കുഞ്ഞനിയനെ ചേര്‍ന്ന് കിടന്ന് ഉപ്പും മുളകിലെയും പാറുക്കുട്ടി! ചേച്ചിയുടെയും അനിയന്റെയും ചിത്രങ്ങള്‍

ഉപ്പും മുളകിലൂടെയും ജനപ്രീതി സ്വന്തമാക്കിയ ബാലതാരമാണ് ബേബി അമേയ. പരമ്പരയിലെ പാറുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമേയ ഇതിനകം കേരളത്തിലെ ഏറ്റവും കുഞ്ഞു സെലിബ്രിറ്റികളില്‍ ഒരാളാണ്. കുറഞ്ഞ നാളുകള്‍ക്കുള്ളിലാണ് പാറുക്കുട്ടി എല്ലാവരുടെയും മനം കവര്‍ന്നത്. ലോക്ഡൗണിന് മുന്‍പ് വരെ പരമ്പരയില്‍ അഭിനയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇല്ലെന്നുള്ളതാണ് ആരാധകരെ നിരാശയിലാക്കുന്നത്.

ചെറിയ കുട്ടികളെ പുറത്തിറക്കാന്‍ പാടില്ലെന്നുള്ള പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാറുക്കുട്ടിയ്ക്ക് ലൊക്കേഷനിലെത്താന്‍ സാധിക്കില്ല. ഇതാണ് പരമ്പരയില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണം. അതേ സമയം പാറുവിന്റെ വീട്ടില്‍ മറ്റൊരു സന്തോഷം കൂടി നടന്നിരിക്കുകയാണ്. അടുത്തിടെയാണ് പാറുവിന് ഒരു അനിയന്‍ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുറത്ത് വന്ന ചിത്രങ്ങളിലെല്ലാം കുഞ്ഞതിഥി കൂടി ഉണ്ടായിരുന്നു.

 parukutty-pics

പാറുക്കുട്ടിയുടെ പേരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് പേജുകളിലെല്ലാം കുഞ്ഞു താരത്തിന്റെ ഫോട്ടോസും വീഡിയോസും വന്ന് നിറയാറുണ്ട്. ഇപ്പോഴിതാ പാറുക്കുട്ടിയുടെ കുഞ്ഞനിയന്‍ കൂടിയുള്ള ചിത്രങ്ങളാണ് ശ്രദ്ധേയം. നേരത്തെയും അനിയനെ കളിപ്പിച്ച് കൊണ്ടിരിക്കുന്ന പാറുവിനെയാണ് കാണാന്‍ കഴിഞ്ഞിരുന്നത്.

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

ഇപ്പോള്‍ കുളിപ്പിച്ച് ഉറങ്ങാന്‍ കിടത്തിയ അനിയനൊപ്പം കിടന്ന് പരിചരിക്കുകയാണ് പാറൂസ്. കണ്ണെഴുതി പൊട്ടൊക്കെ തൊട്ട് സുന്ദരനാക്കിയ അനിയനൊപ്പം അതുപോലെ തന്നെ സുന്ദരിയായി ഇരിക്കുകയാണ് പാറൂക്കുട്ടി. കുഞ്ഞുവാവ വന്നതോടെ അവനെ കളിപ്പിക്കുകയാണ് ചേച്ചി. നേരത്തെ അനിയന്‍ ജനിച്ച സമയത്ത് ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.

 parukutty-pics

വീട്ടിലെത്തിയതിന് ശേഷവും കുഞ്ഞനിയനെ സ്നേഹിച്ചും ലാളിച്ചുമൊക്കെ നടക്കുകയാണ് അമേയ. പാറുക്കുട്ടിയുടെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പുതിയ ഫോട്ടോസ് വൈറലാവുന്നത്. നേരത്തെ ഉറങ്ങി കിടക്കുന്ന അനിയനൊപ്പം കിടന്ന് അവന്റെ തലയില്‍ തലോടുകയും ചെയ്യുകയായിരുന്നു പാറു. അനിയനെ കിട്ടിയതില്‍ ഏറ്റവും സന്തോഷം പാറുക്കുട്ടിയ്ക്ക് ആണെന്നാണ് അമ്മ ഗംഗ ലക്ഷ്മി പറയുന്നത്. മുഴുവന്‍ സമയവും അനിയനൊപ്പം തന്നെയാണ് അവള്‍.

നിലവില്‍ ഉപ്പും മുളകിലും ബാലുവും നീലുവും മക്കളായ മുടിയനും കേശുവും ശിവാനിയും മാത്രമേ ഉള്ളു. ബാലുവിന്റെ രസകരമായ ഓരോ നിമിഷങ്ങളുമായിട്ടാണ് പരമ്പര നടക്കുന്നത്. ആയതിനാല്‍ വരും ദിവസങ്ങളില്‍ പാറുവിനെ കൂടി കാണാന്‍ പറ്റണമെന്ന് പറയുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X