ഉപ്പും മുളകിലെ ലച്ചു വീണ്ടും, പുതിയ ലുക്കിലുളള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ജൂഹി റുസ്തഗി. പരമ്പര വിട്ടെങ്കിലും ഇപ്പോഴും ലച്ചുവിന്‌റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷങ്ങളോളം ഉപ്പും മുളകില്‍ ലച്ചു എന്ന കഥാപാത്രമായി തിളങ്ങിയിരുന്നു ജൂഹി. പരമ്പരയിലെ മറ്റു താരങ്ങളെ പോലെ ജുഹിയുടെ സാന്നിദ്ധ്യവും ഉപ്പും മുളകില്‍ ശ്രദ്ധേയമായി മാറിയിരുന്നു. ബാലുവിന്റെയും നീലുവിന്‌റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു പിന്മാറിയത്.

അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിട്ടുളള താരമാണ് ജൂഹി. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം ജൂഹി റുസ്തഗിയുടെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രമാണ്

ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രമാണ് ലച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നിരവധി പേരാണ് ജൂഹി റുസ്തഗിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ലച്ചു വിവാഹിതയായ ശേഷമാണ് ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്ന് പിന്മാറിയത്.

തന്റെ കാമുകന്‍ റോവിനെ മുന്‍പ് ജൂഹി

തന്റെ കാമുകന്‍ റോവിനെ മുന്‍പ് ജൂഹി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം അന്ന് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറി. ഒരു മ്യൂസിക്ക് ആല്‍ബത്തിന്‌റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായിരുന്ന ജൂഹിയും റോവിനും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അതേസമയം വെളളിമൂങ്ങയെന്ന്

അതേസമയം വെളളിമൂങ്ങയെന്ന് വിളിച്ചായിരുന്നു മുന്‍പ് മുടിയനും കേശുവുമെല്ലാം ജൂഹിയെ കളിയാക്കിയിരുന്നത്. ലച്ചു പോയത് ആരാധകരെ നിരാശരാക്കിയെങ്കിലും പിന്നീട് ചില പുതിയ കഥാപാത്രങ്ങള്‍ ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. 2015ലായിരുന്നു ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് തൊട്ട് ജൂഹി റുസ്തഗി പരമ്പരയുടെ ഭാഗമായിരുന്നു.

ഉപ്പും മുളകിലെ ലച്ചുവിന്‌റെ

ഉപ്പും മുളകിലെ ലച്ചുവിന്‌റെ വിവാഹ എപ്പിസോഡുകള്‍ മുന്‍പ് ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമായിരുന്നു ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: uppum mulakum juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X