പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടില്ല, എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്: നിഷ സാരംഗ്
കരിയറിൽ പലപ്പോഴും വിവാദത്തിലായ നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന സിറ്റ്കോമിലൂടെയാണ് നിഷ ജനശ്രദ്ധ നേടുന്നത്. പിന്നീടിങ്ങോട്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി നിഷ മാറി. ഉപ്പും മുളകിൽ ഇപ്പോൾ നിഷ അഭിനയിക്കുന്നില്ല. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ചില കാര്യങ്ങളിൽ പ്രതികരിച്ചതിന് കാരണമുണ്ടെന്ന് നിഷ സാരംഗ് പറയുന്നു.
ആൾക്കാർക്ക് മനസിലാകണം എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ പ്രതികരിച്ചത്. പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പ്രതികരിക്കേണ്ട കാര്യങ്ങളിൽ പ്രതികരിച്ചേ പറ്റൂ. അതിപ്പോൾ സ്വന്തം വീട്ടിലാണെങ്കിലും അങ്ങനെയാണ്. ഉള്ളിലൊതുക്കേണ്ട കാര്യങ്ങളുണ്ട്. ചില കാര്യങ്ങളിൽ അപ്പോൾ പ്രതികരിക്കണം. ഞാൻ എന്റേതായ ലോകത്താണ്. വേറൊരാൾ എന്ത് ചിന്തിക്കുന്നു എന്ന് നോക്കാറില്ല. ഞാൻ ജോലി ചെയ്താൽ ജീവിക്കും. എന്ത് ജോലിയും ചെയ്യാൻ ഞാൻ തയ്യാറുമാണെന്ന് നിഷ സാരംഗ് പറയുന്നു.

ഈയടുത്ത് നൽകിയ അഭിമുഖത്തിലും നിഷ ഉപ്പും മുളകും സിറ്റ് കോമിനെക്കുറിച്ച് സംസാരിച്ചിരുന്നു. എല്ലാവർക്കും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് നല്ലൊരു ബ്രേക്ക് കിട്ടും. അത് പോലെ എനിക്ക് കിട്ടിയതാണ് ഉപ്പും മുളകും. സ്വാഭാവികമായി അഭിനയിക്കാനുള്ള പ്ലാറ്റ്ഫോമാണ് അവിടെ നിന്നും കിട്ടിയത്. അതെന്റെ അഭിനയത്തിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇനിയുള്ള യാത്രകളിൽ എനിക്കാവശ്യം അതാണെന്ന് നിഷ സാരംഗ് പറഞ്ഞു. ഞാനാരെക്കുറിച്ചെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. അനാവശ്യ വിവാദങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അന്ന് നടി പറഞ്ഞു.


Click it and Unblock the Notifications











