മക്കളെ ഹോസ്റ്റലിലാക്കി പോരുമ്പോള്‍ അവര്‍ കരയും! അത്രയും തിരക്കുള്ള കാലമായിരുന്നു അതെന്ന് നിഷ സാരംഗ്
ഉപ്പും മുളകിലെയും നീലു എന്ന കഥാപാത്രമാണ് നടി നിഷ സാരംഗിന് ജനപ്രീതി നേടി കൊടുത്തത്. എന്നാല്‍ നീലുവാകുന്നതിനും ഏറെ മുന്‍പ് അഭിനയത്തില്‍ സജീവമായിരുന്നു നടി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചെറിയ വേഷങ്ങളില്‍ സിനിമയിലും സീരിയലുകൡലുമൊക്കെ നടി അവതരിപ്പിച്ചിരുന്നു. പിന്നീട് ടെലിവിഷന്‍ പരമ്പരയിലേക്ക് മാറിയതോടെയാണ് ജനങ്ങളുടെ ഇഷ്ടതാരമാകുന്നത്.
ഇപ്പോള്‍ ഉപ്പും മുളകിലെയും നീലു എന്ന് തന്നെയാണ് പലരും നടിയെ വിശേഷിപ്പിക്കുന്നത്. വീട്ടിലും നീലുവിന് ആരാധകരുണ്ടെന്നാണ് നിഷ പറയുന്നത്. മാത്രമല്ല തന്റെ ലോകം കൊച്ചുമകന്‍ റയാനെ ചുറ്റിപ്പറ്റി മാറിയതിനെ കുറിച്ചും അതില്‍ മക്കള്‍ക്ക് പരിഭവം ഉണ്ടെന്നുമൊക്കെ പറയുകയാണ് നടി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

എത്ര തിരക്കാണെങ്കിലും കുടുംബത്തെ ചേര്‍ത്ത് പിടിക്കാതെ മുന്നോട്ട് പോകാനാവില്ല എന്നാണ് നിഷ പറയുന്നത്. അമ്മയായപ്പോഴും അമ്മൂമ്മയായപ്പോഴും ആ സന്തോഷങ്ങളെ തിരക്കുകള്‍ കൊണ്ട് തല്ലിക്കെടുത്തരുതെന്ന് നിര്‍ബന്ധമുള്ളയാളാണ് ഞാന്‍. മൂത്തമകള്‍ രേവതിയുടെ മകന്‍ റിച്ചു എന്ന റയാന്റെ കൂടെയാണ് ഇപ്പോള്‍ തന്റെ ഏറ്റവും പ്രധാന വിനോദമെന്നും നടി വ്യക്തമാക്കുന്നു.
എല്‍കെജിയില്‍ പഠിക്കുന്ന റിച്ചു തന്നെ ങാമ എന്നാണ് വിളിക്കുന്നത്. മക്കളെന്നെ ഇഷാമ്മ എന്നാണ് വിളിക്കുന്നത്. അത് കേട്ട് അവന്‍ ങാമയാക്കി. ഉപ്പും മുളകിലെയും കുട്ടികളും തന്നെ ഇഷാമ്മ എന്നാണ് വിളിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. എത്ര തിരക്കിലാണെങ്കിലും കൊച്ചുമകന്റെ കൂടെ എല്ലാ ദിവസവും ഇത്തിരി നേരമെങ്കിലും ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്.
ഇളയമകള്‍ രവിത രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ അഭിനയത്തിലേക്ക് എത്തുന്നതെന്നാണ് നിഷ പറയുന്നത്. അതുകൊണ്ട് തന്നെ അവരുടെ കുഞ്ഞ് പ്രായത്തിലൊക്കെ ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു. സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴെക്കും എനിക്കും തിരക്കായി. ആ സമയത്ത് ഒന്‍പത് സീരിയലിലൊക്കെ അഭിനയിക്കും. അതിനൊപ്പം സിനിമയിലും അഭിനയിക്കും. അത്രയും തിരക്കായിരുന്നു അന്ന്.

വീട്ടില്‍ വരാന്‍ പോലും പറ്റാത്ത കാലമായത് കൊണ്ട് മക്കളെ കോണ്‍വെന്റ് സ്‌കൂളിലാക്കുകയായിരുന്നു. അവരെ ഹോസ്റ്റലിലാക്കി തിരികെ പോരുമ്പോള്‍ രണ്ടാളും ഭയങ്കര കരച്ചിലായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം കൂടി പരാതി പോലെ അവര്‍ പറഞ്ഞിരുന്നതായി നടി സൂചിപ്പിക്കുന്നു. ഇപ്പോള്‍ റിച്ചുവിന്റെ കൂടെ സമയം ചെലവഴിക്കുന്നത് കാണുമ്പോള്‍ രണ്ടാളും കുശുമ്പുകുത്താറുണ്ട്.
ഷൂട്ടിങ്ങിനിടെയില്‍ അഞ്ച് മിനുറ്റ് കിട്ടിയാലും റിച്ചുവിന്റെ വിശേഷം മാത്രമാണ് വിളിച്ച് ചോദിക്കാറുള്ളത്. ഇപ്പോള്‍ തന്റെ അമ്മയും ഞാനിത്തിരി ഓവറാണെന്ന് പറഞ്ഞ് തുടങ്ങിയതായിട്ടും നടി വ്യക്തമാക്കുന്നു. അവന്റെ കാര്യത്തില്‍ തനിക്കിത്തിരി ടെന്‍ഷന്‍ കൂടുതലാണെന്നാണ് നിഷ പറയുന്നത്. ഒരു ചുമയോ ക്ഷീണമോ ഒക്കെ വന്നാല്‍ എനിക്ക് ടെന്‍ഷനായി തുടങ്ങുമെന്നും നടി പറയുന്നു.
സ്വന്തം കുടുംബം പോലെ ഉപ്പും മുളകും തനിക്ക് കുടുംബം തന്നെയാണെന്ന് നിഷ മുന്‍പും പറഞ്ഞിട്ടുണ്ട്. പരമ്പരയില്‍ മക്കളായി അഭിനയിക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെയാണ് കാണുന്നത്. അവരും അമ്മയെന്ന് തന്നെ വിളിക്കാറുണ്ടെന്നും അങ്ങനെയാണ് തങ്ങളുടെ സ്‌നേഹം മുന്നോട്ട് പോകുന്നതെന്നും നിഷ വ്യക്തമാക്കുന്നു.
മാത്രമല്ല റിച്ചുട്ടന്‍ ഉപ്പും മുളകിന്റെയും ആരാധകനാണ്. സ്‌ക്രീനില്‍ കാണുന്ന നീലുവും ഞാനും ഒരാള്‍ തന്നെയാണോ എന്ന് മനസിലാകാതെ ആദ്യമൊക്കെ ഇരുന്നിട്ടുണ്ട്. പിന്നീട് രണ്ടും ഒരാളാണെന്ന് മനസിലായതോടെ എന്നെ കണ്ടാല്‍ ചിരിക്കുകയാണ് ചെയ്യുന്നതെന്നും നിഷ പറയുന്നു.


Click it and Unblock the Notifications











