ഉപ്പും മുളകിലെ നീലുവിനെ അവതരിപ്പിക്കും മുന്‍പ് നേരിട്ട അവഗണനയെക്കുറിച്ച് നിഷ സാരംഗ് പറഞ്ഞത്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നിഷ സാരംഗ്. ഉപ്പും മുളകില്‍ നീലുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു നിഷയുടെ കരിയര്‍ മാറിമറിഞ്ഞത്. സ്‌ക്രീനിലും ജീവിതത്തിലുമായി ഏഴ് മക്കളുടെ അമ്മയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. ഉപ്പും മുളകിലെ പ്രകടനത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ബാലുവിനും കുട്ടികള്‍ക്കുമൊപ്പം നീലുവിനേയും കാണുമ്പോഴാണ് ഞങ്ങള്‍ക്ക് സന്തോഷമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ഇടയ്ക്ക് ഉപ്പും മുളകില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നിഷ സാരംഗ് നടത്തിയത്. മക്കളുടെ കാര്യങ്ങളെക്കുറിച്ചും അഭിനയ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറയുന്ന നിഷ സാരംഗിന്റെ അഭിനയം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കഥാപാത്രത്തിന്റെ പേരില്‍ അഭിനയപ്പെടാനാണ് കൂടുതല്‍ ഇഷ്ടമെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിഷ സാരംഗ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

സമ്പാദ്യ ശീലത്തെക്കുറിച്ച്
നിഷയെന്നും നീലുവെന്നും അറിയപ്പെടുന്നത് ഇഷ്ടമാണ്. പ്രേക്ഷകര്‍ തന്നെ തിരിച്ചറിയുന്നതിലും സന്തോഷമാണ് തോന്നുന്നതെന്നും നിഷ സാരംഗ് പറയുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ അങ്ങനെ എടുത്ത് പറയത്തക്ക സമ്പാദ്യങ്ങളൊന്നുമില്ല. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ കഴിഞ്ഞു. ഒരാളുടെ വിവാഹം നടത്തി, കുട്ടിയുണ്ട്. മറ്റെയാളുടെ വിവാഹം നടത്തണം. വല്യ സമ്പാദ്യമൊന്നുമില്ല, കിട്ടിയത് കൊണ്ട് കാര്യങ്ങളെല്ലാം നടത്താന്‍ പറ്റി. ആരുടേയും കൈയ്യില്‍ നിന്നും കടം വാങ്ങിക്കാതെ വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യാന്‍ പറ്റി. അത് ജീവിതത്തിലെ വലിയ കാര്യമാണ്.

ക്യാരക്ടറിനെക്കുറിച്ച്
അങ്ങനെ വലിയ പിശുക്കൊന്നുമില്ല. കാശ് കിട്ടുമ്പോള്‍ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യണമെന്ന് കരുതാറുണ്ട്, ചെയ്യാറുമുണ്ട്. പിശുക്കിയല്ല. നമ്മളുടെ കാര്യം ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കാനും കഴിഞ്ഞാല്‍ നല്ലതല്ലേ, സ്വഭാവവും ജീവിതവുമൊക്കെയാണ് ഏറ്റവും വലിയ സമ്പാദ്യം. ഇതേക്കുറി്ച്ച് മക്കളോടും പറഞ്ഞുകൊടുക്കാറുണ്ട്. നന്നായി ജീവിക്കുക, നല്ല സ്വഭാവത്തോടെ മറ്റുള്ളവരോട് പെരുമാറുക. നമ്മുടെ ക്യാരക്ടറാണ് വലിയ സമ്പാദ്യം.

