ജൂഹിയുടെ ആ സ്വഭാവമാണ് ആദ്യം ശ്രദ്ധിച്ചത്! ഇഷ്ടമില്ലാത്തത് ഇക്കാര്യം! പ്രണയം പറഞ്ഞ് ജൂഹിയും റോവിനും!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീസണ്‍ 4മായാണ് റിമി ഇപ്പോള്‍ എത്തിയിട്ടുള്ളത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്നു വാലന്റൈന്‍സ് ദിനത്തില്‍ പരിപാടിയിലേക്ക് എത്തിയത്. ഹേമന്ദ് മേനോനും ഭാര്യയും ജൂഹി റുസ്തഗിയും ഡോക്ടര്‍ രോവിനും പങ്കെടുത്ത എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പൂവെ സെമ്പൂവേ എന്ന ഗാനം പാടിയായിരുന്നു റിമി പ്രേക്ഷകരെ സ്വാഗതം ചെയ്തത്.

പ്രണയത്തെക്കുറിച്ച് വാചാലയായതിന് ശേഷമായാണ് റിമി അതിഥികളെ സ്വാഗതം ചെയ്തത്. പ്രണയമെന്ന് മനസ്സില്‍ നിന്നും നഷ്ടമാവുന്നുവോ എന്ന് നമുക്ക് ജരാനര ബാധിച്ചുവെന്ന് കരുതാം. വ്യക്തിയിലധിഷ്ഠിതമായി മാത്രമല്ല. അല്ലാതെയും പ്രണയം തോന്നാം. അടുത്തിടെ വിവാഹിതരായ ഹേമന്ദ് മേനോനേയും ഡോക്ടര്‍ നിലീനയെയുമായിരുന്നു റിമി ടോമി പരിപാടിയിലേക്ക് ആദ്യം സ്വാഗതം ചെയ്തത്. നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ എന്ന ഗാനമായിരുന്നു ഹേമന്ദിനായി റിമി ആലപിച്ചത്. ഇവരുടെ വരവിന് പിന്നാലെയായാണ് ജൂഹിയും റോവിനും എത്തിയത്.

ഹേമന്ദിന്റെ പ്രണയം

ഹേമന്ദിന്റെ പ്രണയം

നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ദിനങ്ങളിലൊന്നാണ് ഫെബ്രുവരി 14 എന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളതെന്ന് റിമി പറഞ്ഞപ്പോള്‍ ഹേമന്ദ് അത് ശരിവെക്കുകയായിരുന്നു. അന്നാണ് തങ്ങള്‍ കറങ്ങാന്‍ പോവാനൊക്കെ തുടങ്ങിയത്. നേരത്തെ തന്നെ അറിയാമായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമായിരുന്നു കറങ്ങാന്‍ പോയത്. ഹേമന്ദായിരിക്കും വിവാഹം ചെയ്യുന്നതെന്ന് അന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു നിലീന പറഞ്ഞത്.

അച്ഛനും അമ്മയും പറഞ്ഞത്

അച്ഛനും അമ്മയും പറഞ്ഞത്

ഹേമന്ദ് മുന്‍പ് ഒന്നും ഒന്നും മൂന്നില്‍ വന്ന സമയത്ത് അച്ഛനും അമ്മയും ആ പരിപാടി കാണുന്നുണ്ടായിരുന്നു. ഇത് കൊള്ളാമല്ലോയെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്. നമുക്കൊന്നാലോചിച്ചാലോ എന്ന് അവര്‍ പറഞ്ഞിരുന്നു. അന്ന് താനെന്തോ കുറ്റം പറഞ്ഞിരുന്നു. അതൊരു നിമിത്തമായി മാറുകയായിരുന്നു. തന്റെ സുഹൃത്തായിരുന്നു ഈ പ്രൊപ്പോസലിനെക്കുറിച്ച് പറഞ്ഞത്. പോയി കണ്ടപ്പോള്‍ തന്നെ ഇഷ്ടമാവുകയായിരുന്നു. ഭാര്യ അഭിനയിക്കുന്നതിനോട് പ്രശ്‌നമൊന്നുമില്ലെന്ന് ഹേമന്ദ് പറയുന്നു. നന്നായി നൃത്തം ചെയ്യുന്നുണ്ട്.

ജൂഹിയും റോവിനും

ജൂഹിയും റോവിനും

ജീവിതത്തിലും വെയ്റ്റിംഗിലാണ് ജൂഹിയും റോവിനുമെന്ന് പറഞ്ഞായിരുന്നു റിമി ഇവരെ സ്വാഗതം ചെയ്തത്. താന്‍ നോര്‍ത്തിന്ത്യനാണെന്നായിരുന്നു ജൂഹി പറഞ്ഞത്. അച്ഛന്‍ രാജസ്ഥാനിയും അമ്മ മലയാളിയുമാണെന്ന് ജൂഹി പറയുന്നു. അവിടെ കുറച്ച് നാളേയുണ്ടായിരുന്നുള്ളൂ. പഠിച്ചതും വളര്‍ന്നതുമൊക്കെ ഇവിടെയാണ്. പപ്പയുടെ വീടിന്റെ അടുത്തുള്ള ചേച്ചിയായിരുന്നു അമ്മയെക്കുറിച്ച് പറഞ്ഞത്. അവരുടെ വിവാഹം ലവ് മാര്യേജൊന്നുമായിരുന്നില്ല. പപ്പ മരിച്ചിട്ട് 8 വര്‍ഷമായെന്നും ജൂഹി പറഞ്ഞിരുന്നു. പപ്പ ഉണ്ടായിരുന്ന സമയത്ത് വീട്ടില്‍ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. തന്റെ പപ്പയ്ക്കും അറ്റാക്കായിരുന്നുവെന്നായിരുന്നു റിമി പറഞ്ഞത്.

പരിചയവും പ്രണയവും

പരിചയവും പ്രണയവും

നറുമുഖി എന്ന കവര്‍ഷൂട്ടിന് വേണ്ടി പോയപ്പോഴാണ് റോവിനെ ആദ്യമായി കാണുന്നത്. ഓണ്‍ലൈന്‍ വഴി നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ക്ക് ഒരുമിച്ച് വന്നു. ഷൂട്ട് കഴിഞ്ഞ് പിരിയാന്‍ നേരമായിരുന്നു പ്രണയമാണെന്ന് മനസ്സിലാക്കിയത്. രക്ഷിതാക്കള്‍ സൗത്താഫ്രിക്കയിലായിരുന്നു. ജോഹന്നാസ്ബര്‍ഗിലാണ് ജനിച്ചത്. ഈസ്‌റ്റേണ്‍ യൂറോപ്പിലാണ് എംബിബിഎസ് ചെയ്തത്.

പഠനം ഉഴപ്പി

പഠനം ഉഴപ്പി

മാസത്തില്‍ 15-20 ദിവസം ഷൂട്ടുണ്ടാവാറുണ്ട്. അതോടെ പഠിത്തം ഉഴപ്പി. ലച്ചുവിനും ജൂഹിക്കും സാമ്യതകളേറെയാണ്. രണ്ടാളും ജനുവിനാണ്. നാച്ചുലറായിട്ടാണ് പെരുമാറാറുള്ളത്. നമ്മുടെ സ്വഭാവവുമായി മാച്ച് ചെയ്ത് പോകുന്നയാളാണ് റോവിന്‍. അതുകൊണ്ടാണ് ഇഷ്ടമായതെന്നായിരുന്നു ലച്ചി പറഞ്ഞത്. വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ് എന്ന ഗാനത്തിനൊപ്പം ഇരുവരും ഡാന്‍സ് ചെയ്തിരുന്നു. അഭിനയത്തോട് താല്‍പര്യമുണ്ടെന്നും റോവിന്‍ പറഞ്ഞിരുന്നു.

അമ്പലങ്ങളിലും പള്ളികളും

അമ്പലങ്ങളിലും പള്ളികളും

സീരിയസും കുസൃതിയുമായ ചോദ്യങ്ങളാണ് ഈ റൗണ്ടിലുള്ളത്. വിസിലടിച്ചതിന് ശേഷമായാണ് ഉത്തരം പറയേണ്ടത്. ഉത്തരം തെറ്റിയാല്‍ പനിഷ്‌മെന്റുണ്ടെന്നായിരുന്നു റിമി പറഞ്ഞത്. കാബറെ ഡാന്‍സായിരുന്നു ജൂഹിക്ക് കിട്ടിയത്. പബ്ബിലൊന്നും പോയിട്ടില്ല, കൂടുതലും അമ്പലങ്ങളിലും പള്ളികളിലുമാണ് പോവാറുള്ളത്. ഇരുവരും ചേര്‍ന്നായിരുന്നു ഡാന്‍സ് ചെയ്തത്.

