ഉപ്പും മുളകിലെ കേശു പാചകത്തിലും കേമന്‍! ആദ്യപരീക്ഷണം ഇതായിരുന്നു! വീഡിയോ വൈറലാവുന്നു
ഉപ്പും മുളകുമെന്ന പരമ്പരയിലൂടെ ആരാധകഹൃദയത്തില്‍ ഇടംനേടിയ താരമാണ് അല്‍സാബിത്ത്. കേശുവായാണ് അല്‍സാബിത്തിന്റെ വരവ്. സ്വതസിദ്ധമായ അഭിനയവും ഡയലോഗുകളുമൊക്കെയായാണ് താരമെത്താറുള്ളത്. കിളവന്‍ കേശുവെന്നും തീറ്റക്കൊതിയനെന്നുമൊക്കെയുള്ള വിളിപ്പേരുകളും കേശുവിന് സ്വന്തമാണ്. വാചകം മാത്രമല്ല പാചകവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. കേശുവിന്റെ പാചകവീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കരിങ്കോഴിക്കറിയാണ് താനുണ്ടാക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. മുന്‍പൊരിക്കല്‍ അമ്മയെ സഹായിക്കാനായി അടുക്കളയില്‍ കയറിയതാണ്. താന്‍ പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം അടുക്കള എങ്ങനെയായിരിക്കുമെന്നത് എനിക്ക് വിഷയമല്ല, അമ്മ അത് നോക്കിക്കോളുമെന്നായിരുന്നു കേശു പറഞ്ഞത്. സാധനങ്ങളെക്കുറിച്ച് പറഞ്ഞതിന് ശേഷം അവ എന്താണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞിരുന്നു.
കറിയുണ്ടാക്കിയതിന് ശേഷം അതെങ്ങനെയുണ്ടെന്നും കേശു രുചിച്ച് നോക്കിയിരുന്നു. കപ്പയുമായി ഇതൊരു പിടി പിടിച്ചാല്‍ മതിയെന്നും കേശു പറഞ്ഞിരുന്നു. പാചകത്തിലും കേശു പൊളിയാണല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സമൂസ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അല്‍സാബിത്തിന്റെ പാചക വീഡിയോ പുറത്തുവന്നത്. ഇത് താരത്തിന്റെ യൂട്യൂബാണോയെന്നായിരുന്നു ചിലരുടെ ചോദ്യം.
Recommended Video

ഇടയ്ക്ക് വെച്ച് നിര്‍ത്തിയിരുന്നുവെങ്കിലും ഉപ്പും മുളകും സംപ്രേഷണം വീണ്ടും ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. അച്ഛനെ പിന്തുണയ്ക്കുന്ന മകനാണ് കേശു. കേശുവിന്റെ കൗണ്ടറുകളും പുതിയ നമ്പറുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയായാണ് താരത്തിന്റെ പാചക വീഡിയോ എത്തിയത്. സെറ്റിലായാലും വീട്ടിലായാലും എന്ത് കിട്ടിയാലും മറ്റുള്ളവര്‍ക്ക് പകുത്ത് നല്‍കിയതിന് ശേഷമെ കേശു കഴിക്കാറുള്ളൂവെന്ന് പലരും പറഞ്ഞിരുന്നു.
അല്‍സാബിത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും അമ്മയും മകനും ചേര്‍ന്ന് അവയെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലൊക്കേഷനില്‍ വെച്ച് കൈയ്യൊടിഞ്ഞ സമയത്ത് ആ രംഗം പൂര്‍ത്തിയാക്കിയതിന് ശേഷം ആശുത്രിയില്‍ പോവാമെന്നായിരുന്നു താരം പറഞ്ഞതെന്ന് ബന്ധപ്പെട്ടവരും സാക്ഷ്യപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications