മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ബാലു! ഉപ്പും മുളകിലെയും ബാലുവിന്റെ മേക്കോവര്‍ ചിത്രം

ഉപ്പും മുളകും ജനപ്രീതി നേടിയത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്. പരമ്പരയില്‍ അഭിനയിക്കുന്ന കുഞ്ഞ് താരം പാറുക്കുട്ടി മുതലുള്ള എല്ലാവരും വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയവരാണ്. ലോക്ഡൗണ്‍ കാലത്ത് കുറച്ച് നാളുകള്‍ ഷൂട്ടിങ് നിര്‍ത്തി വെച്ചിരുന്നെങ്കിലും ഇപ്പോള്‍ മികവുറ്റ പ്രകടനമാണ് ഓരോ ദിവസവും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

ഉപ്പും മുളകിലൂടെയും അഭിനയിച്ച് തുടങ്ങിയതോടെയാണ് അതിലെ പ്രധാന താരങ്ങള്‍ അറിയപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍ പരമ്പരയിലെ താരങ്ങളെല്ലാവരും തന്നെ സിനിമയിലും അഭിനയിച്ച് തുടങ്ങി. എടുത്ത് പറയാവുന്ന വിജയം ബാലു, ബാലചന്ദ്രന്‍ തമ്പി എന്നിങ്ങനെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിനെ കുറിച്ചാണ്. ഉപ്പും മുളകിലും ഏറ്റവും ശ്രദ്ധാകേന്ദ്രം ബിജുവാണ്.

 biju-sopanam

ഒരേ സമയം എല്ലാവരെയും ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ കഴിവുള്ള താരമാണ് ബിജു. മാതൃകയുള്ളൊരു അച്ഛനായും ഉത്തരവാദിത്വം കാണിക്കാത്ത കെട്ടിയോനും തമാശ കാണിച്ച് നടക്കുന്നവനുമൊക്കെയായിട്ടാണ് ബാലു അറിയപ്പെടുന്നതെങ്കിലും പുറത്ത് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഗള്‍ഫിലടക്കം ബിജു സോപാനത്തിന് ഫാന്‍സ് അസോസിയേഷനുകളുണ്ട്.

ഇപ്പോഴിതാ സ്ത്രീ വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് ബാലു. മഞ്ഞനിറമുള്ള പട്ട് സാരിയൊക്കെ ഉടുത്ത് മേക്കപ്പൊക്കെ ഇട്ട് പൊട്ടും കമ്മലുമൊക്കെ അണിഞ്ഞാണ് ബിജു നില്‍ക്കുന്നത്. പഴയൊരു ചിത്രമാണെങ്കിലും വീണ്ടും ഇത് വൈറലായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ വീണ്ടും കറങ്ങി തിരിഞ്ഞെത്തിയതായിരുന്നു.

 biju-sopanm

എന്ത് കഥാപാത്രം കിട്ടിയാലും അഭിനയിക്കുന്നതിന് പകരം ജീവിച്ച് കാണിക്കുന്ന ആളാണെന്നാണ് ബിജുവിനെ കുറിച്ച് ആരാധകര്‍ പറയാറുള്ളത്. കഥാപാത്രത്തിന് വേണ്ടി എടുക്കുന്ന സമര്‍പ്പണം അഭിനന്ദനമര്‍ഹിക്കുന്നവയുമാണ്. ഇപ്പോള്‍ വൈറലാവുന്ന ചിത്രത്തിന് താഴെയും ആരാധകര്‍ക്ക് പറയാറുള്ളതും ഇതൊക്കെ തന്നെയാണ്.

നിലവില്‍ ഉപ്പും മുളകും വലിയ വിജയമായി തുടരുകയാണ്. പാറുക്കുട്ടിയും കൂടി വന്നതോടെയാണ് പരമ്പര വീണ്ടും ശ്രദ്ധേയമായത്. ഇതിനിടെ അശ്വതി നായര്‍ എന്ന താരത്തെ കൂടി എത്തിച്ച് പൂജ ജയറാം എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വലിയ സ്വീകാര്യതയായിരുന്നു അശ്വതിയ്ക്ക് ലഭിച്ചത്. ഇനി പൂജയും മുടിയനും തമ്മിലുള്ള വിവാഹം നടക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X