ഉപ്പും മുളകിലെ നീലുവിനെ കണ്ട് മക്കള്‍ അസൂയപ്പെട്ടിട്ടുണ്ടെന്ന് നിഷ സാരംഗ്, അതിനുള്ള കാരണം ഇതാണ്

ലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. ബിജു സോപാനവും നിഷ സാരംഗും ഉള്‍പ്പടെയുള്ള താരങ്ങളാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. ബാലുവും നീലുവും ഇവരുടെ മക്കളും കുടുംബാംഗങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ബിജു സോപാനവും നിഷ സാരംഗും ഒരുമിച്ചുള്ള രസകരമായ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാസ് കാസ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിഷയുടെ വീട്ടിലേക്ക് എത്തിയ ബിജു സോപാനം അമ്മയെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. നമുക്ക് മാറി നിന്ന് സംസാരിക്കാമെന്ന് പറഞ്ഞ് നിഷയെ വിളിച്ച് പുറത്തേക്ക് പോവുകയായിരുന്നു താരം. ബാലുവിന്റെ പരിഭ്രമം കണ്ട് നീലുവിനും അന്ധാളിപ്പായിരുന്നു. ഇതെന്താണ് സംഭവമെന്നുള്ള ആകാംക്ഷയിലായിരുന്നു നീലു. അതിനിടയിലാണ് തന്നോട് ചോദിക്കാനുള്ള ചോദ്യങ്ങളാണ് ഇതെന്ന് മനസ്സിലാക്കിയത്. താനാണ് നിഷയുടെ നായകനാണെന്നറിഞ്ഞപ്പോള്‍ അമ്മയുടെ ഭാവം എങ്ങനെയായിരുന്നുവെന്നോര്‍ക്കുന്നുണ്ടോയെന്നും ബിജു സോപാനം ചോദിച്ചിരുന്നു.

അമ്മയുടെ ഭാവം

അമ്മയുടെ ഭാവം

അമ്മയുടെ ആ സമയത്തെ ഭാവം അനുകരിച്ച് കാണിച്ച് കൊടുക്കുകയായിരുന്നു ബാലു. ആ മുഖം തെളിഞ്ഞത് തനിക്ക് അവാര്‍ഡ് ലഭിച്ചപ്പോഴാണെന്നും ബാലു പറഞ്ഞിരുന്നു. അക്കാര്യം ഇപ്പോഴും മനസ്സിലുണ്ടെന്നുമായിരുന്നു ബാലു പറഞ്ഞത്. നിങ്ങള്‍ക്ക് ഉയരക്കുറവുണ്ടെന്നോ തടിയുണ്ടെന്നോ എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല. അമ്മ അങ്ങനെയൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു നീലു പറഞ്ഞത്. അമ്മയ്ക്ക് അങ്ങനെയൊക്കെ തോന്നണമെങ്കില്‍ നിങ്ങള്‍ വിരൂപനായിരിക്കണമെന്നും നീലു പറഞ്ഞിരുന്നു.

നായികയെക്കുറിച്ച്

നായികയെക്കുറിച്ച്

ഞാനാണ് നായികയെന്നറിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നിയതെന്നായിരുന്നു നിഷ സാരംഗ് ബിജു സോപാനത്തോട് ചോദിച്ചത്. ആരാണ് നായികയെന്ന് ചോദിച്ചപ്പോള്‍ അത് വരും, വലിയ ഇതൊന്നുമില്ല, അത്ര പരിചിതയായിട്ടുള്ള ആളൊന്നുമല്ല. പുതിയ ആളെ നോക്കണം. ഹോളിവുഡ് നടിയപ്പോലെയായിരുന്നു വരവ്. അന്ന് ഗ്ലാസ് വെക്കാന്‍ കാരണം കണ്ണിന് പ്രശ്‌നമുണ്ടായിരുന്നു. വണ്ടിയോടിക്കാന്‍ താന്‍ ഗ്ലാസ് വെക്കാറുണ്ട്. കണ്ണിന്‍രെ പ്രശ്‌നം ആരുമറിയാതിരിക്കാനായാണ് അന്ന് ഗ്ലാസ് വെച്ചതെന്ന് ബാലു പറഞ്ഞിരുന്നു.

 ബാലുവിന്‍റെ ഡയലോഗ്

ബാലുവിന്‍റെ ഡയലോഗ്

ഒരുപാട് സിനിമകളില്‍ ഞാന്‍ നിന്നെ കണ്ടിട്ടുണ്ടെന്ന് ബാലു പറഞ്ഞപ്പോള്‍ അത് ഏതൊക്കെയായിരുന്നുവെന്നായിരുന്നു നീലു ചോദിച്ചത്. ബിഗ് ബോസ് എന്നായിരുന്നു ആദ്യം പറഞ്ഞത്. തുടക്കത്തില്‍ കാര്യങ്ങളെല്ലാം തെറ്റിച്ച് പറഞ്ഞ ബാലു പിന്നീടാണ് ശരിക്കുള്ള ഉത്തരം പറഞ്ഞത്. മൈ ബോസ് താന്‍ കണ്ടിട്ടില്ലെന്നും കാണാത്തത് നന്നായെന്നുമായിരുന്നു ബാലു പറഞ്ഞത്. അതിനുള്ള ഉത്തരം പറയാതിരിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും ബാലു പറഞ്ഞിരുന്നു.

ബാലുവോ ബിജുവോ?

ബാലുവോ ബിജുവോ?

ബാലുവെന്ന് വിളിച്ച് ഇപ്പോള്‍ ബിജുവിനെ മറന്നോയെന്നും നീലു ചോദിച്ചിരുന്നു എപ്പോഴും ഓര്‍ത്തിരിക്കുന്ന പേര് ബിജുവാണ്. ബാങ്കില്‍ നിന്നും ഇഎം ഐ അടക്കാനായി വിളിക്കുമ്പോള്‍ ബിജുവിനെയാണ് അവര്‍ വിളിക്കുന്നത്. ബിജു കുമാര്‍ എന്നാണ് അവരെല്ലാം വിളിക്കുന്നത്. നീലുവും നിഷയും ഇവരിലാരെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ നിഷയെന്നാണ് ബിജു സോപാനം പറഞ്ഞത്. കഠിനാധ്വാനിയാണ്, എല്ലാത്തിലും അഭിപ്രായമുണ്ട്. വരവ് ചെലവ് കണക്കുകളെല്ലാം എഴുതി വെക്കാറുണ്ട്. നീലുവാകട്ടെ ബാലു ചെയ്യുന്ന മണ്ടത്തരങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന ഭാര്യയാണ്.

നീലുവും നിഷയും

നീലുവും നിഷയും

നീലുവിനേയും നിഷയേയും ഇഷ്ടമാണ്. നീലുവിന്റെ അത്ര ബോഡല്ല നിഷ സാരംഗ്. വീട്ടിലെ കാര്യമാണ് പറഞ്ഞത്. കുട്ടിക്കാലത്ത് മക്കള്‍ക്ക് ഉപദേശമൊക്കെ കൊടുക്കണം. നീലു ഇപ്പോഴും മുടിയനെ കുഞ്ഞുകുട്ടിയായാണ് കാണാറുള്ളത്. നിഷ അങ്ങനെയല്ല. പാറുക്കുട്ടിയെ കൊഞ്ചിക്കുന്നത് കാണുമ്പോള്‍ മക്കള്‍ക്ക് എന്നോട് അസൂയ തോന്നാറുണ്ട്. ഈയൊരു കാര്യത്തില്‍ മാത്രമേ അവര്‍ക്ക് അസൂയയുള്ളൂ. ചിലപ്പോള്‍ അവരിലെ മക്കള്‍ ഉണര്‍ന്ന് വരുമെന്നും നിഷ സാരംഗ് പറയുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X