ജൂഹി റുസ്തഗിയുടെ തിരിച്ച് വരവ്; ഉപ്പും മുളകിലെയും ലെച്ചുവിനെ വരവേറ്റ് ആരാധകര്‍, പുത്തന്‍ ഫോട്ടോ വൈറൽ

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രശസ്തിയിലെത്തിയ നടിയാണ് ജൂഹി റുസ്തഗി. പരമ്പരയില്‍ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹി ഈ വര്‍ഷം ഷോ യില്‍ നിന്നും പിന്മാറുകയായിരുന്നു. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് നടി വ്യക്തമാക്കിയെങ്കിലും ജൂഹിയുടെ തിരിച്ച് വകവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ലെച്ചു പോയതോടെ ഉപ്പും മുളകിനും വലിയൊരു നഷ്ടം സംഭവിച്ചെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

അതേ സമയം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്ന ജൂഹി കുറെ കാലമായി സോഷ്യല്‍ മീഡിയയില്‍ പോലും ഇല്ലെന്നുള്ളത് പല അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. നിരന്തരം പോസ്റ്റുകള്‍ പങ്കുവെക്കാറുള്ള ജൂഹിയുടെ പിന്മാറ്റം വലിയ ചര്‍ച്ച ആയെങ്കിലും നടിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രതികരണം ഒന്നും വന്നില്ല. അതിനൊപ്പം നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറിയോ എന്ന ചോദ്യം വന്നതോടെ പ്രതിശ്രുത വരനൊപ്പമുള്ള വീഡിയോയുമായി ജൂഹി എത്തി.

juhi-rusthagi-pics

ഇപ്പോഴിതാ ജൂഹി റുസ്തഗി വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നടിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജൂഹി. ഷൂട്ട് മോഡിലേക്ക് തിരികെയെത്തി. വീണ്ടും വര്‍ക്ക് ആരംഭിച്ചിരിക്കുകയാണ് എന്നൊക്കെ സൂചിപ്പിച്ച് കൊണ്ടാണ് പുതിയ ചിത്രം ജൂഹി പങ്കുവെച്ചത്.

വളരെ കുറച്ച് സമയത്തിനുള്ളില്‍ ഇത് വൈറലായിരിക്കുകയാണ്. ഇതിന് മുന്‍പ് ഏപ്രില്‍ 19 നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ നടി ഒരു പോസ്റ്റ് പങ്കുവെച്ചത്. അന്നത് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സായിരുന്നു. പിന്നീട് തന്റെ പേരില്‍ വരുന്ന അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോസിനുമെതിരെ പരാതിയുമായി വന്നിരുന്നെങ്കിലും സമൂഹ മാധ്യമങ്ങളില്‍ കണ്ടില്ല. അങ്ങനെയാണ് ജൂഹി വീണ്ടും ഗോസിപ്പുകളില്‍ നിറയുന്നത്.

juhi-rusthagi-pics

പഠന തിരക്കുകളും മറ്റ് പലവിധ കാര്യങ്ങളും ഉള്ളത് കൊണ്ടാണ് താന്‍ ഉപ്പും മുളകില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു ജൂഹി ആദ്യം പറഞ്ഞിരുന്നത്. മാത്രമല്ല വൈകാതെ വിവാഹം ഉണ്ടാവുമെന്ന് സൂചിപ്പിച്ച് പ്രതിശ്രുത വരനെയും പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ വീഡിയോസ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. അടുത്ത വര്‍ഷത്തോടെ വിവാഹമുണ്ടാവുമെന്നാണ് നേരത്തെ കൊടുത്ത അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.

എന്തൊക്കെ ആയാലും ലെച്ചുവായി ജൂഹി തിരിച്ച് വരണമെന്നാണ് പുതിയ പോസ്റ്റിന് താഴെ ആരാധകര്‍ പറയുന്നത്. ഒരു എപ്പിസോഡില്‍ എങ്കിലും വന്ന് പോവാനും ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുപോലെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നടി എവിടെ ആയിരുന്നുവെന്നും പുതിയ പരിപാടികള്‍ എന്തൊക്കയാണെന്നുമടക്കം നിരവധി കാര്യങ്ങളാണ് കമന്റുകളിലൂടെ ഫാന്‍സ് ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X