For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ ലച്ചുവിന്‍റെ പുതിയ മേക്കോവറും കിടിലന്‍! ലുലു ഫാഷന്‍ വീക്കില്‍ താരമായി ജൂഹി! കാണൂ!

  |

  ജൂഹി റുസ്തഗി, ഈ പേര് സുപരിചിതമല്ലെങ്കിലും ഉപ്പും മുളകിലെ ലച്ചുവെന്ന് പറഞ്ഞാല്‍ തിരിച്ചറിയാത്തവര്‍ വിരളമാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ലച്ചുവിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന് വിളിച്ചാണ് ബാലുവും സംഘവും ലച്ചുവിനെ കളിയാക്കുന്നത്. സാഹിത്യത്തിലും പാട്ടിലുമൊക്കെ താല്‍പര്യമുള്ള ലച്ചുവിന്‍രെ കവിതയെഴുത്ത് അസഹനീയമാണെന്നാണ് മുടിയനും കേശുവും ശിവയും കളിയാക്കാറുള്ളത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ലച്ചുവിന്‍രെ ചില ഡയലോഗുകളുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലുന്ന തരത്തിലുള്ള നീക്കങ്ങളുമായാണ് ലച്ചു എത്താറുള്ളത്. രമയുടെ ഭര്‍ത്താവായ ജയന്തന് രാഷ്ട്രീയത്തില്‍ ശോഭിക്കാനായി കുട്ടിപ്പട്ടാളം നടത്തിയ നീക്കം ഇതിനുദാഹരണമാണ്.

  ഗ്രീസിലെ ആഘോഷത്തിനിടയിലും പൃഥ്വിരാജ് ആരാധകരെ മറന്നില്ല! ലൂസിഫര്‍ വിജയമാണ് എല്ലാത്തിനും പിന്നില്‍!

  പാതിമലയാളിയായ ലച്ചു യാദൃശ്ചികമായാണ് പരിപാടിയിലേക്ക് എത്തിയത്. അഭിനയത്തിലും നൃത്തത്തിലും താല്‍പര്യമുണ്ടെന്ന് കിട്ടിക്കാലം മുതലേ തന്നെ തെളിയിച്ച ലച്ചു നൃത്തവും പഠിച്ചിട്ടുണ്ട്. ഇടയ്ക്ക് മുടിയനൊപ്പം നൃത്തം ചെയ്യുമ്പോള്‍ ക്ലാസിക്കല്‍ ടച്ച് പ്രകടമായിരുന്നു. ഉപ്പും മുളകില്‍ മാത്രമല്ല പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടിലുമൊക്കെയായി സജീവമാണ് ജൂഹി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിയുടെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലുലു ഫാഷന്‍ വീക്കിലും പങ്കെടുത്തിരിക്കുകയാണ് താരം.

  ദുല്‍ഖര്‍ സല്‍മാന്‍റെ ഗമണ്ടന്‍ റീഎന്‍ട്രി പൊളിച്ചു! ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! കാണൂ!

  ചിത്രങ്ങള്‍ക്ക് കടപ്പാട്: ജൂഹി റുസ്തഗി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം

  ലച്ചുവിന്റെ പുതിയ ഫോട്ടോ ഷൂട്ട്

  ലച്ചുവിന്റെ പുതിയ ഫോട്ടോ ഷൂട്ട്

  ഏത് ലുക്കിലും മനോഹരി, ഈ വിശേഷണം ലച്ചുവിനും ചേരും. മോഡേണ്‍ വേഷത്തിലും നാടന്‍ ലുക്കിലുമൊക്കെ ലച്ചുവെത്താറുണ്ട്. പരമ്പരയ്ക്ക് പുറമേ ഫാഷന്‍ ഷോയിലും പരസ്യങ്ങളിലുമൊക്കെ പങ്കെടുക്കാറുണ്ട് ലച്ചു. ലുലു ഫാഷന്‍ വീക്കിലെ ലച്ചുവിന്റെ ലുക്കിനെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് ലച്ചു.

   സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലെ താരം

  ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെയായി സജീവമാണ് ലച്ചു. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട് താരം. ലുലു ഫാഷന്‍ വീക്കിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം ലച്ചുവെത്തിയത്. ഫോട്ടോ ഷൂട്ട് കിടുക്കിയെന്നും ബോളിവുഡിലെ താരസുന്ദരിമാരപ്പോലെയുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. നാടന്‍ വേഷത്തില്‍ കാണാനാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞവരും കുറവല്ല. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.

  പാട്ടിലും മികവ്

  പാട്ടിലും മികവ്

  അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും താന്‍ കിടുക്കുമെന്ന് തെളിയിച്ചിട്ടുണ്ട് ലച്ചു. കുഞ്ഞനിയത്തിയായ പാറുക്കുട്ടിക്കായി പാടുന്ന ഗാനങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. എന്നാല്‍ നേരത്തെ തന്നെ പാട്ട് പാടുന്ന വീഡിയോയുമായി ലച്ചുവെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

  പിന്തുണയിലും മുന്നില്‍

  പിന്തുണയിലും മുന്നില്‍

  ഉപ്പും മുളകിലെ അഭിനയത്തിന് ശേഷം എവിടപ്പോയാലും തന്നെ തിരിച്ചറിഞ്ഞ് ആളുകളെത്താറുണ്ടെന്ന് നേരത്തെ ലച്ചു പറഞ്ഞിരുന്നു. ഈ പരമ്പര അവസാനിക്കുന്നതോടെ അഭിനയം നിര്‍ത്താനാണ് തന്റെ പ്ലാനെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുന്ന പരമ്പര 800 പിന്നിട്ടും കുതിക്കുകയാണ്. മറ്റൊരു പരമ്പരയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് ഉപ്പും മുളകിനുമുള്ളത്.

   അപകടം സംഭവിച്ചപ്പോള്‍

  അപകടം സംഭവിച്ചപ്പോള്‍

  ഇടയ്ക്ക് ലച്ചു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ലച്ചുവിന്റെ പരിക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നും വലിയ പരിക്കുകളൊന്നുമില്ലെന്നും വ്യക്തമാക്കി ലച്ചുവെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വലിയ വണ്ടി വല്ലതുമായിരുന്നേല്‍ തങ്ങളുടെ കാര്യം തീര്‍ന്നേനെയെന്നും ലച്ചു പറഞ്ഞിരുന്നു.

  മുടിയനും സജീവമാണ്

  മുടിയനും സജീവമാണ്

  ലച്ചുവിനെപ്പോലെ തന്നെ മുടിയനെ അവതരിപ്പിക്കുന്ന റിഷി ശിവകുമാറും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും നടത്തിയ ഫോട്ടോ ഷൂട്ട് നേരത്തെ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകളാണ് മുടിയനും നടത്താറുള്ളത്. കുഞ്ഞാവയായ പാറുക്കുട്ടിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചാണ് മുടിയനെത്താറുള്ളത്.

  വീട് പോലെത്തന്നെയാണ്

  വീട് പോലെത്തന്നെയാണ്

  ഉപ്പും മുളകിന്റെ സംവിധായകന്റെ മകന്റെ സുഹൃത്തായിരുന്നു താനെന്നും പിറന്നാളാഘോഷത്തിനായി വീട്ടിലേക്ക് പോയപ്പോഴാണ് ഉപ്പും മുളകിലേക്കുള്ള അവസരം ലഭിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ തുടക്കത്തില്‍ പേടി തോന്നിയിരുന്നുവെങ്കിലും പിന്നീട് സ്വഭാവികമായ രീതി കൈവരിക്കുകയായിരുന്നു. വീട്ടില്‍ എങ്ങനെയാണോ ഇടപഴകുന്നത് അത് പോലെത്തന്നെയാണ് തങ്ങള്‍ ലൊക്കേഷനിലുമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

  ചിത്രം കാണാം

  ജൂഹി പങ്കുവെച്ച ചിത്രം കാണാം.

  മറ്റൊരു ഫോട്ടോ

  ലുലു ഫാന്‍ വീക്കിലെ മറ്റൊരു ചിത്രം, കാണൂ.

  English summary
  Uppum Mulakum fame Juhi Rustagi in lulu fashion week, pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X