ഉപ്പും മുളകും താരം ലെച്ചുവിന്‌റെ മനോഹര ചിത്രങ്ങള്‍ വൈറല്‍, ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി ജൂഹി റുസ്തഗി. ജനപ്രിയ പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഉപ്പും മുളകില്‍ നിന്നുളള ജൂഹിയുടെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ജൂഹി അഭിനയം നിര്‍ത്തിയത്. ഉപ്പും മുളകിലെ ലച്ചുവിന്‌റെ വിവാഹ ശേഷമാണ് ജൂഹി പരമ്പര വിട്ടത്. അന്ന് ശ്രദ്ധേയമാര്‍ന്ന എപ്പിസോഡുകളാണ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഡെയിന്‍ ഡേവിസായിരുന്നു അന്ന് ലച്ചുവിന്‌റെ വരനായി എത്തിയത്.

ഉപ്പും മുളകിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് ലച്ചുവിനെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. പാതിമലയാളിയായ ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. രാജസ്ഥാന്‍ സ്വദേശിയായ രഘുവീര്‍ ശരണ്‍ രുസ്തഗിയാണ് അച്ഛന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സമയത്താണ് ജൂഹി റുസ്തഗി ഉപ്പും മുളകും പരമ്പരയിലേക്ക് എത്തുന്നത്.

തുടര്‍ന്ന് നാല് വര്‍ഷത്തിലധികം

തുടര്‍ന്ന് നാല് വര്‍ഷത്തിലധികം ലച്ചുവായി വേഷമിട്ട ശേഷമാണ് ജൂഹി പരമ്പര വിട്ടത്. ലച്ചുവിന് പിന്നാലെ പുതിയ ചില കഥാപാത്രങ്ങള്‍ ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. എന്നാല്‍ ആ സമയത്തെല്ലാം ജൂഹി വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തണമെന്ന അഭ്യര്‍ത്ഥനയുമായി പ്രേക്ഷകര്‍ എത്തി. പാറമട വീട്ടിലെ ബാലുവിന്‌റെയും നീലുവിന്റെയും മക്കളില്‍ രണ്ടാമത്തെ ആളായിട്ടാണ് ജുഹി റുസ്തഗി അഭിനയിച്ചിരുന്നത്.

ഉപ്പും മുളകില്‍ മുന്‍പ്

ഉപ്പും മുളകില്‍ മുന്‍പ് ലച്ചുവിന്‌റെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. ലച്ചുവിന് പുറമെ മുടിയന്‍, കേശു, ശിവാനി, പാറുക്കുട്ടി തുടങ്ങിയവര്‍ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിലാണ് ജുഹി റുസ്തഗി കൂടുതല്‍ ആക്ടീവാകാറുളളത്. അതേസമയം ലച്ചുവിന്‌റെതായി വന്ന എറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ക്രിസ്മസ് തീമില്‍

ക്രിസ്മസ് തീമില്‍ ചുവപ്പും വെളുപ്പും നിറത്തിലുളള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെയാണ് ചിത്രങ്ങളില്‍ ജൂഹി റുസ്തഗിയുളളത്. ഇത്തവണ രണ്ട് ചിത്രങ്ങളാണ് ലച്ചു പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് പിന്നാലെ ഉപ്പും മുളകും താരത്തിന്‌റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി ആരാധകരും എത്തിയിരുന്നു. അടുത്തിടെയാണ് തന്‌റെ യുടൂബ് ചാനലിനെ കുറിച്ച് തുറന്നുപറഞ്ഞും നടി എത്തിയത്.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താന്‍ ഒരു യൂടൂബ് ചാനല്‍ തുടങ്ങാനുളള ഒരുക്കത്തിലാണെന്ന് ജൂഹി അറിയിച്ചിരുന്നു. അഭിനയം പോലെ ഇഷ്ടമുളള കാര്യമാണ് ലച്ചുവിന് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നു. യാത്രകള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ ഒരു യൂടൂബ് ചാനല്‍ തുടങ്ങുകയാണ്. പെര്‍ഫെക്ട് സ്ട്രെയിഞ്ചേഴ്‌സ് എന്നാണ് പേര്, ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണമെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു.

Read more about: juhi rustagi uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X