ഉപ്പും മുളകിലെ ലച്ചു ആള് ചില്ലറക്കാരിയല്ല! പാട്ടില്‍ പുലിയാണ്! വൈറലാവുന്ന വീഡിയോ കാണൂ!
ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ജൂഹി രുസ്തഗി. പേര് പറഞ്ഞാല്‍ ആളെ മനസ്സിലായില്ലെങ്കിലും ഉപ്പും മുളകവിലെ ലച്ചുവെന്ന് പറഞ്ഞാല്‍ ഈ താരത്തെ എല്ലാവര്‍ക്കും മനസ്സിലാവും. സ്വതസിദ്ധമായ അഭിനയവുമായി മുന്നേറുകയാണ് ഈ താരം. പരിപാടിയിലെ കഥാപാത്രവും താനുമായി ചില സാമ്യതകളുണ്ടെന്ന് താരം തുറന്നുപറഞ്ഞിരുന്നു. ക്ഷണനേരം കൊണ്ടാണ് പരിപാടിയുടെ എപ്പിസോഡുകള്‍ വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുന്നത്. പരമ്പരയിലെ താരങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജൂഹി രുസ്തഗി. ഈ പരമ്പരയ്ക്ക് മുമ്പ് ജൂഹിക്ക് അഭിനയ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല.
സംവിധായകന്റെ മകനും ജൂഹിയും സുഹൃത്തുക്കളാണ്. പിറന്നാളാഘോഷത്തിനായി പോയപ്പോഴാണ് സംവിധായകന്‍ ലച്ചുവിനെ കണ്ടതും. പിന്നീടാണ് താരത്തെ പരമ്പരയിലേക്ക് ക്ഷണിച്ചത്. തുടക്കത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ പേടി തോന്നിയിരുന്നുവെങ്കിലും പിന്നീട് സ്വഭാവികമായ രീതിയിലേക്ക് വന്നപ്പോള്‍ അഭിനയം എളുപ്പമായി മാറുയിരുന്നുവെന്ന് താരം പറയുന്നു. വീട്ടില്‍ എങ്ങനെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു, അത് പോലെ തന്നെ മതി ഉപ്പും മുളകിലെന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കുടുംബം പോലെയാണ് എല്ലാവരും കഴിയുന്നതെന്നും താരം പറയുന്നു.

ഈ പരമ്പരയ്ക്ക് ശേഷം പുറത്തെവിടെ പോയാലും ലച്ചുവല്ലേയെന്ന് ചോദിച്ച് ആളുകള്‍ അടുത്ത് വരാറുണ്ടെന്നും വിശേഷങ്ങളെക്കുറിച്ച് തിരക്കാറുണ്ടെന്നും താരം പറയുന്നു. ഉപപും മുളകും പരമ്പര അവസാനിക്കുന്നതോടെ അഭിനയം നിര്‍ത്താനുള്ള പ്ലാനിലാണ് ലച്ചു. ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയതായിരുന്നു. അതുമായി മുന്നേറാനാണ് പ്ലാനെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത കാലത്തൊന്നും പരമ്പര അവസാനിപ്പിക്കാന്‍ ആരാധകര്‍ സമ്മതിക്കില്ല. സ്വീകാര്യതയിലും റേറ്റിങ്ങിലും ഏറെ മുന്നിലാണ് ഈ പരമ്പര. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും താന്‍ പുലിയാണെന്ന് ലച്ചു നേരത്തെ തെളിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ജൂഹിയുടെ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗാനം കാണാം.


Click it and Unblock the Notifications











