നിഷ സാരംഗ് രണ്ടാമതും വിവാഹിതയാവുന്നോ? ഇനി കല്യാണം കഴിക്കേണ്ടി വരരുതെന്നാണ് തന്റെ ആഗ്രഹമെന്നും നടി

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും നിര്‍ത്തി വെച്ചിട്ട് മാസങ്ങളായി. ഷോ ഇനിയും വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിജു സോപാനവും നിഷ സാരംഗും വ്യക്തമാക്കിയിരിക്കുകയാണ്. പരമ്പരയ്ക്ക് വേണ്ടി കാത്തിരുന്ന എല്ലാവര്‍ക്കും വലിയൊരു നിരാശയാണ് ഇത് സമ്മാനിച്ചത്.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഇതിനിടെ നിഷയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. ഒരു അഭിമുഖത്തിനിടെ മകള്‍ അമ്മയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് നിഷ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പലരും അത് വളച്ചൊടിച്ചെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയിരിക്കുകയാണ്.

 രണ്ടാം വിവാഹത്തെ കുറിച്ച് നിഷ സാരംഗ്

നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് അവര്‍ വളച്ചൊടിച്ച് ഈ പരുവത്തില്‍ എത്തിച്ചത്. മൂത്തമോളെ കല്യാണം കഴിപ്പിച്ച് വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെ കൂടി കെട്ടിച്ച് വിട്ടാല്‍ എനിക്ക് സമാധാനമായി എന്ന് അവളോട് ഞാന്‍ പറയും. അപ്പോള്‍ അവള്‍ തമാശ പറയുന്നതാണ് അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാന്‍ കെട്ടുള്ളൂ എന്ന്. അവള്‍ക്ക് ഇപ്പോഴെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളു. അതാണ് അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. പക്ഷേ അതിനെ വേറെ പല രീതിയിലും വളച്ചൊടിച്ചാണ് പലരും വാര്‍ത്തകള്‍ കൊടുത്തത്.

 രണ്ടാം വിവാഹത്തെ കുറിച്ച് നിഷ സാരംഗ്

ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ. എല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തില്‍ അങ്ങനെയൊക്കെയാണ്. ഭാവി പ്രവചിക്കാന്‍ കഴിവുണ്ടെങ്കില്‍ ഞാന്‍ അവിടെ എത്തിയേനെ.

 രണ്ടാം വിവാഹത്തെ കുറിച്ച് നിഷ സാരംഗ്

ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്, താല്‍പര്യമില്ല. അറിഞ്ഞ് കൊണ്ട് ഇനിയും ഒരു ഏടാകൂടത്തില്‍ കൊണ്ട് തല വെക്കുന്നത് എന്തിനാണ്. ഒന്ന് കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോള്‍ മനസമാധാനമുണ്ട്. അതാണ് വലിയ കാര്യം. പണ്ടൊക്കെ കുട്ടികള്‍ ചെറുതായിരുന്ന കാലത്ത് പരിതാപകരമായിരുന്ന അവസ്ഥയില്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ കുട്ടികളുടെ അച്ഛന്‍ നല്ല ഒരാള്‍ ആയിരുന്നുവെങ്കില്‍ കഷ്ടപ്പാടില്ലാതെ സുഖമായി ജീവിക്കാമെന്ന്. അന്നത് സാധ്യമായില്ല. ഇനി എന്തിന്, എനിക്കിപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ട്. അപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ എന്നും നിഷ ചോദിക്കുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
 രണ്ടാം വിവാഹത്തെ കുറിച്ച് നിഷ സാരംഗ്

വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയായ നടിയാണ് നിഷ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തനിക്ക് വിവാഹാലോചനകള്‍ വന്നിരുന്നതായി നിഷ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ അപ്പച്ചിയുടെ മകനെയാണ് നിഷ ആദ്യം വിവാഹം കഴിക്കുന്നത്. പൊരുത്തക്കേടുകള്‍ വന്നതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞെങ്കിലും ഇളയമകള്‍ പഠിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X