കേശു വലിയ ചെക്കനായി, ശിവയ്ക്ക് പൊക്കം വെച്ചു, പാറുക്കുട്ടി കുറുമ്പി, എരിവും പുളിയും വിശേഷവുമായി ജൂഹി

പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയാണ് ഉപ്പും മുളകും. 2014 ഡിംസംബർ 14 ന് ആണ് ഫ്ലവേഴ്സ് ടിവിയിൽ സീരിയൽ ആരംഭിക്കുന്നത്. 1206 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഉപ്പും മുളകും 2021 ജനുവരി 15 നാണ് നിർത്തുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു.

കണ്ണീർ പരമ്പര അരങ്ങു വാഴുന്ന സമയത്തായിരുന്നു സാധാരണ കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഉപ്പും മുളകും എത്തുന്നത്. ബിജു സോപാനം, നിഷ സാരംഗ് , ഋഷി ,ജൂഹി റുസ്തഗി,ശിവാനി മേനോൻ, അൽ സാബിത്ത് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ബാലുവും നീലവും അഞ്ച് മക്കളും ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഇവരെ സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളടെ പേരിലായിരുന്നു പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്.

എരിവും പുളിയും

സീരിയൽ അവസാനിച്ചിട്ടും പ്രേക്ഷകരുടെ ഇടയിൽ ബാലുവും കുടുംബവും ചർച്ച വിഷയമാണ്. ഇവർ പഴയത് പോലെ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തണമെന്നാണ് ആരാധകരുടെ ആഗ്രഹം. പ്രേക്ഷകരുമായി വളരെ നല്ല ബന്ധമാണ് ഇവർക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളും പുതിയ സന്തോഷവുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഇവരുടെ വിശേഷം അന്വേഷിച്ച് പ്രേക്ഷകരും എത്താറുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ബാലവും നീലവും മക്കളും പ്രേക്ഷകരുടെ സ്വീകരണമുറിയിലേയ്ക്ക് വരുകയാണ്. ഉപ്പും മുളകുമായിട്ടല്ല എരിവും പുളിയുമായിട്ടാണ്. സീ കേരളം ചാനലിലൂടെയാണ് ഇവരുടെ രണ്ടാം വരവ്.

വിശേഷം  പങ്കുവെച്ച് ജൂഹി

എരിവും പുളിയും പരമ്പരയെ കുറിച്ചുള്ള സൂചനകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ദിവസങ്ങൾക്ക് മുൻപ് പുതിയ പ്രെമോ വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോഴിത എരിവു പുളിയും വിശേഷം പങ്കുവെച്ച് ജൂഹി എത്തിയിരിക്കുകയാണ്. ഉപ്പും മുളകിൽ നിന്ന് മാറിയ താരം ആ പഴയ ടീമിനോടൊപ്പം വീണ്ടും എത്തിയിട്ടുണ്ട്. വീണ്ടും ഈ ഫാമിലിയിലേക്കെത്താന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ് കാണുന്നതെന്നാണ് ജൂഹി പറയുന്നത്. വലിയൊരു ഗ്യാപ്പിന് ശേഷമായാണ് ഞങ്ങളെല്ലാം ഒന്നിക്കുന്നത് ഏറെ എക്സൈറ്റഡ് ആണെന്നും താരം പറയുന്നുണ്ട് .

ജൂഹിയുടെ വാക്കുകൾ ഇങ്ങനെ

ജൂഹിയുടെ വാക്കുകൾ ഇങ്ങനെ... ''ഇത്രയും നാള്‍ ബ്രേക്കൊക്കെയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എരിവും പുളിയുമായി നിങ്ങള്‍ക്കരികിലേക്ക് എത്തുകയാണ്. ഞങ്ങള്‍ക്കും ഭയങ്കര സന്തോഷമാണ്, വലിയൊരു ഗ്യാപ്പിന് ശേഷമായാണ് ഞങ്ങളെല്ലാം ഒന്നിക്കുന്നത്. കേശുവിനേയും ശിവാനിയേയും പാറുക്കുട്ടിയേയുമൊക്കെ കണ്ടപ്പോള്‍ ഞാനും എക്‌സൈറ്റഡായിരുന്നുവെന്നായിരുന്നു ജൂഹി പറഞ്ഞത്. വീണ്ടും ഈ ഫാമിലിയിലേക്കെത്താന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. എല്ലാവരും വലുതായി, കേശുവിന് പൊടിമീശയൊക്കെ വന്നിട്ടുണ്ട്. വല്യ ചെക്കനായി. ശിവാനിയാണേലു മുടിയൊക്ക വളര്‍ന്നു, പൊക്കം വെച്ചു.

കേശുവും ശിവയും

5 വര്‍ഷത്തെ കണക്ഷനാണ്. ഫുള്‍ ടൈം ഞങ്ങള്‍ ലൊക്കേഷനിലാണ്. എന്റെ അമ്മയേയും ചേട്ടനേയും കാണുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ അവരെയാണ് കാണുന്നത്. ഭയങ്കര വല്യൊരു കെമിസ്ട്രിയാണ് എല്ലാവരുമായും. എല്ലാവരും അടിപൊളിയാണ്. ഒരാളെയായി എടുത്ത് പറയാന്‍ പറ്റത്തില്ല. പാറുക്കുട്ടി ഇപ്പോള്‍ നല്ല കുറുമ്പിയാണ്. ശിവാനിക്ക് വലുതായതിന്റെ മെച്യൂരിറ്റിയും പക്വതയുമുണ്ടെന്നും ജൂഹി പറയുന്നു. താരത്തിന്റെ വാക്കുകൾല പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. സാധാരണ പോലെ കമന്റുമായി പ്രേക്ഷകർ എത്തിയിട്ടുണ്ട്.

 പ്രേക്ഷകരുടെ കമന്റ്

ജൂഹി മെലിഞ്ഞു പോയോ എന്ന് ഒരു ആരാധിക ചോദിച്ചിരുന്നു. ഇല്ല ഞാനിത്രയേ ഉള്ളൂവെന്നായിരുന്നു ജൂഹി പറയുന്നു. കേശുവും ശിവാനിയും എനിക്കൊരുപോലെയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍. ഫാമിലി തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. എരിവും പുളിയും എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നുമായിരുന്നു ആരാധകര്‍ കുറിച്ചു.

Recommended Video

ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam
ബിജു സോപാനത്തിന്റെ ലുക്ക്

എരിവും പുളിയും വിശേഷം പങ്കുവെച്ച് മറ്റുള്ള താരങ്ങളും എത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ബിജു സോപാനം തന്റെ ക്യാരക്ടർ ലുക്ക് പങ്കുവെച്ചിരുന്നു. ബാലുവിൽ നിന്ന് വ്യത്യസ്തമാട ഗെറ്റപ്പിലാണ് ബിജു സീരിയലിൽ എത്തുന്നത്. എന്നാൽ അന്ന് സീരിയലിനെ കുറിച്ചുള്ള ഒരു വിവരവും താരം പങ്കുവെച്ചിരുന്നില്ല. .'' നിങ്ങളിലേയ്ക്ക് വീണ്ടും വരുന്നു, പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ കൂടെയുണ്ടാവണം... എന്നായിരുന്നു നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എരിവും പുളിയും എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിഷ സാരംഗും ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരുന്നു. സീരിയലിനായി ആരകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read more about: uppum mulakum juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X