For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ ലെച്ചു മുതൽ ഐശ്വര്യ വരെ! മിനിസ്ക്രീൻ പ്രേക്ഷകരെ നിരാശയിലാക്കിയ താരങ്ങൾ...

  |

  ബിഗ് സ്ക്രീൻ താരങ്ങളെ പോലെ മിനി സ്ക്രീൻ താരങ്ങൾക്കും കൈനിറയെ ആരാധകരുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ തങ്ങളുടെ സ്വീകരണ മുറിയിൽ എത്തുന്ന ഇവരെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു പ്രേക്ഷകർ കണ്ടിരുന്നത്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി മികച്ച കഥകളുമായിട്ടാണ് ഇപ്പോഴത്തെ ഭൂരിഭാഗം സീരിയലുകളും എത്തുന്നത്.

  ലോക്ക് ഡൗൺ സിനിമ മേഖലയെ മാത്രമല്ല സീരിയൽ രംഗത്തേയും പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ലോക്ക് ഡൗണിന് മുൻപ് തന്നെ സീരിയലുകളും ചാനൽ ഷോകളും നിർത്തിവെച്ചിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തിനെ തുടർന്ന് കേരളത്തിന് പുറത്തുള്ള പലതാരങ്ങളും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു. മൂന്ന് നാല് മാസങ്ങൾക്ക് ശേഷം പരമ്പരകൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പ്രിയ താരങ്ങളൊന്നും രണ്ടാം ഭാഗത്തില്ലില്ല. പ്രേക്ഷകരെ നിരാശയിലാഴ്ത്തി കൊണ്ട് പരമ്പരകളിൽ നിന്ന് വിട്ട് പോയ താരങ്ങൾ...

  ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ. പ്രജ, നരസിംഹ തുടങ്ങിയ മോഹൻലാൽ ചിത്രത്തിൽ തിളങ്ങി നിന്നിരുന്ന നടി യ ഒരു ഇടവേളയ്ക്ക് ശേഷം സീ കേരളം സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന പരമ്പരയിലൂടെ മടങ്ങി എത്തുകയായിരുന്നു. അഖിലാണ്ഡേശ്വരി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യകതയായിരുന്നു പരമ്പരയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് താരം സീരിയൽ വിട്ടിരിക്കുകയാണ്. ചെമ്പരത്തി അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ചെന്നൈയിൽ സ്ഥിരതാമസക്കാരിയായ ഐശ്വര്യക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ എത്തിച്ചേരൻ സാധിക്കില്ല തുടർന്ന് താരത്തെ മാറ്റുകയായിരുന്നു. നടിയും നർത്തകിയുമായ താരകല്യാൺ ആണ് ഐശ്വര്യയ്ക്ക് പകരക്കാരിയായ എത്തിയിരിക്കുന്നത്.

  മികച്ച പ്രേക്ഷക സ്വീകര്യതയുള്ള മറ്റൊരു പരമ്പരയാണ് ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമായി എത്തിയ ജൂഹി റുസ്താഗി ഒറ്റ പരമ്പരയിലൂടെ മികച്ച ആരാധകരെ സൃഷ്ടിച്ചിരുന്നു. എന്നാൽ അടുത്തിടെ താരം പരമ്പരയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. പഠനവും അഭിനയവും മറ്റും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോഴാണ് ജൂഹി സീരിയൽ വിട്ടത്. ജൂഹിക്ക് പകരം മറ്റാരേയും ഈ കഥാപാത്രത്തിലേയ്ക്ക് എടുത്തിട്ടില്ല

  മിനിസ്ക്രീൻ പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട താരമാണ് ദർശന ദാസ്. അടുത്തിടെ താരവും സിരിയലിൽ നിന്ന് പിൻവാങ്ങിയിരുന്നു. വിവാഹത്തെ തുടർന്നാണ് ദർശന സീരിയൽ വിട്ടത്. സീ കേരളത്തിന്റെ മറ്റൊരു പരമ്പരയായ സുമംഗലി ഭാവയിൽ അഭിനയിക്കവെയാണ് നടി വിവാഹിതയായത്. സീരിയലിലെ അസിസ്റ്റന്റ് ഡയറക്ടർ അനൂപിനെയാണ് നടി വിവാഹം ചെയ്തത്. നിലവിൽ ദർശനയ്ക്ക് പകരം സോനുവാണ് വൈദേഹിയായി എത്തിയിരിക്കുന്നത്.

  പ്രേക്ഷകരുടെ മറ്റൊരു പ്രിയങ്കരിയായ താരമാണ് അവന്തിക മോഹൻ . ആത്മസഖി എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ എത്തിയ താരം നിലവിൽ പ്രിയപ്പെട്ടവൾ എന്ന സീരിയലിന്റെ ഭാഗമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിന്റെ ഉമ എന്ന കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോൾ പ്രിയപ്പെട്ടവളിൽ നിന്ന് അവന്തിക പിന്മാറിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് താരം പരമ്പരയിൽ നിന്ന് പിൻമാറിയത്. കുടുംബത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് താരം പറഞ്ഞിരുന്നു. നിലവിൽ അഹമ്മദാബാദിലാണ് താരം. അവന്തികയ്ക്ക് പകരമായി ശ്രീലയയാണ് ഇപ്പോൾ ഉമയായി എത്തിയിരിക്കുന്നത്.

  ജീവിത നൗക താരമായ സേതു സാഗറും പരമ്പരയിൽ നിന്ന് പിൻമാറിയിട്ടുണ്ട്. പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. അങ്കമാലി മുൻസിപ്പാലിറ്റിയിൽ ക്ലർക്കാണ് താരം. ജോലി സ്ഥലത്ത് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റൈനിൽ പോയിരുന്നു. കൂടാത നാട്ടിൽ നിന്ന് സെറ്റിലേയ്ക്ക് പോകുന്നതിൽ ബുദ്ധിമുട്ടായതിനെ തുടർന്ന് സീരിയൽ നിന്ന് പിൻവാങ്ങുകയായിരുന്നു. നിലവിൽ നീലക്കുയിൽ താരം നിതിൻ ജെയ്ക്കാണ് ജീവിത നൗകയിലെ ഹരി എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.

  Read more about: serial year ender 2020 2021 ahead
  English summary
  Uppum Mulakum Fame Juhi Rustagi To Aishwarya Bhaskaran, Unexpected Exits From TV Channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X