നിഷ സാരംഗിന്‍റെ വീട്ടിലേക്ക് ബിജു സോപാനം എത്തിയതിന് പിന്നിലെ ട്വിസ്റ്റ് ഇതായിരുന്നു, വീഡിയോ വൈറല്‍
പാറമട വീട്ടിലെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. ഉപ്പും മുളകുമെന്ന പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുപ്രധാന പരിപാടികളിലൊന്ന് കൂടിയാണിത്. ബിജു സോപാനവും നിഷ സാരംഗുമാണ് ബാലുവും നീലുവുമായെത്തുന്നത്. ഉപ്പും മുളകില്‍ മാത്രമല്ല അല്ലാത്ത പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. അടുത്തിടെ നീലുവിന്റരെ വീട്ടിലേക്ക് ബാലു നേരിട്ടെത്തിയിരുന്നു.
കസ് കസ് എന്ന ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയത്. സോപാനം നാടകവേദിയില്‍ പ്രവര്‍ത്തിച്ചതിലൂടെ അഭിനയം മാത്രമല്ല മറ്റ് കാര്യങ്ങളും പഠിക്കാനായെന്ന് ബിജു സോപാനം പറയുന്നു. നാടകത്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു നീലു ബാലുവിനോട് നവസരങ്ങള്‍ കാണിക്കാനായി പറഞ്ഞത്. നവരസത്തില്‍ നിന്നും മാറി ബിജുരസമുണ്ടെന്ന് പറായിരുന്നു ബാലു നവരസം കാണിച്ചത്.
നീലുവിന്റെ വീട്ടിലെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചായിരുന്ന്ു ബിജു സോപാനം സംസാരിച്ച് തുടങ്ങിയത്. പിന്നീടാണ് തന്റെ വരവിന് പിന്നിലെ ഉദ്ദേശത്തെക്കുറിച്ച് പറഞ്ഞത്. ഇന്ന് ലൊക്കേഷനില്‍ ചിത്രീകരണമില്ല, ഫ്‌ളാറ്റില്‍ കുക്കൊന്നുമില്ല. പെട്ടെന്ന് നോണ്‍ വെജ് ഭക്ഷണം എന്തെങ്കിലും വെച്ച് തരാനാവുമോയെന്നായിരുന്നു ബിജു സോപാനം നിഷയോട് സംസാരിച്ചിരുന്നു. അഭിനയത്തിന് പുറമെ പാചകവും ഏറെയിഷ്ടമാണ് നിഷയ്ക്ക്. നോണ്‍വെജ് കഴിക്കാറില്ലെങ്കിലും രസകരമായി ഉണ്ടാക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

ഞണ്ട് ബിരിയാണി ഉണ്ടാക്കിപ്പിക്കാനായാണ് താന്‍ വന്നതെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. ബിജു ചേട്ടന് ഒരാഴ്ച കഴിക്കാനുള്ള ഭക്ഷണം ആവശ്യമുണ്ടായിരുന്നു. അതിന് വേണ്ടിയാണ് എന്റെ അടുത്തേക്ക് വന്നതെന്ന് പറഞ്ഞതെന്നായിരുന്നു നിഷ സാരംഗ് കളിയാക്കിയത്. എല്ലാ കാര്യത്തിലും താന്‍ കൂടുമെന്ന് പറഞ്ഞ് സഹായിക്കുകയായിരുന്നു ബാലു. ഒന്നും മിക്‌സിയില്‍ ചെയ്യില്ലെന്നും എല്ലാം നമ്മള്‍ അല്ലാതെ ചെയ്യുമെന്നുമായിരുന്നു നിഷ പറഞ്ഞത്. എന്തൊക്കെ ചേരുവകളാണ് വേണ്ടതെന്നും അവ എപ്പോഴാണ് ചേര്‍ക്കേണ്ടതെന്നും നിഷ സാരംഗ് പറഞ്ഞുകൊടുത്തിരുന്നു.
Recommended Video
ഞണ്ട് ബിരിയാണിയുടെ പ്രത്യേകതകളെക്കുറിച്ചായിരുന്നു നിഷ സാരംഗ് സംസാരിച്ചത്. നല്ല മണമാണല്ലോയെന്ന് പറഞ്ഞിരുന്നു ബിജു സോപാനം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പാചക വീഡിയോയില്‍ ഇവരുടെ കെമിസ്ട്രി പ്രകടമായിരുന്നു. ഉപ്പും മുളകിലെ മറ്റ് കുടുംബാംഗങ്ങളെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. അവരെക്കൂടി ചേര്‍ത്ത് വീഡിയോ ചെയ്യാമോയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്.


Click it and Unblock the Notifications











