നിഷ സാരംഗിന്റെ സമ്പാദ്യം എത്രത്തോളമുണ്ട്; ചെറുപ്പം മുതലുണ്ടായിരുന്ന സമ്പാദ്യത്തെ കുറിച്ച് പറഞ്ഞ് ഉപ്പും മുളകും
ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടി നിഷ സാരംഗ് ശ്രദ്ധിക്കപ്പെടുന്നത് ഉപ്പും മുളകിലൂടെയുമാണ്. ഇപ്പോള്‍ ഉപ്പും മുളകിലെയും നീലിമ ബാലചന്ദ്രന്‍ തമ്പി അഥവ നീലു ആയിട്ടാണ് നടി അറിയപ്പെടുന്നത്. പരമ്പരയിലൂടെ ലഭിച്ച ജനപ്രീതി വലിയ ആരാധക പിന്‍ബലമാണ് നിഷ അടക്കമുള്ള താരങ്ങള്‍ക്ക് ലഭിച്ചത്.
സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ കുടുംബ ജീവിത്തിലേക്ക് പ്രവേശിച്ച നിഷയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് നടി പറഞ്ഞിരുന്നു. അന്ന് മുതല്‍ സ്വയം അധ്വാനിച്ച് രണ്ട് പെണ്‍കുട്ടികളെ പോറ്റി വളര്‍ത്തുകയായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ എന്തെല്ലാം സമ്പാദിച്ചു എന്ന് ചോദിച്ചാല്‍ നിഷയ്ക്ക് പറയാന്‍ ഒരുപാട് ഉത്തരങ്ങളുണ്ട്. അതില്‍ ചിലത് കൗമുദിയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

'ചെറുപ്പം മുതല്‍ സമ്പാദിക്കാന്‍ വളരെ താല്‍പര്യമുള്ള ആളായിരുന്നു. അങ്ങനെ എങ്കില്‍ തന്നെ ഇന്ന് സമ്പാദ്യം എവിടെ എത്തി നില്‍ക്കുന്നു എന്നായിരുന്നു അവതാരകന്‍ നിഷ സാംരഗിനോട് ചോദിച്ചത്. 'വലിയ സമ്പാദ്യമൊന്നുമില്ല. സമ്പാദിക്കാന്‍ വേണ്ടിയുള്ളതൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച് അയച്ചു.

ഇപ്പോള്‍ അവള്‍ക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം. അത്രയെ സമ്പാദ്യമുള്ളു. ചെറുപ്പത്തിലെ സമ്പാദിക്കാന്‍ ഇഷ്ടമാണ്. എന്ന് കരുതി വലിയ സമ്പത്തൊന്നും എന്റെ കൈയില്‍ വന്നിട്ടില്ല. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താന്‍ പറ്റി. എന്നുള്ളതാണ്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.
സമ്പാദിക്കുക എന്നതല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. വേണമെങ്കില്‍ എനിക്ക് കിട്ടുന്ന കാശ് ധൂര്‍ത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു' എന്നും നിഷ പറയുന്നു.


Click it and Unblock the Notifications











