നടി ജൂഹി റുസ്തഗിയുടെ ദിവസമാണിന്ന്! ആശംസകള്‍ അറിയിച്ച് ആരാധകരും, വിവാഹം ഉടനുണ്ടാവുമോ എന്ന ചോദ്യവും
മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഉപ്പും മുളകിനെയും പോലെ ജനപ്രീതി നേടിയ മറ്റൊരു പരമ്പര ഇല്ലെന്ന് വേണം പറയാന്‍. അച്ഛനും അമ്മയും മക്കളും ചേര്‍ന്നുള്ള ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അതുപോലെ സ്‌ക്രീനിലേക്ക് പകര്‍ത്തിയതോടെയാണ് വലിയ പ്രേക്ഷക പ്രശംസ ലഭിച്ച് തുടങ്ങിയത്. ഇതിനിടെ ആരാധകരെ നിരാശപ്പെടുത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ലെച്ചുവിന്റെ പിന്മാറ്റമായിരുന്നു ആരാധകരെ ഏറ്റവുമധികം വിഷമത്തിലാക്കിയ കാര്യം. ജൂഹി റുസ്തഗിയോട് തിരിച്ച് വരാന്‍ ആരാധകര്‍ പറയുന്നുണ്ടെങ്കിലും ഇനി ഉപ്പും മുളകിലേക്കും ഇല്ലെന്നായിരുന്നു നടിയുടെ തീരുമാനം. എങ്കിലും ലെച്ചു ഇപ്പോഴും ഉപ്പും മുളകിന്റെയും ഭാഗമാണെന്ന് പറയുകയാണ് എല്ലാവരും. അത് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പരമ്പരയുടെ ഫാന്‍സ് പേജുകള്‍ നിറയെ ഇന്ന് വന്ന് കൊണ്ടിരിക്കുന്നത്.

ഉപ്പും മുളകിലൂടെയും കരിയര്‍ ആരംഭിച്ച ജൂഹി റുസ്തഗി വളരെ കുറഞ്ഞ കാലം കൊണ്ടാണ് കേരളത്തിന്റെ പ്രിയപ്പെട്ട മകളായി മാറിയത്. വലിയൊരു വിഭാഗം ആളുകളും ജൂഹിയെ ആരാധിക്കുന്നതിനാല്‍ സമൂഹ മാധ്യമങ്ങള്‍ നിറയെ ഫാന്‍സ് പേജുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജൂഹിയെ കുറിച്ചുള്ള നിസാരമായ കാര്യം വരെ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. ഉപ്പും മുളകിന്റെയും ആയിരം എപ്പിസോഡിനോട് അനുബന്ധിച്ചാണ് പരമ്പരയില്‍ ലെച്ചുവിന്റെ വിവാഹം നടത്തിയത്. ഇത് വലിയ കോലാഹളമാണ് സൃഷ്ടിച്ചത്.
Recommended Video

അഭിനയിക്കുന്ന പരമ്പരയില്‍ നടന്നൊരു വിവാഹം യഥാര്‍ഥ ജീവിതത്തെയും ബാധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് ജൂഹി പരമ്പരയില്‍ നിന്നും മാറിയത്. താന്‍ ഇനി ഉപ്പും മുളകിലും ഉണ്ടാവില്ലെന്ന് പറഞ്ഞ് നടി തന്നെയാണ് വന്നത്. എങ്കിലും ലെച്ചുവിന്റെ ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇന്ന് ജൂഹിയുടെ പിറന്നാള്‍ ദിനമാണെന്നുള്ളതാണ് പ്രത്യേകത. ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളില്‍ നിറയെ ലെച്ചുവിനെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

1998 ജൂലൈ പത്തിനായിരുന്നു ജൂഹി ജനിക്കുന്നത്. ഇന്ന് തന്റെ 22-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. കൊവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ കാര്യമായ ആഘോഷമൊന്നും ഉണ്ടാവില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാണ്. എറണാകുളത്താണ് ജനിക്കുന്നതെങ്കിലും ജൂഹിയുടെ പിതാവ് രാജസ്ഥാനില്‍ നിന്നുള്ള ആളും അമ്മ മലയാളിയുമാണ്. തന്റെ പേരിന് പിന്നിലുള്ള വ്യത്യസ്തയ്ക്ക് കാരണം അതാണെന്ന് നടി പറഞ്ഞിരുന്നു.

ലെച്ചുവായിട്ടുണ്ടായിരുന്ന സമയത്തെ ഓരോ കാര്യങ്ങളും കോര്‍ത്തിണക്കി ട്രീബ്യൂട്ട് വീഡിയോസും വരികയാണ്. പിറന്നാള്‍ ദിനത്തിലെങ്കിലും ആരാധകര്‍ കാത്തിരിക്കുന്ന സന്തോഷ വാര്‍ത്തകളില്‍ ഏതെങ്കിലും ഒന്ന് പങ്കുവെക്കണമെന്ന ആവശ്യവും ഉയരുകയാണ്. അകന്ന് മാറി നില്‍ക്കുകയാണെങ്കിലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ലെച്ചുവിലൂടെ കിട്ടിയിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണെന്ന് ചിലര്‍ പറയുന്നു. ഇനി ലെച്ചുവിന്റെ ഭാവി വരന്‍ റോവിന്റെ ആശംസകളും പിറന്നാള്‍ സമ്മാനവും എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

പരമ്പരയില്‍ നിന്നും മാറിയതിന് ശേഷമാണ് താന്‍ വിവാഹിതയാവുന്ന കാര്യം കൂടി ജൂഹി വെളിപ്പെടുത്തിയത്. ഡോക്ടറായ റോവിനാണ് വരന്‍. നറുമുഖി എന്ന കവര്‍ഷൂട്ടിന് പോയപ്പോഴായിരുന്നു ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഓണ്‍ലൈനിലൂടെയുള്ള പരിചയവും ഫോട്ടോഷൂട്ടുമൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു പ്രണയത്തിലായത്. ജൂഹിയെ പോലെ തന്നെ ഭാവി വരന്‍ ഡോ. റോവിനും ഇപ്പോള്‍ സെലിബ്രിറ്റിയാണ്. രണ്ട് പേരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ കാര്യവും അതിവേഗം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇതിനിടെ ജൂഹി വിവാഹിതയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും വിവാഹം അടുത്ത വര്‍ഷം ഉണ്ടാവുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications