ഉപ്പും മുളകിലെയും ലച്ചുവാണോ ഇത്? ഗ്ലാമറസ് ലുക്കിലെത്തിയ ജൂഹി രുസ്താഗിയുടെ ചിത്രങ്ങള്‍ കാണാം!
ഉപ്പും മുളകും ജനപ്രിയ പരമ്പരയായി മാറിയത് അതിലെ ഓരോ താരങ്ങളുടെയും പ്രകടനം വിലയിരുത്തിയാണ്. ബാലു, നീലു അവരുടെ മക്കള്‍ എന്നിങ്ങനെ ഉപ്പും മുളകിലെയും താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി രുസ്താഗിയ്ക്കാണ് യുവാക്കളുടെ ഏറ്റവും വലിയ സപ്പോര്‍ട്ട് കിട്ടാറുള്ളത്. ലച്ചുവിനെ ആരാധിക്കുന്ന ഒരുപാട് യുവാക്കളാണ് ഇന്ന് കേരളത്തിലുള്ളത്.
ആരാധക പിന്‍ബലമുള്ളതിനാല്‍ ലച്ചു പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ലച്ചു പുറത്ത് വിട്ട ഫോട്ടോ തരംഗമായിരിക്കുകയാണ്. കറുപ്പിനെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞ് കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ലച്ചു പോസ്റ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ ലൈക്കും കമന്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന് മുന്‍പും ലച്ചുവിന്റെ ചിത്രങ്ങള്‍ തരംഗമായിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ലച്ചുവായിരുന്നു താരം. പാറമട വീട്ടില്‍ ലേശം കലാവാസന കിട്ടിയിട്ടുള്ള ലച്ചുവിന് കവിത എഴുതുന്നത് വീക്കനെസ് ആണ്. ഇടയ്ക്ക് ലച്ചുവിന്റെ കവിത പുറത്ത് വരാറുണ്ട്. കവിത തലയ്ക്ക് കേറിയാല്‍ പിന്നെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന കാര്യം വരെ മറന്ന് പോവും. ലെച്ചുവിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതായിരുന്നു. ഒടുവില്‍ നീലുവും ബാലുവിന്റെ സഹോദരന്‍ സുരേന്ദ്രനുമെല്ലാം ചേര്‍ന്നാണ് കവിത എഴുത്തില്‍ നിന്നും ലച്ചുവിനെ പുറത്ത് കൊണ്ട് വന്നത്.
നാല് വര്‍ഷത്തിന് മുകളിലായി സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഉപ്പും മുളകും വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. അഞ്ച് മക്കളും അച്ഛനും അമ്മയും കുടുംബക്കാരുമെല്ലാം ഒന്നിച്ചെത്തുന്ന ഷോ ഓരോ ദിവസം കഴിയുംതോറും പ്രിയപ്പെട്ടതായി മാറുകയാണ്.


Click it and Unblock the Notifications