Just In
- 8 min ago
ലൊക്കേഷനില്‍ ലേറ്റായി വന്ന് ബാബു ആന്റണി; പാക്കപ്പ് വിളിച്ച് സംവിധായകനും, സൂപ്പര്‍ ഹിറ്റ് സിനിമയെ കുറിച്ച് ബൈജു
- 25 min ago
സ്ത്രീകൾ പ്രണയിക്കപ്പെടുന്നതായി കരുതുന്നില്ലെന്ന്, പുരുഷന്റെ സ്നേഹം ശരീരത്തോട് മാത്രമായിരിക്കും...
- 1 hr ago
നിശ്ചയത്തിന് പിന്നാലെ വിവാഹ തിയ്യതിയെ കുറിച്ച് എലീന പടിക്കല്‍, ആദ്യ പ്രതികരണം ഇങ്ങനെ
- 1 hr ago
ഉപ്പും മുളകിനെ കോപ്പിയടിച്ച് ചക്കപ്പഴം, ബാലുവിനെ അനുകരിച്ച സുമേഷ്, വിമര്‍ശനങ്ങളുമായി ആരാധകര്‍
Don't Miss!
- News
ജെസ്നയുടെ തിരോധാനം; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി പിതാവ്
- Finance
ഗൂള്‍ പേയെ ഞെട്ടിച്ച് ഫോണ്‍പെ! ഡിസംബറില്‍ ഒന്നാം സ്ഥാനം... തകര്‍ന്നടിഞ്ഞ് ഗൂഗിള്‍ പേ
- Sports
IPL 2021: കെആര്‍ ആരെയൊക്കെ നിലനിര്‍ത്തും, ഒഴിവാക്കും? അറിയേണ്ടതെല്ലാം
- Automobiles
വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Lifestyle
വിഷ്ണുപുരാണപ്രകാരം പെണ്ണിന്റെ ഈ ഗുണങ്ങള്‍ പുരുഷന് ഉത്തമം അല്ലെങ്കില്‍ ദോഷഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജൂഹിയും റോവിനും ഒരുമിച്ചെടുത്ത തീരുമാനമോ? ലച്ചുവായില്ലെങ്കിലും ജൂഹി റുസ്തഗിയുടെ തീരുമാനം മികച്ചത് തന്നെ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകില്‍ ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. പാറമട വീട്ടിലെ മൂത്ത പെണ്‍കുട്ടിയായ ലച്ചു വിവാഹത്തോടെയായിരുന്നു ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായത്. വിവാഹ ശേഷവും ലച്ചുവിനെ കാണാനാവുമെന്ന് ജൂഹി പറഞ്ഞിരുന്നുവെങ്കിലും അങ്ങനെയായിരുന്നില്ല സംഭവിച്ചത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താനെന്ന് പറഞ്ഞായിരുന്നു ജൂഹി പിന്‍വാങ്ങിയത്. ഇടയ്ക്കെങ്കിും ജൂഹിക്ക് ഉപ്പും മുളകിലേക്ക് തിരിച്ചുവരാവുന്നതല്ലേയുള്ളൂവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് ജൂഹി. നാളുകള്‍ക്ക് ശേഷമായാണ് താരം സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയത്. ജൂഹിക്ക് എന്താണ് പറ്റിയതെന്നായിരുന്നു ഇടക്കാലത്ത് ആരാധകര്‍ ചോദിച്ചത്. പ്രതിശ്രുത വരനായ ഡോക്ടര്‍ റോവിനും സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞോയെന്നായിരുന്നു ചിലരുടെ സംശയം. ഇടവേള അവസാനിപ്പിച്ച് ഇരുവരും സജീവമായതോടെ കിംവദന്തികളും അവസാനിക്കുകയായിരുന്നു.
പഴയത് പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാവാനുള്ള തീരുമാനത്തിലാണ് താരം ഇപ്പോള്‍. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുത്തന്‍ ലുക്കിലുള്ള ചിത്രമായിരുന്നു താരം ഇപ്പോള്‍ പങ്കുവെച്ചത്. സ്റ്റാറ്റസിലൂടെയായിരുന്നു പുതിയ ഫോട്ടോ പങ്കുവച്ചത്. ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. ഉപ്പും മുളകിലെ ലച്ചുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണല്ലോ ജൂഹിയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
സാരിയില്‍ അതീവ സുന്ദരിയായാണ് ജൂഹി എത്തിയത്. ഇത് കണ്ടപ്പോള്‍ ലച്ചുവിനെപ്പോലെ തന്നെ തോന്നുന്നുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഉപ്പും മുളകിലുള്ളപ്പോള് ഇടയ്ക്ക് സാരിയണിഞ്ഞും ലച്ചു എത്തിയിരുന്നു. വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാവാനുള്ള തീരുമാനം കിടുക്കിയെന്നും ആരാധകര്‍ പറഞ്ഞിരുന്നു.
ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ച് പറഞ്ഞതിന് ശേഷമായാണ് ജൂഹി സ്വന്തം യൂട്യൂബ് ചാനലിനെക്കുറിച്ച് പറഞ്ഞത്. ഇരുവരും നടത്തിയ യാത്രകളുടെ വീഡിയോയും ചാനലിലൂടെ പങ്കുവെച്ചിരുന്നു.