For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങള്‍ എവിടെ? ജൂഹിയും റോവിനും വേര്‍പിരിഞ്ഞോന്ന് സംശയവുമായി ആരാധകര്‍

  |

  ഉപ്പും മുളകും പ്രേക്ഷകര്‍ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗിയുടെ പിന്മാറ്റം. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലെച്ചുവിന്റെ വിവാഹം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. പിന്നാലെയുള്ള എപ്പിസോഡുകളില്‍ വന്ന വാര്‍ത്തകളൊക്കെ ഈ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു. അടിസ്ഥാനമില്ലാതെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ രൂക്ഷമായി വിമർശിച്ച് നടി തന്നെ വരാറുണ്ടായിരുന്നു.

  ജൂഹിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പ്രചരണങ്ങള്‍ വന്നതോടെ പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന് പറഞ്ഞ് ജൂഹി എത്തിയിരുന്നു. പിന്നാലെ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് സൂചിപ്പിച്ച് പ്രതിശ്രുത വരനെയും പരിചയപ്പെടുത്തി. ഇപ്പോഴിതാ ജൂഹിയുടെ വിവാഹവുമായി ബന്ധപ്പെടുത്തി ചില ഊഹാപോഹങ്ങള്‍ വന്നിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ജൂഹിയെ ഓൺലൈനിൽ കാണാതെ വന്നതോടെയാണ് ആരാധകർ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്.

  ഉപ്പും മുളകിലെയും എല്ലാ താരങ്ങള്‍ക്ക് ലഭിച്ചതിനെക്കാളും കൂടുതല്‍ പിന്തുണയായിരുന്നു ജൂഹി റുസ്തഗിയ്ക്ക് കിട്ടിയിരുന്നത്. ലെച്ചു എന്ന കഥാപാത്രത്തിലൂടെ നാല് വര്‍ഷത്തോളം നിറഞ്ഞ് നിന്ന ജൂഹി ഈ വര്‍ഷം തുടക്കത്തിലായിരുന്നു പരമ്പരയില്‍ നിന്നും പിന്മാറിയത്. സീരിലിലെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന മോശം പ്രതികരണങ്ങള്‍ യഥാര്‍ഥ ജീവിതത്തെയും ബാധിച്ച് തുടങ്ങിയതോടെയാണ് താന്‍ മാറുന്നതെന്ന് നടി തന്നെ വ്യക്തമാക്കിയിരുന്നു. ഒപ്പം അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും പറഞ്ഞിരുന്നു.

  ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ പ്രതിശ്രുത വരനായ ഡോ. റോവിനെ ജൂഹി പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്ന ജൂഹി റോവിനൊപ്പമുള്ള നിരവധി ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒന്നിച്ച് വിവിധ ചാനല്‍ അഭിമുഖങ്ങളിലും എത്തുകയും വിവാഹവിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ജൂഹി റോവിനുമായി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

  ചില സംശയങ്ങള്‍ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു ആരാധകര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ഉപ്പും മുളകില്‍ നിന്നും മാറിയതിന് ശേഷം ജൂഹി സ്വന്തമായൊരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സ് എന്ന് പേരിട്ട ചാനല്‍ അതിവേഗമാണ് ശ്രദ്ധേയമായത്. തന്റെ യാത്രകളും മറ്റുമൊക്കെ ആരാധകരുമായി പങ്കുവെക്കുന്ന്തിനായിരുന്നു ജൂഹി അത്തരമൊരു ചാനല്‍ ആരംഭിച്ചത്. റോവിനൊപ്പം തിരുനെല്ലിയിലേക്ക് നടത്തിയ യാത്രയുടെ വീഡിയോസും താരം പുറത്തുവിട്ടിരുന്നു.

  ഒരുപാട് വ്യൂവേഴ്സിനെ കിട്ടിയ ചാനലിലെ ഏറ്റവും തരംഗമുണ്ടാക്കിയ വീഡിയോ ഇതായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് റോവിനുമൊപ്പം നടത്തിയ ആ യാത്രയുടെ വീഡിയോ ഇപ്പോള്‍ അപ്രത്യക്ഷമായെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. ജൂഹിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് മാത്രമല്ല ഇന്‍സ്റ്റാഗ്രാമില്‍ നിന്നും റോവിന് ഒപ്പമുള്ള ചിത്രങ്ങള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെയാണ് ഇരുവരും ബ്രേക്ക് അപ് ആയോ എന്ന സംശയം ബലപ്പെട്ട് വന്നത്.

  അതേ സമയം ഈ ചിത്രങ്ങളും വീഡിയോസുമെല്ലാം നടി തന്നെ ആര്‍കൈവ് ചെയ്ത് വെച്ചതാണോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. ലോക്ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയിലൊന്നും ജൂഹി പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതോടെ നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. പതിനാറ് ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ഡാന്‍സ് വീഡിയോ ആയിരുന്നു ജൂഹി അവസാനമായി പോസ്റ്റ് ചെയ്തിരുന്നത്. പിന്നെ എന്ത് പറ്റിയെന്ന് ചോദ്യം ഉയരുകയാണ്.

  വിവാഹവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലൂടെ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതിനാല്‍ വൈകാതെ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ജൂഹി തന്നെ വരുമെന്നാണ് കരുതുന്നത്. നറുമുഖി എന്ന കവര്‍ഷൂട്ടിന് പോയപ്പോഴായിരുന്നു ജൂഹിയും റോവിനും ആദ്യമായി കണ്ടുമുട്ടുന്നത്. ഓണ്‍ലൈനിലൂടെയുള്ള പരിചയവും ഫോട്ടോഷൂട്ടുമൊക്കെ കഴിഞ്ഞതോടെ ഇരുവരും പ്രണയത്തിലായി. റോവിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും വൈറലാവാറുണ്ട്. ഇപ്പോള്‍ റോവിനും ഒരു സെലിബ്രിറ്റിയാണ്.

  English summary
  Uppum Mulakum Fame Juhi Rustagi Removes Fiance Rovin's Photos And From Her Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X