ആദ്യ പ്രണയം അവളോട്, പള്ളിയിലച്ചനാവണമെന്ന ആഗ്രഹത്തെ കുറിച്ച് പറഞ്ഞ നടന്‍ ഡെയിന്‍ ഡേവിസിന്റെ വീഡിയോ
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഡെയിന്‍ ഡേവിസ്. കോമഡി റിയാലിറ്റി ഷോ യില്‍ അവതാരകനായിട്ടെത്തിയ ഡെയിന്‍ 'പിന്നെ എന്തിന മുത്തേ ഈ ചേട്ടന്‍' എന്നൊരു ഡയലോഗ് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമുണ്ടാക്കിയത്. ഇപ്പോള്‍ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം.
ജയസൂര്യ നായകനായിട്ടെത്തിയ പ്രേതം എന്ന ചിത്രത്തിലടക്കം പ്രധാനപ്പെട്ട റോളിലെത്തിയ ഡെയിന്‍ തന്റെ വിശേഷങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. അങ്ങനെ കേരളകൗമുദിയിലെ 'ഡേ വിത്ത് എ സ്റ്റാര്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ അഭിമുഖമാണെങ്കിലും വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

'വിഷ്യുല്‍ കമ്യൂണിക്കേഷന്‍ പഠിച്ച താന്‍ സിനിമയുമായി മുന്നോട്ട് പോവുകയാണ്. ജോലി ഒന്നുമില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരമായിട്ടാണ് സിനിമയാണ് ലക്ഷ്യമെന്ന് പറയുക. അതൊക്കെ മുന്‍കൂട്ടി കണ്ടാണ് ഞാന്‍ ഈ കോഴ്‌സ് തെരഞ്ഞെടുത്തത്. പള്ളിയില്‍ അച്ചനാവണം അല്ലെങ്കില്‍ സിനിമ നടനാവണം എന്നിങ്ങനെയുള്ള രണ്ട് ആഗ്രഹങ്ങളായിരുന്നു പണ്ട് മുതല്‍ ഞാന്‍ പറഞ്ഞ് വന്നിരുന്നത്.
അത് രണ്ടും രണ്ട് തലത്തില്‍ നില്‍ക്കുന്ന ജോലികളാണ്. ചെറുപ്പത്തിലൊക്കെ പള്ളിയില്‍ ഭയങ്കര ആക്ടീവ് ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചന്‍ ഭയങ്കര ആക്ടീവായിരുന്നു. കൊച്ചച്ചനാണ് എന്നെ മോണോ ആക്ടക്കെ പഠിപ്പിച്ചത്. അന്ന് കള്‍ച്ചറല്‍ പരിപാടികളിലൊക്കെ ആളായി നില്‍ക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്.
Recommended Video

പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴായിരുന്നു നമ്മുടെ ചിന്തകളും അച്ഛന് വേണ്ട ചിന്തകളും രണ്ടാണെന്ന് മനസിലായത്. അതങ്ങനെ അവസാനിച്ചു. പിന്നെ അതിനൊപ്പം തന്നെ മിമിക്രി, മോണോക്ട ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് നടന്നിരുന്നു. സിനിമ അല്ലാതെ മറ്റൊരു ഓപ്ഷന്‍ പിന്നെ ഇല്ലായിരുന്നു. ഓര്‍മ്മവെച്ച കാലം മുതല്‍ എനിക്ക് ഇതൊക്കെയായിരുന്നു ആഗ്രഹം. ഇതിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് പ്രണയമടക്കം എല്ലാം ഉണ്ടായിരുന്നു. പിന്നീട് എല്ലാം ഒന്ന് ഒതുക്കിയതാണ്.
ആദ്യത്തെ പ്രണയം മൂന്നാം ക്ലാസിലായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു സീരിയസ് ആയ പ്രണയം ഉണ്ടായത്. അത് അങ്ങനെ അവസാനിച്ചു. ഞാന്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയപ്പോള്‍ അവള്‍ മെസേജ് അയച്ചിരുന്നു. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് പോയെന്നും ഡെയിന്‍ പറയുന്നു'. സോഷ്യല്‍ മീഡിയയില്‍ വളരെ കുറച്ച് മാത്രമേ സജീവമാകാറുള്ളുവെന്നും ഡെയിന്‍ പറയുന്നു.


Click it and Unblock the Notifications