സോഷ്യല്‍ മീഡിയയിലെ പ്രചാരണം

സോഷ്യല്‍ മീഡിയയിലെ പ്രചാരണം

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനൊന്നും മറുപടി കൊടുക്കേണ്ടതായി വന്നിരുന്നില്ല. കല്യാണത്തിന്‍രെ ഡേറ്റും കല്യാണക്കുറിയുമൊക്കെ അവര് തന്നങ്ങ് തീരുമാനിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നിയിരുന്നു. ഹെഡിങ്ങിലായിരിക്കും കാര്യങ്ങള്‍. ലച്ചുവിന്റെ വിവാഹം. ലിങ്കൊന്നും ആരും തുറക്കാറില്ല. ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ അവര്‍ ഡിസ്‌ക്രിപ്ഷന്‍ കൊടുത്തിരുന്നുവെങ്കിലും അത് ഷെയര്‍ ചെയ്തിരുന്നവര്‍ക്ക് ക്യാപ്ഷനൊന്നുമില്ലായിരുന്നുവെന്നും റോവിന്‍ പറയുന്നു.

അന്ന് സുഹൃത്തുക്കളായിരുന്നു

അന്ന് സുഹൃത്തുക്കളായിരുന്നു

കൂടെയുള്ളതാരാണ്, ജൂഹിയുടെ കാമുകനാണോ, വരനാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ഞങ്ങള്‍ സുഹൃത്തുക്കളായിുന്നു. അന്ന് ഞങ്ങള്‍ വിളിച്ച് ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. അവന്‍ ഓസ്‌ട്രേലിയയിലായിരുന്നു ആ സമയത്ത്. ന്യൂസൊക്കെ വന്നതിനും ഇതിന് കാര്യമുണ്ട്. വിവാഹത്തിന് ഒരു വര്‍ഷം മിനിമം എടുക്കും. ഞങ്ങളുടേതായ കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണ

അത് പറയാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ് റോവിനായിരുന്നു തുടങ്ങിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. താന്‍ ആദ്യം തന്നെ അമ്മയുടെ അടുത്തും ചേട്ടന്റെ അടുത്തും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. പ്രണയം മനസ്സിലായപ്പോള്‍ തന്നെ അവരോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നവെന്ന് ജൂഹി പറയുന്നു, പിന്നെ റോവിനും വന്ന് സംസാരിച്ചിരുന്നു. തന്റെ വീട്ടില്‍ നിന്നും ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെന്ന് റോവിന്‍ പറയുന്നു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് പറഞ്ഞിരുന്നു.

ആ സ്വഭാവം ഇഷ്ടമില്ല

ആ സ്വഭാവം ഇഷ്ടമില്ല

ഭയങ്കര ഫ്രാങ്കാണ്, ഡൗണ്‍ റ്റു എര്‍ത്താണ്. എന്ത് ഇമോഷനായാലും അത് പ്രകടിപ്പിക്കും. മറച്ച് വെക്കില്ല. സങ്കടവും സന്തോഷവുമൊക്കെ പങ്കുവെക്കും. ആദ്യം നോട്ട് ചെയ്തത് വേറൊരു കാര്യമാണ്. ഒരിക്കല്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കാന്‍ പോയിരുന്നു. ചെരിപ്പില്ലാതെ മഴയത്ത് നടക്കുകയായിരുന്നു ഇവള്‍. അവളൊരു ആര്‍ടിസ്റ്റല്ലേ, ഇതൊക്കെ ശ്രദ്ധിക്കുമെന്നൊക്കെയായിരുന്നു കരുതിയത്. മഴ എപ്പോ കണ്ടാലും അപ്പോ ചാടും. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും, ആ സ്വഭാവം ഇഷ്ടമല്ലെന്ന് റോവിന്‍ പറഞ്ഞിരുന്നു. അഭിനയത്തിനും ഷോയ്ക്കുമൊപ്പം നല്ല സപ്പോര്‍ട്ടാണ് റോവിനെന്നും ജൂഹി പറയുന്നു. മീശമാധവനിലെ ഗാനമായിരുന്നു ഇരുവരും ചേര്‍ന്നാലപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X