ജൂഹിയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷം! ഉപ്പും മുളകിലെയും മുടിയന്റെയും ലെച്ചുവിന്റെയും ഫോട്ടോഷൂട്ട്

ഉപ്പും മുളകിനും ലഭിച്ച ജനപ്രീതിയെ കുറിച്ച് പറഞ്ഞാല്‍ വാക്കുകള്‍ തീരില്ല. പരമ്പരയില്‍ സ്ഥിരമായി അഭിനയിച്ചിരുന്നവര്‍ക്ക് മാത്രമല്ല ഇടക്കൊന്ന് വന്ന് പോകുന്നവര്‍ക്ക് വരെ വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. പലപ്പോഴും സിനിമയുടെ പ്രമോഷന് വേണ്ടി ഉപ്പും മുളകിലേക്കും താരങ്ങളെത്തുന്നതുമൊക്കെ വാര്‍ത്തകളില്‍ നിറയുന്നതിന് പിന്നിലെ കാര്യവും അതാണ്.

ഇപ്പോള്‍ പാറുക്കുട്ടി കൂടി തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതേ സമയം പൂജ ജയറാം എന്ന കഥാപാത്രത്തിന് തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീട് ഇല്ലേ എന്ന സംശയവും ഉയര്‍ന്ന് വരുന്നുണ്ട്. പൂജയ്ക്ക് കൊടുത്തിരിക്കുന്ന ഡയലോഗുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും മികച്ചതാണെന്നുമടക്കം പറഞ്ഞ് സമ്മിശ്ര പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

 juhi-rusthagi-rishi

അവിടെയും എല്ലാവരും ചൂണ്ടി കാണിക്കുന്നത് ലെച്ചുവിന്റെ ഗ്യാപ്പാണ്. ലെച്ചു അഥവ ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി മാസങ്ങള്‍ക്ക് മുന്‍പാണ് ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്. ന്യൂയറിനോട് അനുബന്ധിച്ച് ലെച്ചുവിന്റെ വിവാഹം നടത്തിയിരുന്നു. ആയിരം എപ്പിസോഡ് തികയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാഹത്തോടെ നടി പരമ്പര തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

ഉപ്പും മുളകില്‍ നിന്നും മാറിയതിന് ശേഷം ഇപ്പോള്‍ യൂട്യൂബ് ചാനലൊക്കെ തുടങ്ങി സന്തോഷത്തോടെ കഴിയുകയാണ് ജൂഹി. നടിയെ കുറിച്ചുള്ള ഓരോ വാര്‍ത്തയും അതിവേഗം വൈറലായി മാറുന്നതും പതിവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ലെച്ചു അഭിനയിച്ചിരുന്ന എപ്പിസോഡിലെ ഒരു വീഡിയോ വലിയ തരംഗം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ വൈറലവുകയാണ്.

 juhi-rusthagi-rishi

ജൂഹി റുസ്തഗിയും ഉപ്പും മുളകിലെയും മുടിയന്‍ അഥവ വിഷ്ണുവിനെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാറിനൊപ്പമുള്ള വീഡിയോ ആയിരുന്നു. ഇരുവരും ഒന്നിച്ച് നടത്തിയൊരു ഫോട്ടോഷൂട്ട് വീഡിയോ ആണ് വീണ്ടും വൈറലാവുന്നത്. വെള്ള നിറമുള്ള കോട്ടും സ്യൂട്ടും ധരിച്ച് വിഷ്ണു എത്തിയപ്പോള്‍ ഗൗണ്‍ ആയിരുന്നു ജൂഹിയുടെ വേഷം. ഫോട്ടോഷൂട്ടിനൊപ്പം വിഷ്ണു ഡാന്‍സ് കളിക്കുന്ന വീഡിയോയും ചേര്‍ത്തിരുന്നു.

ഞങ്ങളുടെ പഴയ ഫോട്ടോഷൂട്ട് വീഡിയോ എന്ന് പറഞ്ഞ് കൊണ്ട് ഋഷി തന്നെയായിരുന്നു യൂട്യൂബ് ചാനലിലൂടെ ജൂഹിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നാലര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്. ഇതോടെ ലെച്ചുവിനോട് വീണ്ടും തിരിച്ച് വരാന്‍ പറയുകയാണ് ആരാധകര്‍. ഇനിയെങ്കിലും ലെച്ചുവിന് വരാം. മുടിയൻ ചേട്ടൻ തന്നെ ഒന്ന് പറയാമോ എന്നൊക്കെയാണ് ചിലരുടെ കമൻ്റുകൾ.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X