പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു, മനസുതുറന്ന് ഡെയിന്‍ ഡേവിസ്

By Prashant V R

കോമഡി സര്‍ക്കസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ഡെയിന്‍ ഡേവിസ്. പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കോമഡി സര്‍ക്കസിലെ മിക്ക സ്‌കിറ്റുകളും ഡെയിന്റെതായി വലിയ തരംഗമായി മാറിയിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പിന്നാലെ സിനിമകളിലും സജീവമായിരുന്നു താരം. സഹനടനായും കോമഡി വേഷങ്ങളിലുമാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം അടുത്തിടെ ഉടന്‍ പണം 3.0 എന്ന പരിപാടിയിലൂടെയായിരുന്നു ഡെയിന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. മീനാക്ഷി രവീന്ദ്രനും അവതാരകയായി എത്തുന്ന പരിപാടി മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തില്‍ തരംഗമായ കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ച് ഇരുവരും ഷോയില്‍ എത്താറുണ്ട്. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉടന്‍ പണം വിജയമായ സന്തോഷം ഡെയിന്‍ പങ്കുവെച്ചിരുന്നു.

ഉടന്‍ പണം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍

ഉടന്‍ പണം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഡെയിന്‍ പറയുന്നു. ഇപ്പോള്‍ പരിപാടി ദിവസവും ഉളളതുകൊണ്ട് ചിത്രീകരണവും എപ്പോഴും ഉണ്ടാവും. അപ്പോള്‍ വളരെ കുറച്ച് ദിവസങ്ങളിലാണ് വിശ്രമിക്കാന്‍ കഴിയാറുളളത്. പരിപാടി കണ്ട് കുറെ പേര്‍ വിളിക്കാറുണ്ടെന്നും അവരോടെല്ലാം സംസാരിക്കാറുണ്ടെന്നും ഡീഡി പറഞ്ഞു.

കുടുംബത്തിലുളള

കുടുംബത്തിലുളള എല്ലാവരും ചേര്‍ന്നാണ് വിളിക്കാറ്. അപ്പോള്‍ എല്ലാവരും സംസാരിക്കും. എന്നെ വലിയ ഇഷ്ടമാണെന്നൊക്കെ പറയും, ഡെയിന്‍ പറയുന്നു. അഭിമുഖത്തില്‍ ഗേള്‍ ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നടന്റെ മറുപടി. തനിക്ക് അങ്ങനെ ഭയങ്കരമായ പ്രണയമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയിന്‍ പറയുന്നു. റൊമാന്റിക്ക് അല്ലെ എന്ന് അവതാരിക ചോദിച്ചപ്പോള്‍ റൊമാന്റിക്ക് ആവാന്‍ ഒരു അവസരം കിട്ടിയിട്ടില്ലെന്നായിരുന്നു നടന്റെ മറുപടി.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരാളോട് ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു. അവളും തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞു. അന്ന് ചെറിയ ഫോണ്‍ വിളിയൊക്ക ഉണ്ടായിരുന്നു. അതേസമയം ആദ്യത്തെ പ്രണയം മൂന്നാം ക്ലാസിലായിരുന്നു എന്ന് മറ്റൊരു അഭിമുഖത്തില്‍ മുന്‍പ് ഡിഡി പറഞ്ഞിരുന്നു. എന്നാല്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു സീരിയസ് ആയ പ്രണയം ഉണ്ടായത്.

അത് അങ്ങനെ അവസാനിച്ചു

അത് അങ്ങനെ അവസാനിച്ചു. ഞാന്‍ കുറച്ച് അറിയപ്പെട്ട് തുടങ്ങിയപ്പോള്‍ അവള്‍ മെസേജ് അയച്ചിരുന്നു. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് പോയെന്നും ഡെയിന്‍ പറഞ്ഞിരുന്നു. ഡെയിന്റെ ഇപ്പോഴത്തെ വലിയ സ്വപ്‌നം എന്താണെന്ന് ചോദിച്ചപ്പോള്‍ നടന്റെ മറുപടി ശ്രദ്ധേയമായിരുന്നു. കൊറോണ സാഹചര്യം ഒന്ന് മാറിക്കിട്ടണം എന്നായിരുന്നു നടന്റെ മറുപടി. ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും നിയന്ത്രണമാണ്. പുറത്തേക്ക് ഒന്ന് ഇറങ്ങണമെങ്കില്‍ മാസ്‌കും മറ്റുമെല്ലാം വേണം. അപ്പോള്‍ ഇപ്പോഴെത്തെ സാഹചര്യങ്ങളൊക്കെ ഒന്ന് മാറികിട്ടണം എന്നാണ് തന്റെ ആഗ്രഹം എന്ന് നടന്‍ പറഞ്ഞു.

ഡിഡി എന്നുളള വിളി ഇഷ്ടമാണെന്നും

ഡിഡി എന്നുളള വിളി ഇഷ്ടമാണെന്നും അങ്ങനെ വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും നടന്‍ പറഞ്ഞു. എന്റെ പരിപാടി കണ്ടതിന് പിന്നാലെയാണ് അധികപേരും അങ്ങനെ വിളിച്ചത്. ആ പേര് കേട്ടാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ആളെ മനസിലാവും. എന്നാല്‍ കൂട്ടുകാരൊക്കെ ചില സമയങ്ങളില്‍ വിളിക്കുമ്പോള്‍ ഇഷ്ടമാവാറില്ലെന്ന് നടന്‍ പറഞ്ഞു.

More from Filmibeat

Read more about: dain davis
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X