ഉപ്പും മുളകിലെ ലച്ചു ഇതെന്തിനുള്ള പുറപ്പാടിലാണാവോ? ലേറ്റസ്റ്റ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം? കാണൂ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഈ പരമ്പരയിലെ കഥാപാത്രങ്ങളേയെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ബാലുവിന്റെയും നീലുവിന്റേയും മൂത്ത മകളായ ലച്ചുവിനെ അവതരിപ്പിക്കുന്നത് ജൂഹി രുസ്തഗിയാണ്. പാതിമലയാളിയായ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കവയത്രിയായ ലച്ചുവിന്റെ ഗമണ്ടന്‍ കണ്ടെത്തലുകളും അബദ്ധങ്ങള്‍ക്കുമൊക്കെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. കുടുംബത്തിലെ മൂത്ത മകളായതിന്‍രെ സകല അവകാശവും ലച്ചു ഉപയോഗിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകളാണ് ജൂഹി നടത്താറുള്ളത്. താരത്തിന്‍രെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. സാരിയിലുള്ള ചിത്രവും ജൂഹി പങ്കുവെച്ചിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പുമായാണ് ഓരോ തവണയും ലച്ചു എത്താറുള്ളത്. തനിക്ക് വോട്ടവകാശം ലഭിച്ചതിന്‍രെ സന്തോഷം പങ്കുവെച്ചെത്തുന്ന ലച്ചുവിനെയാണ് ലേറ്റസ്റ്റ് പ്രമോയില്‍ കണ്ടത്. കുടുംബത്തില്‍ മോള്‍ക്കും കൂടി വോട്ടുണ്ടെന്ന സന്തോഷത്തിലാണ് ബാലു. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് താന്‍ പറയുമെന്നും അത് പോലെ ചെയ്താല്‍ മതിയെന്നുമായിരുന്നു ബാലു പറഞ്ഞത്.

ഉപ്പും മുളകിന്‍റെ സ്വീകാര്യത

ഉപ്പും മുളകിന്‍റെ സ്വീകാര്യത

സീരിയലുകള്‍ക്ക് മുന്നില്‍ മുഖം തിരിക്കുന്നവരെ ഇരുത്തുന്ന തരത്തില്‍ മുന്നേറുകയാണ് ഉപ്പും മുളകും. ബാലുവും നീലിമയും മക്കളും പ്രേക്ഷകരുടെ വീട്ടിലെ തന്നെ അംഗങ്ങളായി മാറുന്ന കാഴ്ച. യഥാര്‍ത്ഥ സംഭവങ്ങളായി തോന്നുന്ന തരത്തിലുള്ള മേക്കിങ്ങാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് താരങ്ങള്‍ കാഴ്ച വെക്കുന്നത്. കേന്ദ്ര കഥാപാത്രമായ ബാലുവായാലും നീലിമയായലും മക്കളുടെ വേഷം അവതരിപ്പിക്കുന്നവരായാലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലാണ് പരിപാടി മുന്നേറിക്കൊണ്ടിരിക്കുന്നത്. വിജയകരമായി മുന്നേറുന്നകയാണ് ഉപ്പും മുളകും.

 വെറുപ്പിക്കാതെ മുന്നേറുന്നു

വെറുപ്പിക്കാതെ മുന്നേറുന്നു

പതിവ് പരമ്പരകളെ അപേക്ഷിച്ച് നോക്കിയാല്‍ പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ മുന്നേറുകയാണ് ഉപ്പും മുളകും. അവരവരുടെ വേഷത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങള്‍ മുന്നേറുന്നത്. സ്വഭാവികമായ അഭിനയവുമായാണ് എല്ലാവരും എത്തുന്നത്. ഇടയ്ക്ക് ചില അസ്വരാസ്യങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ പരിപാടി തിരിച്ചെത്തിയിരുന്നു. ബാലുവിന്‍റെ ഇളയപുത്രിയായ പാറുക്കുട്ടിയാണ് ഇപ്പോള്‍ പരിപാടിയിലെ താരം. പാറുക്കുട്ടിയെ കാണാനായാണ് പരിപാടി കാണുന്നതെന്ന് പലരും പറഞ്ഞിരുന്നു.

സ്വന്തമായ കാഴ്ചപ്പാടുണ്ട്

സ്വന്തമായ കാഴ്ചപ്പാടുണ്ട്

കാര്യങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് താന്‍ തീരുമാനിക്കുമെന്നുമായിരുന്നു ലച്ചു പറഞ്ഞത്. ചില കാര്യങ്ങളിലെ ലച്ചുവിന്റെ നിലപാടിന് പിന്തുണയുമായി മറ്റുള്ളവരും എത്താറുണ്ട്. പുതിയ പ്രമോയിലായിരുന്നു വോട്ടിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. വെള്ളിമൂങ്ങേ എന്ന് വിളിച്ചാണ് ബാലുവും കുട്ടിപ്പട്ടാളവും ലച്ചുവിനെ അടക്കാറുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലച്ചു എന്ന ജൂഹി റുസ്തഗി. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. കേരള സാരിയണിഞ്ഞുള്ള ഫോട്ടോ ഷൂട്ടുമായാണ് അടുത്തിടെ ലച്ചുവെത്തിയത്. ഇപ്പോഴിതാ അതില്‍ നിന്നും വ്യത്യസ്തമായി വാന്‍ഗോഗ് സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് ലച്ചു. ആരാധകപിന്തുണയുടെ കാര്യത്തില്‍ മുന്നിലാണ് ലച്ചു.

പോസ്റ്റ് കാണാം

ജൂഹി റുസ്തഗിയുടെ പോസ്റ്റ് കാണാം.

മറ്റൊരു ചിത്രം

മനോഹരമായ ചിത്രവുമായി ജൂഹി, കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X