ജൂഹി റുസ്തഗിയുടെ തിരിച്ച് വരവിന് കാരണം ഇദ്ദേഹമാണോ? പ്രതിശ്രുത വരനാണ് തന്റെ മോട്ടിവേറ്ററെന്ന് പറഞ്ഞ് നടി

ഉപ്പും മുളകും പോലെ മലയാള ടെലിവിഷനില്‍ അത്രയധികം പ്രേക്ഷകരെ സ്വന്തമാക്കിയ മറ്റൊരു പരമ്പര ഇല്ലെന്ന് വേണം പറയാന്‍. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം ചെയ്ത ഷോ മാസങ്ങള്‍ക്ക് മുന്‍പാണ് അവസാനിപ്പിച്ചത്. പ്രേക്ഷകരെ നിരാശയിലാക്കി കൊണ്ടാണ് ഉപ്പും മുളകും ഇനി ഇല്ലെന്നുള്ള വാര്‍ത്ത പുറത്ത് വരുന്നത്. ഇപ്പോഴിതാ അതേ താരങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്.

സീ കേരളം ചാനലില്‍ ഓണത്തിനോട് അനുബന്ധിച്ച് എത്തുന്ന 'എരിവും പുളിയും' എന്ന പേരിലുള്ള പരിപാടിയിലാണ് ഉപ്പും മുളകും താരങ്ങള്‍ പങ്കെടുക്കുക. ഈ പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. ഉപ്പും മുളകിലും ഉണ്ടായിരുന്ന ബാലു, നീലു, മുടിയന്‍, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി തുടങ്ങി എല്ലാവരും വീഡിയോയിലുണ്ട്. ഓണ ദിവസങ്ങളിലുള്ള പ്രത്യേക പരിപാടിയാണോ അതോ പരമ്പരയാണോ ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

juhi-rustagi

എങ്കിലും ലച്ചുവിന്റെ തിരിച്ചു വരവിനെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഉപ്പും മുളകിലെയും പ്രധാന കഥാപാത്രമായ ലച്ചു എന്ന ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിച്ചിരുന്ന താരമാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ വിവാഹം നടത്തിയതിന് പിന്നാലെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി കാണിച്ച് ജൂഹി അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശേഷം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂഹി തിരിച്ച് വരവ് നടത്തുകയാണ്.

ഉപ്പും മുളകിലും ഒരുമിച്ചുണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം തന്നെ ജൂഹി വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതേ സമയം പുതിയ പരിപാടിയുടെ പ്രൊമോ വീഡിയോ പങ്കുവെച്ച് ജൂഹിയും എത്തിയിട്ടുണ്ട്. 'സീ കേരളം ചാനലില്‍ എരിവും പുളിയും' ഉടനെ എത്തുമെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ജൂഹി കൊടുത്തിരിക്കുന്നത്. ഇതിന് താഴെ കമന്റുമായി ജൂഹിയുടെ പ്രതിശ്രുത വരനും ഡോക്ടറുമായ റോവിനും എത്തി.

സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

Recommended Video

Exclusive interview with Malik fame Sanal Aman | A funny chat | Malayalam

എന്റെ മോട്ടിവേറ്റര്‍ നിങ്ങളാണെന്നാണ് റോവിന്റെ കമന്റിന് ജൂഹി മറുപടി കൊടുത്തത്. ഇതോടെ നടിയുടെ തിരിച്ച് വരവിന് കാരണക്കാരന്‍ റോവിനാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നുള്ള ആരാധകരുടെ ആഗ്രഹം ജൂഹി സഫലമാക്കി. ഇനിയും ഇതുപോലെ കാണാന്‍ സാധിക്കണമെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X