നടി നിഷ സാരംഗിന്റെ കൈയ്ക്ക് എന്ത് പറ്റി! മക്കളടക്കം കുടുംബത്തിനൊപ്പമുള്ള ചിത്രവുമായി നടി

ലോക്ഡൗണ്‍ വന്നതോടെ ഷൂട്ടിങ്ങുകള്‍ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ ഉപ്പും മുളകും ആരാധകര്‍ നിരാശയിലായിരുന്നു. ലെച്ചു പിന്മാറിയത് മുതല്‍ പ്രേക്ഷകര്‍ക്ക് ചില നീരസങ്ങളുണ്ടായിരുന്നു. എന്നാല്‍ വീണ്ടും പുതിയ ചില കഥാപാത്രങ്ങളെ കൂടി അവതരിപ്പിച്ച് ഉപ്പും മുളകും ജനപ്രീതി നേടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ വലിയ തരംഗമായിരുന്നു പരമ്പര ഉണ്ടാക്കിയത്.

ബാലുവും നീലുവും മക്കളുമെല്ലാം ചേര്‍ന്ന് ചില പുതിയ കഥകള്‍ കൂടി അവതരിപ്പിച്ചിരുന്നു. ബാലവും നീലുവും പെട്ടെന്നൊരു ദിവസം പ്രണയത്തിലായതും ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. ഇപ്പോഴിതാ പൂജ ജയറാം എന്ന കഥാപാത്രവും മുടിയനും തമ്മിലുള്ള പ്രണയബന്ധമാണ് പരമ്പരയുടെ ഹൈലൈറ്റ് ആയി മാറി കൊണ്ടിരിക്കുന്നത്.

നിഷയുടെ കുടുംബം

പാറമട വീട്ടിലെ സംഭവവികാസങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കിലും താരങ്ങളുടെ വീട്ടിലും മറ്റ് ചില വിശേഷങ്ങളുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു നീലു എന്ന നീലിമ ബാലചന്ദ്രനെ അവതരിപ്പിക്കുന്ന നിഷ സാരംഗിന്റെ പിറന്നാള്‍. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന നിഷയ്ക്ക് സമൂഹ മാധ്യമങ്ങള്‍ നിറയെ പ്രത്യേകിച്ച് ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളിലു ആശംസാപ്രവാഹമായിരുന്നു. ആരാധകർക്കെല്ലാം നന്ദി പറഞ്ഞ് നടിയും രംഗത്ത് വന്നിരുന്നു.

നിഷയുടെ കുടുംബം

ഇത് മാത്രമല്ല നടി നിഷ സാരംഗ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളും വലിയ ചര്‍ച്ചയാവാറുണ്ട്. പരമ്പരയുടേതായി പുതിയ ഗെറ്റപ്പില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നിഷ പോസ്റ്റ് ചെയ്തിരുന്നത്. ഒരു തമ്പുരാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി സുന്ദരിയായി നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ട് ജനശ്രദ്ധ നേടി. ഒപ്പം അതിന് പിന്നിലെ കഥയെന്താണെന്നുള്ളത് പുതിയ എപ്പിസോഡുകളില്‍ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴും ഇതുവരെ കാണാത്തൊരു കഥയുമായിട്ടാണ് ഉപ്പും മുളകും ടീം മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുന്നത്.

നിഷയുടെ കുടുംബം

ഇതിന് ശേഷം ഉപ്പും മുളകിലെയും ഒരു എപ്പിസോഡില്ർ ബാലുവിനൊപ്പം നില്‍ക്കുന്നൊരു ചിത്രവും നിഷ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പരമ്പരയിൽ നിന്ന് മാറി തൻ്റെ വീട്ടിലെ വിശേഷങ്ങളുമായി എത്തിയിരിക്കുയാണ് നടി. ഏറെ കാലത്തിന് ശേഷം കുടുംബസമേതം എത്തിയിരിക്കുകയാണ് നിഷ സാരംഗ്. നടിയ്‌ക്കൊപ്പം മക്കള്‍ ഇരുവരും മൂത്ത മകളുടെ ഭര്‍ത്താവും പേരക്കുട്ടിയും മറ്റ് ബന്ധുമിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുടുംബം എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. എന്നാല്‍ നീലുവിന്റെ കൈയിലെ ബാന്‍ഡേജിനെ കുറിച്ചാണ് ആരാധകരുടെ ചോദ്യം.

 നിഷയുടെ കുടുംബം

കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ എപ്പിസോഡുകളിലും നീലുവിന്റെ കൈയില്‍ ഒരു ബാന്‍ഡേജ് കണ്ടിരുന്നു. ഇതോടെ കൈയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉപ്പും മുളകിലും അഭിനയിക്കാൻ വേണ്ടി കൈയിലൊരു കെട്ട് എന്നാണ് കരുതിയിരുന്നത്. ഇതിപ്പോ ശരിക്കും എന്താണ് പറ്റിയതെന്ന് ആരാധകരുടെ ചോദ്യം. വല്ലോ അപകടം പറ്റിയിരുന്നോ എന്നടക്കം ചോദ്യങ്ങൾ വന്നെങ്കിലും ഇതിനൊന്നും നടി മറുപടി കൊടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X