ആദ്യം പാറുക്കുട്ടിക്കൊപ്പം... ഇപ്പോഴിത ചെറുമകൾക്കൊപ്പം! നിഷ സാരംഗിന്റെ ചിത്രം വൈറലാകുന്നു

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഷ സാരംഗ്. സ്വന്തം പേരിനെക്കാലും നീലു എന്ന പേരിലാണ് നടിയെ അറിയപ്പെടുന്നത്. അഭിനയ രംഗത്ത് സജീവമായിരുന്നുവെങ്കിലും ഉപ്പും മുളകും പരമ്പരയിലാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഇപ്പോൾ എല്ലാവർക്കും നിഷ നീലു അമ്മയണ്.

nisha sarag

സോഷ്യൽ മീഡിയയിൽ സജീവമാണ് നിഷ. സീരിയൽ വിശേഷവും കുടുംബത്തിലെ ചെറിയ സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീലുവിന്റെ ഇൻസ്റ്റഗ്രാം ചിത്രമാണ്. ചെറുമകൾക്കൊപ്പമുള്ള രസകരമായ ചിത്രമായിരുന്നു നീലു ഇൻസ്റ്റയിൽ പങ്കുവെച്ചത്. കുഞ്ഞിനോടൊപ്പം കളിക്കുന്ന ചിത്രങ്ങളായിരുന്നു ഇത് . ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവിന്റേയും കുഞ്ഞിന്റേയും ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . താരത്തിന്റേയും കുടുംബത്തിന്റേയും സുഖാന്വേഷണം തിരക്കുന്നതിനോടൊപ്പം തന്നെ ഒൺസ്ക്രീൻ കുഞ്ഞുങ്ങളെ കുറിച്ചും ഉപ്പും മുളകും പരമ്പരയെ കുറിച്ചും ആരാധകർ ആരായുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് പാറുക്കുട്ടിക്കൊപ്പമുളള ചിത്രം നീലു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു ലൊക്കേഷൻ ചിത്രമായിരുന്നു അത്. ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തത്. പാറുക്കുട്ടിക്കും നീലു അമ്മയ്ക്കും മികച്ച കമന്റുകളായിരുന്നു ലഭിച്ചത്. ലോക്ക് ഡൗണിന് ശേഷം പാറുക്കുട്ടി വീണ്ടും സീരിയലിൽ ജോയിൻ ചെയ്തിട്ടുണ്ട് . രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ കുഞ്ഞ് താരം ഉണ്ടായിരുന്നില്ല. തുടർന്ന് പ്രേക്ഷകർ കുഞ്ഞിനെ മടക്കി കൊണ്ട് വരണം എന്നുള്ള അഭ്യർഥനയുമായി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ ആഗ്രഹം പോലെ പാറുക്കുട്ടി ഉപ്പുംമുളകിലും മടങ്ങി എത്തിയിട്ടുണ്ട്.

ലോക്ക് ഡൗണിന് ശേഷം ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ ആരംഭിച്ചിട്ടുണ്ട്. . ബാലുവും കുടുംബവും പഴയ ഉഷാറോടെ തന്നെയാണ് രണ്ടാം ഭാഗത്തും എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ഒരു പുതിയ കഥാപാത്രം കൂടി പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂജ ജയറാം എന്നാണ് പുതിയ അംഗത്തിന്റെ പേര്. മുടിയന്റെ ആരാധികയാണ് താനെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉപ്പും മുളകിലേക്ക് പൂജാ എത്തിയിരിക്കുന്നത്. രണ്ട് അഭിപ്രായമാണ് ഈ കഥപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. അവതാരകയും നർത്തകിയുമായ അശ്വതി നായറാണ് പൂജയായി എത്തിയിരിക്കുന്നത്.

നിഷ സാരംഗ് ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X