ഈ ചിരിയാണ് ഞങ്ങൾക്ക് കാണേണ്ടത്, ജൂഹി റുസ്തഗി വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. 2015 ഡിസംബർ 14 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. 1206 എപ്പിസോഡുകൾ പിന്നിട്ട് 2021 ജനുവരി15 ന് ആണ് സീരിയൽ അവസാനിക്കുന്നത്. കണ്ണീർ പരമ്പരകൾ മിനിസ്ക്രീൻ ഭരിക്കുന്ന സമയത്താണ് കുടുംബത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഉപ്പും മുളകും എത്തുന്നത്. ഇത് യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുകയും ചെയ്തിരുന്നു. സീരിയൽ അവസാനിച്ചിട്ടും ഉപ്പും മുളകും താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തഗി. സ്വന്തം പേരിനെക്കാളും സീരിയലിലെ പേരായ ലെച്ചു എന്നാണ് താരത്തെ അറിയപ്പെടുന്നത്. ജൂഹിയെ ഉപ്പും മുളകിലൂടെയാണ് മലയാളി പ്രേക്ഷകർ ആദ്യമായി കാണുന്നത്. വളരെ പെട്ടെന്ന് തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരം ഉപ്പും മുളകിൽ നിന്ന് പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു ജൂഹിയെ തിരികെ കൊണ്ട് വരണമെന്ന് അഭ്യർത്ഥിച്ച് ആരാധകർ അന്ന് രംഗത്ത് എത്തിയിരുന്നു.

ഉപരി പഠനത്തിന് വേണ്ടിയാണ് സീരിയലിൽ നിന്ന് മാറുന്നതെന്നാണ് അന്ന് പറഞ്ഞത്. അഭിനയത്തിന് ചെറിയ ഇടവേള നൽകി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ജൂഹി. ഉഗ്രൻ ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ടായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജൂഹി അഭിനയത്തിൽ സജീവമായിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു അമ്മയുടെ അപ്രതീക്ഷിത വിയോഗം.. അമ്മയുടെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നു. ആരാധകരേയും ഇത് ഏറെ സങ്കടപ്പെടുത്തിയിരുന്നു.

ജൂഹിയുടെ തിരിച്ച് വരവ് പ്രേക്ഷകരെ ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ആരാധകർ ഏറെ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു ഇത്. ഉപ്പും മുളകും കുടുംബത്തിനോടൊപ്പം തന്നെയാണ് നടിയുടെ മടങ്ങി വരവും. ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ജൂഹിയുടെ ഏറ്റവും പുതിയ ചിത്രമാണ്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സാരിയിലുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ അധികം മേക്കപ്പ് ചെയ്യാതെ സിമ്പിൾ ലുക്കിലാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ദസറ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിരിയാണ് ഞങ്ങള്‍ കാണാനാഗ്രഹിച്ചതെന്നായിരുന്നു ആരാധകര്‍ പറയുന്നത്. സുഹൃത്തുക്കളും ജൂഹിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. .

രാജസ്ഥാന്‍ സ്വദേശിയായിരുന്നു ജൂഹിയുടെ പിതാവ്. തൃപ്പൂണിത്തുറ സ്വദേശിനിയാണ് അമ്മ. അടുത്തിടെയായിരുന്നു അമ്മയുടെ വിയോഗം
അടുത്തിടെ സഹോദരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് ഈ വർത്ത ശ്രവിച്ചത്. നേരത്തെ തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. ജൂഹിക്കൊപ്പം ലൊക്കേഷനുകളിൽ എത്താറുള്ളത് അമ്മയായിരുന്നു. വിഷമഘട്ടത്തിൽ ജൂഹിക്ക് കൈതാങ്ങായി ഉപ്പും മുളകും താരങ്ങൾ എത്തിയിരുന്നു. ഞങ്ങളെല്ലാം ജൂഹിക്കൊപ്പമുണ്ടെന്ന് ഋഷി പങ്കുവെച്ചിരുന്നു.
Recommended Video

ഉപ്പും മുളകിലെ മറ്റൊരു താരമായ ശിവാനി പങ്കുവച്ചൊരു വീഡിയോക്ക് ഋഷി കമന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചിലര്‍ ജൂഹിയെക്കുറിച്ച് അന്വേഷിച്ചത്. ലച്ചുവിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്നായിരുന്നു ആരാധകകുടെ ചോദ്യം. അവള്‍ ഓക്കെയായി വരികയാണെന്നും ഞങ്ങളെല്ലാം അവളുടെ കൂടെയുണ്ടെന്നുമായിരുന്നു ഋഷി മറുപടി നൽകി. സീരിയലിൽ ജൂഹിയുടെ ചേട്ടൻ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിക്കുന്നത്. അനിയത്തിയായിട്ടാണ് ശിവാനി എത്തുന്നത് .


Click it and Unblock the Notifications











