Just In
- 6 min ago
ഈ വീട്ടിലെ ഒരാളെ ഭയങ്കര ഇഷ്ടമാണ്, പേര് പറയില്ലെന്ന് സൂര്യ; ആളെ 'പൊക്കി' പ്രേക്ഷകരും ബിഗ് ബോസും
- 42 min ago
പേളി മാണിയുമായി ഏറെ സാമ്യമുണ്ട്; അക്രമണം ഇങ്ങോട്ട് ക്ഷണിക്കുന്ന രീതി, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?
- 1 hr ago
ലാലേട്ടന് മുന്നില്‍ കൊമ്പുകോര്‍ത്ത് ഫിറോസും അനൂപും; ഒടുവില്‍ നോബിയുടെ തോളില്‍ കിടന്ന് വിതുമ്പി അനൂപ്
- 11 hrs ago
തരികിട അഭ്യാസം എന്നോട് കാണിക്കരുത്, നല്ല പണി തരും, ബിഗ് ബോസ് പൊട്ടിത്തെറിച്ച് മോഹൻലാൽ
Don't Miss!
- Automobiles
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- News
ഒടുവില്‍ മോചനം; ജാമ്യം ലഭിച്ച കവി വരവ റാവു ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി
- Sports
ഇന്ത്യയാണ് ബെസ്റ്റന്നു പറയാന്‍ വരട്ടെ! ഇംഗ്ലണ്ടില്‍ കൂടി ജയിച്ചാല്‍ സമ്മതിക്കാമെന്ന് വോന്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
ഉപ്പും മുളകും ജനപ്രിയ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് ബിജു സോപാനവും നിഷാ സാരംഗും. ബാലുവും നീലുവുമായുളള ഇവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറിയത്. ഉപ്പും മുളകിനൊപ്പം തന്നെ സിനിമകളില്‍ അഭിനയിച്ചും ബാലുവും നീലും പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയിരുന്നു. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഇരുവരും എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.
അതേസമയം ബിജു സോപാനവും നിഷാ സാരംഗും ഒരുമിച്ചുളള പുതിയ വെബ് സീരിസ് അടുത്തിടെയാണ് തുടങ്ങിയത്. പപ്പനും പദ്മിനിയും എന്ന വെബ് സീരിസ് ഇവരുടെ യൂടൂബ് ചാനലായ കസ് കസിലാണ് റിലീസ് ചെയ്തത്. പപ്പനും പദ്മിനിയും ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സീരിസിന്റെ രണ്ടാമത്തെ എപ്പിസോഡും യൂടൂബില്‍ ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ എപ്പിസോഡ് റിലീസ് ചെയ്തത്. സീരിസിന്റെ പുതിയ എപ്പിസോഡിന് പിന്നാലെ ബാലുവിനെയും നീലുവിനെയും വീണ്ടും കാണാനായതിന്റെ സന്തോഷം ആരാധകര്‍ പങ്കുവെച്ചു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
ആന്റണി സോണിയാണ് പപ്പനും പദ്മിനിയും വെബ് സീരിസിന്റെ സംവിധായകന്. ബിജു സോപാനത്തിനും നിഷാ സാരംഗിനുമൊപ്പം സഞ്ജയ് ഹരി, സേതു, കൃപാന്ത് മാധവ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പപ്പനും പദ്മിനിയ്ക്കും പിന്നാലെ ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പരമ്പര ബ്രേക്കിലാണെന്നും ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഉപ്പും മുളകിന് പിന്നാലെയാണ് ബാലുവിനും നീലുവിനും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഇവര്‍ക്കൊപ്പം പരമ്പരയിലെ മറ്റു താരങ്ങളും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.