നിഷ സാരംഗിനൊപ്പം പാറുക്കുട്ടിയും! ഓണാഘോഷത്തിനിടെയുള്ള അമ്മയുടെയും മകളുടെയും ചിത്രം വൈറലാവുന്നു
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ വിജയം നേടിയെടുത്ത ഉപ്പും മുളകും അഞ്ചാം വര്‍ഷത്തിലും ഗംഭീര പ്രകടനം തന്നെ കാഴ്ച വെക്കുകയാണ്. പ്രേക്ഷകര്‍ക്ക് എന്നും ഹൃദയം നിറക്കുന്ന പുത്തന്‍ കഥകളുമായിട്ടാണ് ഓരോ ദിവസവും പരമ്പര എത്താറുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളായിരുന്നു പുറത്ത് വന്ന് കൊണ്ടിരുന്നത്.
കൊറോണയും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെ എല്ലാം മറികടന്ന് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പരമ്പരയില്‍ കാണിച്ചത്. ബാലുവും നീലുവും മക്കളുമെല്ലാം ചേര്‍ന്ന് ഓണത്തിനെ വലിയ ആഘോഷത്തോടെ തന്നെ വരവേറ്റു. പാട്ടും ഡാന്‍സുമൊക്കെയായിരുന്നു ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതകളിലൊന്ന്. അതുപോലെ പരമ്പരയിലെ താരങ്ങളും വീടുകളില്‍ ഓണം വിപുലമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ നടി നിഷ സാരംഗ് ഓണാഘോഷത്തിനിടെ എടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ്. ഉപ്പും മുളകിലെയും നീലുവായിട്ടെത്തുന്ന നിഷയുടെ ഇന്‍സ്റ്റാഗ്രാം പോസറ്റുകള്‍ അതിവേഗത്തിലാണ് വൈറലാവാറുള്ളത്. ഇത്തവണ നിഷയ്‌ക്കൊപ്പം ഓണ്‍സ്‌ക്രീനിലെ മകളായ പാറുക്കുട്ടി കൂടി ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. അമ്മയും മകളും കൂടി മനോഹരമായ പൂക്കളമൊരുക്കുന്ന ചിത്രമാണ് നിഷ പോസ്റ്റ് ചെയ്തിരുന്നത്.
നിഷയുടെ ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരെത്തുന്നത്. ഓണ്‍സ്‌ക്രീനിലെ മകളാണെങ്കിലും സ്വന്തം മകളെ പോലെയാണ് പാറുവിനെയും മറ്റ് മക്കളെയും നോക്കുന്നതെന്ന് പലപ്പോഴും നിഷ പറഞ്ഞിട്ടുണ്ട്. പാറുക്കുട്ടിയും അമ്മയെന്ന് തന്നെയാണ് വിളിക്കുന്നത്. വളരെ ചെറിയ പ്രായം മുതല്‍ അഭിനയിക്കുന്നതിനാല്‍ പാറുവിനും ഏറെ പ്രിയപ്പെട്ടൊരു അമ്മയായി മാറിയിരിക്കുകയാണ് നിഷ.

Recommended Video
ഇക്കൊല്ലം കുഞ്ഞനിയന്‍ വന്നതിന്റെ സന്തോഷത്തിലായിരുന്നു പാറുക്കുട്ടിയുടെ ഓണാഘേഷം. അനിയനെ കൈയിലെടുത്ത് പൂക്കളമിടുന്ന പാറുവിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതും വൈറലായിരുന്നു. കേരളത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്നുള്ള പേര് ഇതിനകം പാറുക്കുട്ടി (ബേബി അമേയ) സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്.
ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ തൊട്ട് അഭിനയിച്ച് തുടങ്ങിയതായിരുന്നു പാറുക്കുട്ടി. പിന്നീടുള്ള ഓരോ ദിവസവും പ്രേക്ഷകര്‍ക്ക് മുന്നിലൂടെയായിരുന്നു പാറുവിന്റെ വളര്‍ച്ച. ഇപ്പോള്‍ സ്‌ക്രീപ്റ്റിലെ ഡയലോഗുകളൊക്കെ പറയുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുകയാണ് ഈ കുഞ്ഞ് താരം. പാറുക്കുട്ടിയുടെ പേരിലുള്ള ഫാൻസ് ഗ്രൂപ്പുകളിലൂടെ ഓരോ ദിവസവും പുതിയ വിശേഷങ്ങൾ ഓരോന്നായി പുറത്ത് വരാറുണ്ട്.


Click it and Unblock the Notifications