twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈ വീശി കാണിച്ചു, നേരെ കിണറ്റില്‍ വീണു, തൊട്ടടുത്ത ദിവസം പശുവും കുത്തി, സംഭവം പറഞ്ഞ് ബിജു സോപാനം

    |

    മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബിജു സോപാനം. 2005 മുതല്‍ അഭിനയത്തില്‍ സജീവമാണെങ്കിലും 2015 ല്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും പരമ്പരയിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത് നടന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. ഇന്ന് സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരിലൂടെയാണ് ബിജു പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ആറ് മുതല്‍ അറുപതുവരെയുള്ളവര്‍ക്ക് നടന്‍ ഇന്ന് ബാലു ആണ്.

    അവിടെ നിന്ന് ഇറങ്ങിപ്പോയിട്ടും ആരും ഒന്നും ചോദിച്ചില്ല, വര്‍ക്കലയില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് നിഹാല്‍അവിടെ നിന്ന് ഇറങ്ങിപ്പോയിട്ടും ആരും ഒന്നും ചോദിച്ചില്ല, വര്‍ക്കലയില്‍ വെച്ചുണ്ടായ ദുരനുഭവം പറഞ്ഞ് നിഹാല്‍

    ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഉപ്പും മുളകും ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തെ പോലെ നല്ല പ്രതികരണമാണ് രണ്ടാം ഭാഗത്തിനു ലഭിക്കുന്നത്. ബാലുവും നീലവു അഞ്ച് മക്കളും തിരികെ വന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. രണ്ടാം വരവ് ഗംഭീരമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രതികരണം.

    'നയന്‍താരയും അനൂപും നായകനും നായികയും'; ആ വൈറല്‍ ചിത്രത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി നടന്‍'നയന്‍താരയും അനൂപും നായകനും നായികയും'; ആ വൈറല്‍ ചിത്രത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി നടന്‍

    ബിജു സോപാനം

    ഉപ്പും മുളകും സീസണ്‍ 2 മിനിസ്‌ക്രീനില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ബിജു സോപാനത്തിന്‌റെ ഒരു രസകരമായ അഭിമുഖമാണ്. ചെറുപ്പത്തില്‍ കിണറ്റില്‍ ചാടിയ സംഭവമാണ് നടന്‍ വെളിപ്പെടുത്തിയത്. നാടക കലാകാരന്‍ കൂടിയായ ബിജു ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കിണറ്റില്‍ വീണതിന്റെ തൊട്ട് അടുത്ത ദിവസ പശുവും കുത്തിയെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

    ബിജു സോപാനത്തിന്റെ വാക്കുകള്‍ ഇങ്ങനെ

    അവതാരകനും ചാനല്‍ മേധാവിയുമായ ശ്രീകണ്ഠന്‍
    നായരുടെ ചോദ്യത്തിനായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

    ബിജു സോപാനത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' ചെറുപ്പത്തില്‍ നടന്ന സംഭവമായിരുന്നു ഇത്. വൈകുന്നേരം വിളക്ക് വയ്ക്കാനായി വീട്ടിലെ വിളക്കും കിണ്ടിയുമൊക്കെ തേയ്കണം. ഈ ജോലി എന്റേതായിരുന്നു. ഒരു ദിവസം വൈകുന്നേരം വിളക്ക് കഴുകുന്നതിനടയ്ക്ക് കിണ്ടി കിണറ്റില്‍ വീണു പോയി'; ബിജു സോപാനം തുടര്‍ന്നു.

    'അന്ന് കൂടെ പരിവാരങ്ങളും ഉണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല കിണറ്റിലേയ്ക്ക് ഒറ്റ ചാട്ടമായിരുന്നു' തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.

     അബദ്ധം പറ്റിയത്

    കിണറ്റിലെത്തി കിണ്ടിയും എടുത്ത് കൊണ്ട് കയറി വന്നു. എന്നാല്‍ പണി പാളിയത് പിന്നെയാണ്. തന്റെ വരവും നോക്കി കുട്ടുകാര്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. കിണ്ടി എടുത്ത സന്തേഷത്തില്‍ അവര്‍ക്കൊരു ടാറ്റ കൊടുത്തു. കൈ തെറ്റി വീണ്ടും കിണറ്റിലേയ്ക്ക് വീണു'; ബിജു സോപാനം കൂട്ടിച്ചേര്‍ത്തു. നടന്റെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് എല്ലാവരും ശ്രവിച്ചത്.

    മകളുടെ അടുത്തേയ്ക്ക് ലേഖയെ യാത്രയാക്കി എംജി ശ്രീകുമാര്‍, സന്തോഷവും സങ്കടവും പങ്കുവെച്ച് താരപത്‌നിമകളുടെ അടുത്തേയ്ക്ക് ലേഖയെ യാത്രയാക്കി എംജി ശ്രീകുമാര്‍, സന്തോഷവും സങ്കടവും പങ്കുവെച്ച് താരപത്‌നി

    കരഞ്ഞത്

    ഉപ്പും മുളകും പരമ്പരയിലെ ഏറെ വൈകാരികമായ രംഗത്തെ കുറിച്ചും ബിജു സോപാനം ഇതെ അഭിമുഖത്തില്‍ പറയുന്നുണ്ട്.ലച്ചുവിന്‌റെ വിവാഹത്തിന് ശേഷം കരയുന്ന ഒരു സീനുണ്ട്. അത് ഗ്ലിസറിനല്ല യഥാര്‍ത്ഥത്തില്‍ കരഞ്ഞതാണെന്നാണ് നടന്‍ പറയുന്നത്.

    'കരയുക എന്നത് തിരക്കഥയില്‍ ഇല്ലായിരുന്നു. ലച്ചുവിന് ഉപദേശം നല്‍കാന്‍ മാത്രമായിരുന്നു പറഞ്ഞത്. പക്ഷേ, ആ സീനില്‍ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. ഇവര്‍ സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും മക്കളാണ്. അച്ഛനെന്നു തന്നെയാണ് അവരൊക്കെ വിളിക്കുന്നത്. സ്വന്തം മകളുടെ വിവാഹം നടക്കുന്ന ഒരു അച്ഛന്റെ വൈകാരിക സമീപനമാണ് തനിക്കുണ്ടായത്. അതു കൊണ്ട് കരഞ്ഞു പോയി'; ബിജു സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

    നടനോടൊപ്പം ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ നിഷയും ജൂഹിയും ഋഷിയുമുണ്ടായിരുന്നു. ഉപ്പും മുളകും സീസണ്‍ 2ന്റെ പ്രെമോഷന്റെ ഭാഗമായിട്ടാണ് ഇവര്‍ എത്തിയത്.

    Recommended Video

    Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
    ഉപ്പും മുളകും

    2015 ഡിസംബര്‍ 14 നാണ് ഫ്‌ളവേഴ്‌സ് ടെലിവിഷന്‍ ചാനലില്‍ ഉപ്പും മുളകും ആരംഭിക്കുന്നത് . 1206 എപ്പിസോഡ് പൂര്‍ത്തിയാക്കിയാണ് സീരിയല്‍ അവസാനിക്കുന്നത്. ശക്തമായ തിരക്കഥയുടെ അകമ്പടിയോടെ ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കി കൊണ്ടാണ് ഉപ്പും മുളകും കഥ പറഞ്ഞത്. പ്രേക്ഷകരുടെ മനസ് മനസിലാക്കി കൊണ്ട് സഞ്ചരിച്ച പരമ്പരയായിരുന്നു ഇത്.

    English summary
    Uppum Mulakum Fame Biju Sopanam Open Up About Funny incident In childhood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X