For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതിയ രൂപഭാവത്തിൽ നിങ്ങളിലേക്ക് വീണ്ടും വരുന്നു, എരിവും പുളിയുടേയും വിശേഷം പങ്കുവെച്ച് ബിജു സോപാനം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും.2015 ഡിസംബർ 14 ന് ആയിരുന്നു സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സീരിയലിന് കഴിഞ്ഞിരുന്നു. കണ്ണീർ പരമ്പരകൾ അരങ്ങ് വാണിരുന്ന സമയത്തായിരുന്നു ബാലുവും നീലവും നാലു മക്കളും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു ഉപ്പും മുളകും. 1206 എപ്പിസോഡുകൾ പിന്നിട്ട പരമ്പര 2021 ൽ പെട്ടെന്ന് നിർത്തി വയ്ക്കുകയായിരുന്നു.

  biju sopanam

  സീരിയൽ അവസാനിച്ചിട്ടും ഉപ്പും മുളകും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ബാലുവും നീലവും ആഞ്ച് മക്കളും പഴയത് പോലെ തങ്ങളുടെ മുന്നിൽ എത്തണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം താരങ്ങൾ മലയാളി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുകയാണ്. എരിവും പുളിയും എന്ന പരമ്പരയിലുടെയാണ് താരങ്ങളുടെ മടങ്ങി വരവ്. നേരത്തെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത പതിയ പരമ്പരയെ കുറിച്ച് പറഞ്ഞ് കൊണ്ട് ബിജു സോപാനം എത്തിയിരിക്കുകയാണ്.

  ആ ഹിറ്റ് ചിത്രത്തിന് മമ്മൂട്ടി പറഞ്ഞ പേര് ശ്രീനിവാസൻ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി നടൻ

  ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചാനലിന്റെ പേരോ സമയമോ തീയതിയോ നടൻ പങ്കുവെച്ചിട്ടില്ല. ബിജു സോപാനത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.'' നിങ്ങളിലേയ്ക്ക് വീണ്ടും വരുന്നു, പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ കൂടെയുണ്ടാവണം... എന്നായിരുന്നു നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നടന്റെ കുറിപ്പിനോടൊപ്പം ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എരിവും പുളിയും എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സീകേരളത്തിലാവും സീരിയൽ സംപ്രേക്ഷണം ചെയ്യുക. ഈ കഴിഞ്ഞ ഓണത്തിന് സീ കേരളം ചാനലില്‍ എരിവും പുളിയും എന്ന പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഉപ്പും മുളകും താരങ്ങൾ എരിവും പുളിയിലും അണി നിരന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പരിപാടിയ്ക്ക് ലഭിച്ചത്.

  'കനകം കാമിനി കലഹം' സംവിധായകൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദിവ്യയുടെ പ്രിയപ്പെട്ടവൻ

  ബിജു സോപാനത്തിന്റെ വാക്കുകൾ പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. എപ്പോഴും കൂടെത്തന്നെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്.
  പഴയ ബാലചന്ദ്രന്‍ തമ്പീടെ സ്വഭാവം തന്നെ മതി, അഭിനയം സൂപ്പറാണ്, നിങ്ങളെ വല്ലാതെ മിസ് ചെയ്തിരുന്നു. ബാലചന്ദ്രന്‍ തമ്പിയായിരുന്നു കുറച്ചൂടെ നല്ലത്, ആ പഴയ ബാലു,നീലു,കുട്ടികൾ പിന്നെ ആ കുടുംബത്തിലെ രസകരമായ കളിയും ചിരിയും അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ആ ഉപ്പും മുളകും എത്രയും പെട്ടെന്ന് തുടങ്ങാൻ നോക്ക് ബാലുചേട്ടാ. മനസ്സ് തുറന്നൊന്ന് ചിരിച്ചിട്ട് കാലമെത്രയായി. ഉപ്പും മുളകും രണ്ടാം ഭാഗം കാണാൻ കാത്തിരിക്കുന്നു, നിങ്ങൾ പഴയ ടീം എല്ലാവരും ഉണ്ടാകണം. ഉപ്പും മുളകിൽ നിന്നും വ്യത്യസ്തത പ്രതീക്ഷിക്കുന്നു. ബാലുവും നീലുവും മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ ആണ് ആ കഥാപാത്രങ്ങൾ ആയി വീണ്ടും വരുക കൂട്ടത്തിൽ ലെച്ചുവിനെയും കൂട്ടണമെന്നും ആരാധകർ പറയുന്നുണ്ട്..

  ബാലു അച്ഛൻ എത്ര മാറാൻ നോക്കിയാലും പഴയ ബാലചന്ദ്രൻ തമ്പി ആണ് ബാലു അച്ഛന്റെ ലുക്ക് എന്നും പ്രേക്ഷകർ പറയുന്നുണ്ട്. എരിവ്‌ ആയാലും പുളി ഉണ്ടേലും, ഉപ്പ്‌ മുളകിനോട്‌ യോജിച്ചില്ലെങ്കിൽ സംഗതി കൈവിട്ട്‌ പോവും. തിരിച്ച്‌ വരുന്നതിൽ സന്തോഷം. ഏതൊക്കെ വേഷത്തിൽ വന്നാലും ബാലു അണ്ണാ എന്ന് വിളിക്കാനാണ് ഞങ്ങൾക്കിഷ്ടം.. പിന്നെ ഒരു കാര്യം. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ആ പാറമടയിൽ വീടും ഒരുപാട് ഇഷ്ടം ആയിരുന്നു ആ വീട് ഒരുപാട് മിസ്സ് ചെയ്യുന്നു. നിങ്ങൾ പഴയ രൂപത്തിൽ വന്നാലും പുതിയ രൂപത്തിൽ വന്നാലും സ്വീകരിക്കാൻ ആളുണ്ടാവുമെന്നും ആരാധകർ പറയുന്നു.

  Recommended Video

  Biju Sopanam Exclusive Interview | FilmiBeat Malayalam

  ദിവസങ്ങൾക്ക് മുൻപ് നിഷയുടെ ചിത്രം പുറത്ത് വന്നിരുന്നു. ജൂഹിയ്ക്കൊപ്പമുള്ള ഒരു ചിത്രം നിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. .. ജൂഹിയെ ചേർത്തുപിടിച്ചുകൊണ്ട് ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് നിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. കൂടാതെ പാറുക്കുട്ടിയ്ക്കും ഋഷിക്കും ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .

  Read more about: serial uppum mulakum biju sopanam
  English summary
  Uppum Mulakum Fame Biju Sopanam Shares His Latest Look From The Serial Erivum Puliyum,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X