ജൂഹി റുസ്തഗിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് എന്താണെന്ന് അറിയാമോ? വസ്ത്രത്തിലെ വെറൈറ്റികളുമായി നടി
ഉപ്പും മുളകും പരമ്പര വളരെയധികം ജനപ്രിയമാകാന്‍ കാരണം സ്വഭാവിക ഭംഗി നിലനിര്‍ത്തി കൊണ്ടുള്ള മേക്കിംഗ് ആണ്. കേരളത്തിലെ സാധാരണക്കാരായ ഒരു മിഡില്‍ക്ലാസ് കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളായിരുന്നു പരമ്പരയില്‍ കാണിച്ചിരുന്നത്. മറ്റ് സീരിയലുകളെ പോലെ ഓവര്‍ മേക്കപ്പോ ആഭരണങ്ങളൊക്കെ അണിഞ്ഞ് നില്‍ക്കുന്നതോ ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം.
അതുപോലെ തന്നെയാണ് പരമ്പരയിലെ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന വസ്ത്രവും. സാധാരണ വീട്ടില്‍ ധരിക്കാറുള്ള വേഷമാണ് കഥാപാത്രങ്ങള്‍ക്കെല്ലാം കൊടുത്തിരിക്കുന്നത്. അതേ സമയം ഉപ്പും മുളകിലൂടെയും തിളങ്ങിയ ജൂഹി റുസ്തഗിയുടെ യഥാര്‍ഥത്തിലുള്ള വസ്ത്രങ്ങള്‍ ശരിക്കും ആരാധകര്‍ക്ക് മാതൃകയാക്കാവുന്നതാണ്.

ഉപ്പും മുളകും പരമ്പരയിലെ ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായ ലെച്ചു എന്ന കഥപാത്രത്തെയായിരുന്നു ജൂഹി റുസ്തഗി അവതരിപ്പിച്ചിരുന്നത്. പുറത്ത് ഏറ്റവുമധികം ആരാധക പിന്‍ബലവും ജൂഹിയ്ക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കത്തിലേ ജൂഹി പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. പരമ്പയ്ക്കുള്ളിലും പുറത്തുമായി നടന്ന പല പ്രശ്‌നങ്ങള്‍ കൊണ്ടുമായിരുന്നു ഉപ്പും മുളകിലേക്കും ഇനി താന്‍ ഇല്ലെന്നുള്ള കാര്യം ജൂഹി വ്യക്തമാക്കിയത്. ഇത് ആരാധകരെ നിരാശയിലാക്കുകയും ചെയ്തു.

അതേ സമയം ജൂഹിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രതിശ്രുത വരനായ ഡോ. റോവിനെ നടി നേരത്തെ തന്നെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നു. ഇപ്പോള്‍ ജൂഹിയുടെ വസ്ത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വസ്ത്രത്തിന്റെ കാര്യത്തില്‍ അങ്ങനെ പിടി വാശികളൊന്നുമില്ലാത്ത ആളാണ് താനെന്ന് ജൂഹി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ട്രെന്‍ഡി ലുക്കിലുള്ള പല വേഷങ്ങളിലുമുള്ള ചിത്രങ്ങളുമായി നടി എത്താറുണ്ട്.
Recommended Video

സാരിയോടുള്ള ഇഷ്ടം നേരത്തെ തന്നെ ജൂഹി പറഞ്ഞിരുന്നു. സാരിയില്‍ ചില വെറൈറ്റി പരീക്ഷിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ നേരത്തെ തരംഗമായിരുന്നു. സിംപിളായൊരു കോട്ടന്‍ സാരിയെ വരെ മോഡേണ്‍ ലുക്കിലാക്കാന്‍ ജൂഹിയ്ക്ക് സാധിച്ചിരുന്നു. കേരള സാരി ഉടുത്താല്‍ തനി മലയാളി പെണ്‍കുട്ടിയാണെന്ന്് തന്നെ പറയാം. സാരിയില്‍ കുറച്ച് പക്വതയുള്ള ആളെ പോലെ തോന്നുമെങ്കിലും കാഷ്യുല്‍ വസ്ത്രങ്ങളിലേക്ക് വരുമ്പോള്‍ നേരെ മറിച്ചാണ്.

ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തുന്ന ജൂഹി നല്ലൊരു മോഡേണ്‍ പെണ്‍കുട്ടിയെ പോലെയാവും. ടീ ഷര്‍ട്ട് ധരിക്കുകയാണെങ്കില്‍ മേക്കപ്പിലും ആഭരണങ്ങളിലുമൊന്നും ഉണ്ടാവില്ല. ചില സമയത്ത് ഡ്രസിന് യോജിക്കുന്ന മാലയും വളകളുമൊക്കെയായിരിക്കും. എന്നാല്‍ ആരാധകരുടെ മനസില്‍ നിലനില്‍ക്കുന്ന ചില വസ്ത്രങ്ങളില്‍ നടി എത്തിയിരുന്നു. അതിലൊന്ന് നേവി ബ്ലൂ കളറുള്ള ബ്ലൗസിനൊപ്പം മഴവില്‍ നിറങ്ങളിലുള്ള സ്‌കേര്‍ട്ട് ധരിച്ച് എത്തിയപ്പോഴായിരുന്നു.

അടുത്തിടെ കുറച്ച് കൂടി മോഡേണ്‍ ലുക്കിലുള്ള ജൂഹി റുസ്തഗിയെയാണ് കാണാന്‍ സാധിച്ചത്. പ്രതിശ്രുത വരനൊപ്പം കറുപ്പ് നിറമുള്ള വസ്ത്രത്തിലെത്തിയതിന് പിന്നാലെ വെള്ള നിറമുള്ള വേഷത്തിലും ജൂഹി എത്തി. മുട്ടിന് മുകളില്‍ ഇറക്കമുള്ളതും ഫുള്‍ നീളത്തില്‍ ഫാഷനില്‍ വെറൈറ്റി പരീക്ഷിച്ചുള്ള ജൂഹിയുടെ ഫോട്ടോസും ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications