഹി റുസ്തഗി പിന്മാറിയ ശേഷമായിരുന്നു ജനപ്രിയ പരമ്പരയിലേക്ക് അശ്വതി എത്തിയത്. ഉപ്പും മുളകിന് മുന്‍പ് സൂര്യ മ്യൂസിക്കില്‍ അവതാരകയായി നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു താരം. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും ഇഷ്ടമുളള താരം നര്‍ത്തകി കൂടിയാണ്. ഉപ്പും മുളകില്‍ മുടിയനെ കല്യാണം കഴിക്കണമെന്ന മോഹവുമായിട്ടാണ് പുജാ ജയറാമായി അശ്വതി എത്തിയത്.

തുടര്‍ന്ന് നടി എത്തിയ എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായിരുന്നു. പിന്തുണച്ചവര്‍ക്കൊപ്പം തന്നെ വിമര്‍ശകരുമുണ്ടായിരുന്നു താരത്തിന്. അതേസമയം അശ്വതി നായരുടെതായി വരാറുളള പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. തന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവെച്ച് മുന്‍പ് അശ്വതി എത്തിയിരുന്നു. ഇത്തവണ കൈകുഞ്ഞിനെ എടുത്തുകൊണ്ടുളള ചിത്രങ്ങളുമായിട്ടാണ് അശ്വതി നായര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.
ഈ ചക്കരവാവയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഇന്‍സ്റ്റയില്‍ കുറിച്ചു. ഒപ്പം ആരും കണ്ണ് വെക്കല്ലേ എന്നും നടി കുറിച്ചു. അതേസമയം നടിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. ഇത് അശ്വതിയുടെ കുഞ്ഞാണോ എന്ന് ചോദിച്ചാണ് ചിലര്‍ നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇതിന് മറുപടിയായി നിസാമുദ്ദീന്‍ എന്ന സുഹൃത്തിന്‌റെ കുഞ്ഞാണ് ഇതെന്നാണ് അശ്വതി നായര്‍ പറഞ്ഞത്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications