ജൂഹി റുസ്തഗിയെ സുന്ദരിയാക്കുന്നതിനുള്ള ക്രഡിറ്റ് റോവിനാണ്, കാമുകനോട് നന്ദി പറഞ്ഞ് താരം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജൂഹി റുസ്തഗി. ഉപ്പും മുളകില്‍ ലച്ചുവിനെ അവതരിപ്പിച്ചതോടെയായിരുന്നു താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. വെളളിമൂങ്ങയെന്നായിരുന്നു കുടുംബത്തിലെല്ലാവരും ലച്ചുവിനെ വിളിച്ചിരുന്നത്. ലച്ചുവിനെ കേരളക്കര ഒരുപോലെ ഏറ്റെടുത്തിരുന്നു. ഉപ്പും മുളകും ആയിരം എപ്പിസോഡിലേക്ക് കടന്നതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടന്നത്. വിവാഹത്തോടെ ലച്ചുവെന്ന കഥാപാത്രം പരമ്പരയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.

ലച്ചുവിന്റെ വിവാഹമാണെന്നും താന്‍ പരമ്പരയില്‍ത്തന്നെ തുടരുമെന്നുമായിരുന്നു ജൂഹി പറഞ്ഞത്. താരത്തെ കാണാമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ നിരാശയിലാവുകയായിരുന്നു പിന്നീട്. താന്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും ഇനി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണെന്നുമായിരുന്നു ജൂഹി പറഞ്ഞത്. ഈ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചായിരുന്നു ആരാധകരെത്തിയത്. ലച്ചുവിനായി ആരാധകര്‍ മുറവിളി കൂട്ടുകയായിരുന്നു. ലച്ചുവിന് എന്ത് പറ്റിയെന്നുള്ള ചോദ്യങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലായിരുന്നു പ്രതികരണവുമായി ജൂഹി എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നികുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. ജൂഹി മാത്രമല്ല പ്രതിശ്രുത വരനായ റോവിനും സജീവമായിരുന്നില്ല. ജൂഹിക്ക് പിന്നാലെയായി റോവിനും സജീവമാവുകയായിരുന്നു. ഇരുവരും പിരിഞ്ഞുവോയെന്നുള്ള ചോദ്യങ്ങളായിരുന്നു ഇടക്കാലത്ത് ഉയര്‍ന്നിരുന്നത്. തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജൂഹി ഇപ്പോള്‍.

Juhi Rustagi

അതിരപ്പിള്ളിയില്‍ നിന്നുള്ള ചിത്രമാണ് ജൂഹി പോസ്റ്റ് ചെയ്തിട്ടുള്ളത്. തന്റെ സ്‌റ്റൈലിന് ക്രഡിറ്റ് നല്‍കിയിട്ടുള്ളത് റോവിനാണ്. പ്രണയത്തിലാണെന്ന് പറഞ്ഞതിന് ശേഷമായാണ് ഇരുവരും യാത്രാവിശേഷങ്ങളും പാട്ടുമൊക്കെയായി എത്താന്‍ തുടങ്ങിയത്. യൂട്യൂബ് ചാനലിനായി യാത്രകളും നടത്താറുണ്ട് ഇരുവരും. നിരവധി പേരാണ് പുതിയ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജ ചടങ്ങിലായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിലേക്ക് എത്തിയത്.

Recommended Video

ഉപ്പും മുളകിലെ ലെച്ചുവിന്റെ പിറന്നാൾ വീഡിയോ വൈറൽ

പ്രണയത്തിലാണെങ്കിലും തങ്ങളുടെ വിവാഹം ഉടനില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. വിദേശത്തെ പഠനം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു റോവിന്‍ പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ചെറിയ എതിര്‍പ്പുണ്ടായിരുന്നുവെന്നും പിന്നീട് അവര്‍ തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നും റോവിന്‍ പറഞ്ഞിരുന്നു. മോഡിലിംഗില്‍ സജീവമായ റോവിന്‍ നല്ലൊരു ഗായകന്‍ കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X