twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രൂരനായ വില്ലന്‍ മുതല്‍ കോമേഡിയന്‍ വരെ, ഉപ്പും മുളകിലെയും ബാലുവണ്ണന്‍ മാത്രമല്ല! ബിജു സോപാനം മാസാണ്

    |

    ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്നോ ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെയോ മറ്റോ ചില താരങ്ങളുടെ വളര്‍ച്ച പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരിക്കും. ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ബിജു സോപാനം എന്ന നടനെ മലയാളക്കരയ്ക്ക് ലഭിക്കുന്നത്.

    ജനപ്രിയ പരമ്പരയായി ഉപ്പും മുളകും ഹിറ്റായി തുടരുമ്പോഴും ഷോ യുടെ നെടുംതൂണ്‍ ബിജു അവതരിപ്പിക്കുന്ന ബാലചന്ദ്രന്‍ തമ്പി അഥവ ബാലു എന്ന കഥാപാത്രമാണ്. അച്ഛനും അമ്മയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിലെ ഗൃഹനാഥനാണ് ബാലു. തമാശയിലൂടെയും ഇമേഷണല്‍ രംഗങ്ങള്‍ അവതരിപ്പിക്കാനും ബിജുവിന് പ്രത്യേക കഴിവുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്. ഈ ദിവസങ്ങളിലും ബാലു തന്നെയാണ് താരം.

     ഉപ്പും മുളകും

    ഉപ്പും മുളകും

    മലയാളത്തിലെ ഏറ്റവും ഹിറ്റായ ടെലിവിഷന്‍ പരമ്പരയാണിതെന്ന് ഒറ്റ വാക്കില്‍ പറയാം. അച്ഛനും അമ്മയും അഞ്ച് മക്കളുമുള്ള ഒരു കുടുംബത്തിന്റെ കഥയുമായിട്ടാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛന്‍, നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും ഇവരുടെ നാല് മക്കളായി വിഷ്ണു, ലച്ചു, കേശു, ശിവാനി, പാര്‍വ്വതി എന്നിങ്ങനെ ഏഴ് പേരടങ്ങിയ കുടുംബമാണ് ഉപ്പും മുളകിലുള്ളത്. ഇവരുടെ കുടുംബത്തിലുണ്ടാവുന്ന രസകരമായ കാര്യങ്ങളാണ് അവതരിപ്പിക്കാറുള്ളത്. ഓരോ ദിവസവും വ്യത്യസ്ത പ്രമേയമായിരിക്കും എന്നതാണ് ഷോ ഹിറ്റാവാന്‍ കാരണം.

    ഉത്തരവാദിത്തമില്ലാത്ത അച്ഛന്‍

    ഉത്തരവാദിത്തമില്ലാത്ത അച്ഛന്‍

    ഒരു വയസുകാരി മുതല്‍ ബിഎസ്സി കഴിഞ്ഞ് നില്‍ക്കുന്ന അഞ്ച് മക്കളുടെ അച്ഛനാണ് ബാലു. എന്നാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാതെ അലസനായി നടക്കുകയാണ്. ഭാര്യ നീലുവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. എന്നാല്‍ ചില സമയങ്ങളില്‍ ബാലു കയറി ഗോളടിക്കുന്നതും ശ്രദ്ധേയമാണ്. മക്കള്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ അത് എന്ത് ത്യാഗം നടത്തിയും ചെയ്ത് കൊടുക്കാറുണ്ട് ബാലു. ഈ ദിവസങ്ങളില്‍ ബാലുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഉപ്പും മുളകിലും ശ്രദ്ധേയം.

     മീശയുമായെത്തിയ ബാലു

    മീശയുമായെത്തിയ ബാലു

    കുറച്ച് ദിവസം വീട്ടില്‍ നിന്നും മാറി നിന്ന ബാലു മാസ് എന്‍ട്രിയോടെ വീട്ടിലേക്ക് വരുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയിരുന്ന ബാലു ഭാര്യയുടെ നിര്‍ദ്ദേശ പ്രകാരം താടി വടിച്ച് കളഞ്ഞിട്ടാണ് വന്നത്. എന്നാല്‍ കൊമ്പന്‍ മീശ വെച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. പാറുക്കുട്ടി ഈ മീശ കണ്ട് വളരണം എന്നതായിരുന്നു ബാലുവിന്റെ ആവശ്യം. കേശു അച്ഛന്റെ മീശ സൂപ്പറായിട്ടുണ്ടെന്ന് പറയുമ്പോള്‍ ഗുണ്ട പണിക്ക് പോയ ലുക്കുണ്ടെന്നാണ് ലച്ചു പറയുന്നത്. കേശുവിനും വിഷ്ണുവിനും ഒഴികെ ബാക്കി ആര്‍ക്കും ബാലുവിന്റെ മീശ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടയ്ക്കാണ് ബാലുവിന്റെ അച്ഛന്‍ വീട്ടിലേക്ക് വരുന്നത്.

     അഭിനയിച്ച് തകര്‍ത്തൂ..

    അഭിനയിച്ച് തകര്‍ത്തൂ..

    ഈ മാറ്റത്തിന്റെ ഉദ്ദേശമെന്താണെന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ എന്റെ പാറുക്കുട്ടി ഈ മുഖം കണ്ട് വളര്‍ന്നാല്‍ മതിയെന്നാണ് ബാലു പറയുന്നത്. എന്നാല്‍ അച്ഛനെ ഇങ്ങനെ മീശ വെച്ചോണ്ട് ഇരിക്കണ്ട അതങ്ങ് വടിച്ച് കളയാനാണ് ബാലുവിന് കിട്ടിയ നിര്‍ദ്ദേശം. മീശ എടുക്കാതെ അച്ഛന്റെ കണ്‍മുന്നില്‍ കണ്ട് പോവരുതെന്നാണ് അച്ഛന്റെ ഓഡര്‍. എന്നാല്‍ അതിന് സമ്മതിക്കാതെ പിണങ്ങി പോയെങ്കിലും ക്ലീന്‍ ഷേവ് ചെയ്താണ് താരമെത്തിയത്. ആരും അങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ലെങ്കിലും ബിജു സോപാനം തകര്‍ത്തഭിനയിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു അത്.

     മറ്റൊരു നടനില്ല

    മറ്റൊരു നടനില്ല

    മലയാള ടെലിവിഷന്‍ രംഗത്ത് അഭിനയിച്ച് ഫലിപ്പിക്കുന്നതിന്റെ കാര്യത്തില്‍ ബിജു സോപാനത്തിനെ കഴിഞ്ഞേ മറ്റൊരു താരമുള്ളു എന്നാണ് ആരാധകര്‍ പറയുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല സിനിമകൡും ബിജു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം രാജമാണിക്യത്തില്‍ വില്ലന്റെ വേഷത്തിലെത്തിയിരുന്നു. വളരെ പ്രധാനപ്പെട്ട വേഷമല്ലെങ്കിലും ചെറിയൊരു റോളായിരുന്നു. ഉപ്പും മുളകിലെയും പ്രകടനം ശ്രദ്ധേയമായതോടെ ഇപ്പോള്‍ ബിജു സോപാനത്തിനെ തേടി കൈനിറയെ അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

    രാജമാണിക്യത്തിൽ

    മമ്മൂട്ടി നായകനായിട്ടെത്തിയ ഹിറ്റ് ചിത്രം രാജമാണിക്യത്തിലെ ബിജു സോപാനം അഭിനയിച്ച രംഗം.

    English summary
    Uppum Mulakum fame Biju Sopanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X