ഉപ്പും മുളകിലെ പൂജ ജയറാം നര്‍ത്തകി മാത്രമല്ല! ഈ കഴിവും താരത്തിനുണ്ട്! കൈയ്യടിച്ച് താരങ്ങള്‍!

ഉപ്പും മുളകുമെന്ന പരമ്പരയിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയിട്ട് അധിക നാളായിട്ടില്ല. സൂര്യ മ്യൂസികിലെ അവതാരകയായ അശ്വതി നായരാണ് പൂജ ജയറാമിനെ അവതരിപ്പിച്ചത്. നാടന്‍ ലുക്കിലുള്ള വരവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. യൂട്യൂബ് ചാനലിലൂടെ മുടിയനെ കണ്ടിരുന്നുവെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞായിരുന്നു പൂജ എത്തിയത്. പഠനം പൂര്‍ത്തിയാക്കി ജോലിയൊക്കെ ലഭിച്ചതിന് ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞ് ബാലുവും നീലുവും പൂജയെ ആശ്വസിപ്പിക്കുകയായിരുന്നു.

അരവട്ടാണെന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു പൂജയുടേത്. അതിനാല്‍ത്തന്നെ പൂജയുടെ വരവ് പാറമട വീട്ടിനെ പരിഭ്രാന്തിയിലാക്കാറുമുണ്ട്. വിവാഹം പിന്നെയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും താന്‍ ഈ കുടുംബത്തില്‍ വരുമെന്ന് പൂജ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായുള്ള പൂജയുടെ സന്ദര്‍ശനത്തില്‍ ബാലുവും കുടുംബവും ഞെട്ടാറുമുണ്ട്. ഉപ്പും മുളകും പോലൊരു പരമ്പരയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ് അശ്വതി എത്തിയിരുന്നു. അടുത്തിടെ സ്റ്റാര്‍ മാജിക്കിലേക്ക് അതിഥിയായി അശ്വതി എത്തിയിരുന്നു.

മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും താരങ്ങളായിരുന്നു സ്റ്റാര്‍ മാജിക്കില്‍ അണിനിരക്കാറുള്ളത്. ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരക. വേറിട്ട അവതരണ ശൈലിയും ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെ സ്റ്റാര്‍ മാജികിന്റെ പ്രത്യേകതയാണ്. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമാണ് അശ്വതി നായര്‍. ജീന്‍സും ടോപ്പുമണിഞ്ഞ് വന്നതിനാല്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് പറ്റുന്ന രീതിയില് പാടാമെന്ന് പറഞ്ഞായിരുന്നു അശ്വതി പാട്ടുപാടിയത്.

Aswathy Nair

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

ശ്രീരാഗമോ എന്ന ഗാനം മനോഹരമായി അശ്വതി ആലപിച്ചെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പൊതുവെ ആരും ഈ ഗാനം എടുത്ത് പാടാന്‍ നില്‍ക്കാറില്ലെന്നായിരുന്നു നെല്‍സണ്‍ പറഞ്ഞത്. പാട്ടുമായി ബന്ധപ്പെട്ട ഗെയിമായിരുന്നു ലക്ഷ്മി ഒരുക്കിയത്. തനിക്ക് ലഭിച്ച ഗാനം അശ്വതി മനോഹരമായി പാടിയിരുന്നു. വായില്‍ ചെറുനാരങ്ങ വെച്ചതിന് ശേഷം ഗാനം ആലപിക്കുന്ന ഗെയിമായിരുന്നു ലക്ഷ്മി താരങ്ങള്‍ക്കായി ഒരുക്കിയത്.

ഉപ്പും മുളകുമെന്ന പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ചും അശ്വതി വാചാലയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സ് കൂടിയതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. വേറിട്ട ലുക്കിലുള്ള ഫോട്ടോ ഷൂട്ടുമായി താരമെത്താറുണ്ട്. ഡാന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് വാചാലയാവുന്ന താരം അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X