ഉപ്പും മുളകിലെ ലച്ചു തന്നെയാണോ ഇത്? മേക്കോവര്‍ ഗംഭീരം! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
ഉപ്പും മുളകും കാണുന്നവര്‍ക്ക് സുപരിചിതയാണ് ലച്ചുവെന്ന ലക്ഷ്മി ബാലചന്ദ്രന്‍. ബാലുവിന്റേയും നീലുവിന്റേയും മൂത്ത മകളാണ് ലച്ചു. കവിതയെഴുത്തും പാട്ടുമൊക്കെയായി ആള് വേറെ ലെവലാണ്. എഴുത്തുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് കേശുവും ശിവയും മുടിയനുമൊക്കെ പരിഹസിക്കാറുണ്ടെങ്കിലും അതൊന്നും ലച്ചുവിന് വിഷയമല്ല. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ലച്ചുവിന്റെ നിര്‍ദേശവും സാഹിത്യവല്‍ക്കരിച്ചാണ് പുറത്തുവരാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാലു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുടിയന്‍ ബിഎസ്സി എഴുതിയെടുത്തതിന് ശേഷം ലച്ചുവിനാണ് വെല്ലുവിളിയായത്. അതുവരെ കളിയാക്കിക്കൊണ്ടിരിക്കുന്ന വിഷയം കൂടിയായിരുന്നു ഇത്.
ഇടയ്ക്ക് അംഗനവാടി ടീച്ചറായെത്തിയ ലച്ചു ഇപ്പോള്‍ കോളേജില്‍ ചേര്‍ന്നിരിക്കുകയാണ്. മാഗസിന്‍ എഡിറ്ററാണെങ്കിലും പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ശരിയാക്കുമെന്ന് നീലു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാറുക്കുട്ടിയെ പാട്ട് പഠിപ്പിക്കുകയും ഡാന്‍സ് ചെയ്യിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ലച്ചുവിനെയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. ജൂഹി രുസ്തഗിയാണ് ലച്ചുവായെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ലച്ചുവിന്റെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ജൂഹിയുടെ ലേറ്റസ്റ്റ് മേക്കോവര്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലച്ചു തന്നെയാണോ ഇതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഭാവിയിലെ സിനിമാതാരത്തിന് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഏത് തരത്തിലുള്ള രൂപഭാവത്തിലെത്തിയാലും ലച്ചു കിടുവെന്നാണ് ആരാധകരും പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.


Click it and Unblock the Notifications