ഋഷി നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല, ഡ്രസിം​ഗ് നോക്കേണ്ട, ഫാമിലി മാനാണ്; കേശുവിന്റെ ഉമ്മ പറയുന്നു

ഉപ്പും മുളകും എന്ന സിറ്റ്കോമിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അം​ഗങ്ങളെ പോലെയാണ്. അത്രയും ജനപ്രീതി നേടിയ പരമ്പരയാണിത്. കേശു എന്ന കുട്ടിയായി എത്തിയ പ്രേക്ഷകർക്ക് മുമ്പിലെത്തിയ അൽ സാബിത്ത് ഇന്ന് കൗമാരക്കാരനാണ്. കുട്ടിക്കാലം തൊട്ട് കാണുന്നതിനാൽ സാബത്തിനോട് പ്രത്യേക ഇഷ്ടം പ്രേക്ഷകർക്കുണ്ട്. കേശു എന്ന പേരിൽ തന്നെയാണ് സാബിത്ത് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്.

സാബിത്തിന്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനമുള്ളത് സ്വന്തം ഉമ്മ ബീനയ്ക്കാണ്. സാബിത്തിനൊപ്പം മിക്കപ്പോഴും ഉമ്മയെ കാണാം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. താൻ മകനെ അമിതമായി നിയന്ത്രിക്കുന്ന അമ്മയല്ലെന്ന് ബീന പറയുന്നു.

Uppum Mulakum Keshu

പെൺകുട്ടികൾക്ക് ടെൻഷനാണ് ഇവൻ ജാഡ‍യാണോ എന്ന്. ആർട്ടിസ്റ്റല്ലേ മിണ്ടുമോ എന്നൊക്കെയുള്ള ചിന്ത. അവനെ പേടിച്ചിട്ടാണ് ആരും പോയി സംസാരിക്കാത്തതെന്ന് പെൺപിള്ളേർ പറയും. മകനെ ഞാൻ നിയന്ത്രിക്കാറില്ല. എങ്ങോട്ട് വേണമെങ്കിലും നീ പൊയ്ക്കോ എന്ന് ഞാൻ പറയും. അവർ സിനിമയ്ക്ക് പോകുന്നുണ്ട്, നിന്നെയും വിളിച്ചാൽ നീ പൊയ്ക്കോ എന്ന് ഞാൻ പറയും. ഞാൻ പോകുന്നില്ലെന്ന് പറയും. അവന് അവന്റേതായ ഒരു വെെബുണ്ട്. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്രം അവനുണ്ട്.

നിങ്ങൾ തമ്മിൽ ഭയങ്കര ബോണ്ട് ആണെന്ന് ഞങ്ങളെ അറിയുന്നവർ പറയും. ഞങ്ങൾ പരസ്പരം എല്ലാം തുറന്ന് പറയും. ഒളിച്ച് വെക്കില്ല. അവനോട് ഒരു പെൺകുട്ടി വന്ന് ഐ ലവ് യു പറഞ്ഞാലും എന്നോട് വന്ന് പറയും.അവന്റെ കൂടെയുള്ള ഫ്രണ്ട്സിന് ലൗവേർസ് ഉണ്ടെങ്കിൽ അതും എന്നോട് വന്ന് പറയും. ആരോടും പറയല്ലേ എന്ന് എന്നിട്ട് പറയുമെന്ന് ബീന പറഞ്ഞു.

Uppum Mulakum Keshu  Rishi

ഉപ്പും മുളകിൽ ഒപ്പം അഭിനയിക്കുന്ന ഋഷിയെക്കുറിച്ചും ഇവർ സംസാരിച്ചു. ലുക്കിൽ മാത്രമാണ് അവർ ഫ്രീക്ക്. അല്ലാതെ പക്വതയുള്ളയാളാണെന്ന് കേശുവും അമ്മയും പറഞ്ഞു. ഋഷിയൊക്കെ എക്സ്ട്രാ തന്തയാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. നല്ല സീരിയസാണ്. പക്ക ഫാമിലി മാൻ ആണ്. നല്ല പയ്യൻ. ഡ്രസിം​ഗിൽ ഫ്രീക്കനായിരിക്കും. സ്വഭാവം പക്ക സീരിയസാണെന്ന് കേശുവിന്റെ അമ്മ പറയുന്നു. കേശുവിന്റെ ഇൻസ്റ്റ​ഗ്രാം ഞാനാണ് ഹാൻഡിൽ ചെയ്യുന്നതെന്നും ബീന പറയുന്നുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. എന്റെ പ്രായത്തിലുള്ള ഫ്രണ്ട്സൊക്കെയുണ്ട്. ഫ്രണ്ട്സില്ലെന്ന് പറഞ്ഞാൽ അമ്മ അവനെ ചാക്കിലിട്ട് വളർത്തുകയാണെന്ന് പറയുമെന്നും അൽ സാബിത്ത് പറയുന്നു.

മുടിയൻ എന്ന പേരിലാണ് ഋഷി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഋഷി. ഉപ്പും മുളകിൽ കണ്ട മുടിയനെ പോലെയാണ് ഋഷി യഥാർത്ഥ ജീവിതത്തിലുമെന്ന് പല പ്രേക്ഷകരും കരുതുന്നു. ചില വിവാദങ്ങളും നടനെ തേടി വന്നിട്ടുണ്ട്. ഉപ്പും മുളകും പരമ്പര മുന്നോട്ട് പോകവെ ഒരു ഘട്ടത്തിൽ ഋഷിയെ എപ്പിസോഡുകളിൽ കാണാതായി. സംവിധായകന് തന്നോടുള്ള വിരോധമാണ് ഇതിന് കാരണമെന്ന് ഋഷി തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X