ജൂഹി റുസ്തഗിയുടെ സന്തോഷത്തിന് പിന്നിലെ കാരണം ഇതാണ്, രഹസ്യം പരസ്യമാക്കി താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. പാട്ടും അഭിനയവും ഡാന്‍സുമൊക്കെയായി സജീവമായിരുന്നു ജൂഹി. പാറമട വീട്ടിലെ മൂത്ത പെണ്‍കുട്ടിയായ ലച്ചുവിനെ ആരാധകര്‍ക്കും ഒരുപാട് ഇഷ്ടമായിരുന്നു. പരമ്പരയിലേയും ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരം എത്താറുമുണ്ട്.

ഉപ്പും മുളകും വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ജൂഹി പിന്‍വാങ്ങിയത്. വിവാഹ ശേഷമുള്ള എപ്പിസോഡില്‍ ലച്ചുവിനെ കണ്ടിരുന്നു. സിദ്ധാര്‍ത്ഥുമൊത്ത് ലച്ചു ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. ഇതിന് ശേഷമായാണ് ലച്ചുവെന്ന കഥാപാത്രം തന്നെ അപ്രത്യക്ഷമായത്. ലച്ചുവിനെ കാണാതായതോടെയായിരുന്നു ആരാധകരും ഇതേക്കുറിച്ച് ചോദിച്ചത്. ലച്ചുവിന്റെയാണ് വിവാഹമെന്നും താന്‍ ഇനിയും തുടരുമെന്നുമായിരുന്നു താരം പറഞ്ഞത്. പിന്നീടാണ് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ലച്ചു എത്തിയത്.

ലച്ചുവായി താന്‍ ഇനിയില്ലെന്ന് ജൂഹി റുസ്തഗി പറഞ്ഞതോടെ ആരാധകര്‍ നിരാശയിലായിരുന്നു. കുടുംബത്തിലുള്ളവര്‍ക്ക് വിയോജിപ്പുകളുണ്ടെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമായിരുന്നു താരം പറഞ്ഞത്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും താരം ബ്രേക്കെടുത്തിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ജൂഹി എത്തിയത്. ജൂഹി പങ്കുവെച്ച വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Juhi Rustagi

Recommended Video

ഉപ്പും മുളകിലെ ലെച്ചുവിന്റെ പിറന്നാൾ വീഡിയോ വൈറൽ

ചിരിച്ച മുഖത്തോടെ പുതിയ ഫോട്ടോയുമായെത്തിയിരിക്കുകയാണ് ജൂഹി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സന്തോഷമെന്നാല്‍ എല്ലാ കാര്യങ്ങളും പെര്‍ഫെക്റ്റാണെന്നില്ല. കുറവുകളിക്ക് നോക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നിടത്താണ് സന്തോഷമെന്നാണ് താരം കുറിച്ചിട്ടുള്ളത്. ചിരിച്ച മുഖത്തോടെയുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X