ഉപ്പും മുളകിലെ ലച്ചു വീണ്ടും നര്‍ത്തകിയായി! ഏട്ട് വര്‍ഷത്തിന് ശേഷമെന്ന് നടി! വൈറലായി പോസ്റ്റ്! കാണൂ

By Midhun Raj

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജൂഹി റുസ്തഗി. ലെച്ചു എന്ന കഥാപാത്രമായി നടി പരമ്പരയില്‍ എപ്പോഴും തിളങ്ങാറുണ്ട്. ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായിട്ടാണ് ജൂഹി ഉപ്പും മുളകില്‍ അഭിനയിക്കാറുളളത്. പരമ്പര തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ലച്ചുവിന്റെ സാന്നിദ്ധ്യം ഇപ്പോഴും ഉപ്പും മുളകില്‍ മുഖ്യ ആകര്‍ഷണമായി മാറാറുണ്ട്.

നടിയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. അഭിനയത്തിനു പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുളള താരമാണ് ലച്ചു. ഉപ്പും മുളകും താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഉപ്പും മുളകിലെ ലച്ചു

ഉപ്പും മുളകിലെ ലച്ചു

ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചിരുന്നത്. രാജസ്ഥാന്‍ സ്വദേശി രഘൂവീര്‍ ശരണ്‍ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. എറണാകുളത്ത് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പും മുളകും പരമ്പരയിലേക്ക് ലച്ചു എത്തിയിരുന്നത്. പരമ്പരയുടെ തുടകത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം അവരുടെ ശക്തമായ പിന്തുണ കൊണ്ടാണ് ഇപ്പോഴും മുന്നേറുന്നത്.

വെള്ളിമൂങ്ങ എന്നൊക്ക വിളിച്ചാണ്

വെള്ളിമൂങ്ങ എന്നൊക്ക വിളിച്ചാണ്

പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുന്ന ചില നീക്കങ്ങളുമായി ഉപ്പും മുളകില്‍ ലച്ചു എത്താറുളളത് ശ്രദ്ധേയമാവാറുണ്ട്. വെള്ളിമൂങ്ങ എന്നൊക്ക വിളിച്ചാണ് ബാലുവും മക്കളും ലച്ചുവിനെ കളിയാക്കാറുളളത്. സാഹിത്യത്തിലും പാട്ടിലുമൊക്കെ താല്‍പര്യമുള്ള ലച്ചുവിന്‍റെ കവിതയെഴുത്ത് അസഹനീയമാണെന്ന് മുടിയനും കേശുവും ശിവയും ഉള്‍പ്പെടെയുളളവര്‍ പലപ്പോഴും പറയാറുണ്ട്.

നൃത്തരംഗത്ത് വീണ്ടും

നൃത്തരംഗത്ത് വീണ്ടും

ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്തരംഗത്ത് തിരിച്ചെത്തിയെന്നു പറഞ്ഞുകൊണ്ടായിരുന്നു ജൂഹിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. അതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് കൂട്ടുകാരിക്കൊപ്പമുളള ചിത്രം നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ലച്ചുവിന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. നേരത്തെയും നൃത്തത്തോടുളള തന്റെ ഇഷ്ടം ലച്ചു തുറന്നുപറഞ്ഞിരുന്നു. അഭിനയത്തിലും നൃത്തത്തിലും വലിയ താല്‍പര്യമുളള ജൂഹി കുട്ടിക്കാലം മുതലേ ഡാന്‍സ് പഠിച്ചുതുടങ്ങിയിരുന്നു.

പാറുക്കുട്ടിക്കായി പാടുന്ന ഗാനങ്ങളാണ്

പാറുക്കുട്ടിക്കായി പാടുന്ന ഗാനങ്ങളാണ്

ഉപ്പു മുളകില്‍ ഇടയ്ക്ക് മുടിയന്‍ ഡാന്‍സ് ചെയ്യുമ്പോഴോക്കൊ ജൂഹിയും ഒപ്പം ചേരാറുണ്ട്. അഭിനയത്തിനും ഡാന്‍സിനും പുറമെ പാട്ടിലും ജൂഹി തിളങ്ങിയിട്ടുണ്ട്. ഉപ്പും മുളകിലെ കുഞ്ഞനുജത്തി പാറുക്കുട്ടിക്കായി പാടുന്ന ഗാനങ്ങളാണ് തരംഗമാകാറുളളത്. സോഷ്യല്‍ മീഡിയയില്‍ ലച്ചു പങ്കുവെക്കാറുളള വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെ ഫാഷന്‍ഷോകളിലും പങ്കെടുത്തിരുന്നു ലച്ചു. ഫാഷനു പുറമെ കുറച്ച് പരസ്യങ്ങളിലും നടി വേഷമിട്ടു.

View this post on Instagram

Back to dance aftr 8yrs😎 @amrutha7821

A post shared by juhi Rustagi (@juhirus) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X