നാടകത്തില്‍
നാടകത്തിലൂടെയാണ് കടന്നുവന്നത്. നാടകത്തില്‍ അഭിനയിച്ചതോടെയാണ് എന്തേലും പറയാനുള്ള ധൈര്യം വന്നത്. അഗ്നിസാക്ഷിയിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്. ഒരൊറ്റ ഡയലോഗേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷമാണ് നാടകം ചെയ്തത്. ഡയലോഗ് പറയാനും മോഡുലേഷനുമൊക്കെ വന്നത് നാടകത്തില്‍ അഭിനയിച്ചതിന് ശേഷമാണ്. കൃഷ്ണഭക്തയാണ് താനെന്നും നിഷ സാരംഗ് പറയുന്നു. കണ്ണന്റെ കണ്ണുതുറച്ചിലാണ് ജീവിതം മുഴുവനും.

മിറക്കിള്‍ പോലെ
വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയാല്‍ അത്ഭുതമാണ്. ജീവിതത്തെക്കുറിച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറില്ല. എപ്പോഴോ തുടങ്ങി, എങ്ങനയൊക്കേയോ പോയി, എന്നാല്‍ അതെന്റെ കൈയ്യില്‍ ഒതുങ്ങുന്ന വിധത്തില്‍ തന്നെയായി. കുട്ടികളേയും കൊണ്ട് എന്ത് ചെയ്യുമെന്നൊക്കെ ചിന്തിച്ചിരുന്നു, എല്ലാം ഒരത്ഭുതമാണ്. പ്രത്യേകിച്ച് പ്ലാനിംഗൊന്നുമില്ലാതെ മിറക്കിള്‍ പോലെയാണ്. എന്തെങ്കിലും ഒന്നിലേക്കെത്തുമ്പോഴായിരിക്കും നമുക്ക് അടുത്ത ആഗ്രഹങ്ങള്‍ ഉണ്ടാവുന്നത്. അത് തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നിഷ സാരംഗ് പറയുന്നു.

അവഗണനയുണ്ടായിട്ടുണ്ട്
മുന്‍പ് നിഷ സാരംഗ് ലൊക്കേഷനിലൊക്കെ പോവുമ്പോള്‍ എല്ലാവരും ക്യാരക്ടര്‍ റോള്‍ ചെയ്യുമ്പോള്‍ നോക്കിയിരിക്കുമായിരുന്നു. അവഗണനയൊക്കെ ഉണ്ടാവാറുണ്ട് ചിലപ്പോള്‍. ചെറിയ ക്യാരക്ടര്‍ ചെയ്യുന്നവരോട് ചില അവഗണനയൊക്കെ ഉണ്ടാവാറുണ്ട്. വലിയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പരിഗണനയും സൗകര്യങ്ങളുമൊക്കെ നമുക്ക് ലഭിക്കുമായിരുന്നുവെന്നൊക്കെ വിചാരിച്ചിട്ടുണ്ട്. അതൊക്ക എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ്. അഭിനയ രംഗത്ത് നല്ല ക്യാരക്ടര്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.
Recommended Video

നീലുവിന് ശേഷം
നീലു ചെയ്യുന്നതിന് മുന്‍പ് അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. എല്ലാവരും ഇഷ്ടപ്പെടുന്നൊരു കഥാപാത്രമായി വരാനാവുമെന്ന് വിചാരിച്ചിരുന്നില്ല. വന്ന് കഴിഞ്ഞപ്പോള്‍ ബിഗ് സ്‌ക്രീനില്‍ നല്ല കഥാപാത്രം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന് വിചാരിച്ചിരുന്നു. ഒഴുക്കിന് അനുസരിച്ച് നീങ്ങാനെ ശ്രമിച്ചിട്ടുള്ളൂ. ഇവിടെ കോട്ടം തട്ടും എന്ന് തോന്നുന്ന വര്‍ക്കുകളൊന്നും ചെയ്യാറില്ല. സീരിയലുകളിലേക്കൊന്നും പോവാറില്ല, ഇവിടെ നിന്ന് പോവരുതെന്നുണ്ട്. സനിമകളില്‍ നിന്നൊക്കെ അവസരങ്ങള്‍ വരുന്നുണ്ടെന്നും നിഷ സാരംഗ് പറയുന്നു.


Click it and Unblock the Notifications











