ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
ഉപ്പും മുളകിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളും മിണ്ടാട്ടത്തിലാണ്. ഫോട്ടോഷൂട്ട് വിശേഷങ്ങളും സിനിമയെക്കുറിച്ചുമെല്ലാം വാചാലരായി താരങ്ങളെത്തുന്നുണ്ട്. ഉപ്പും മുളകിനെക്കുറിച്ച് താരങ്ങളും കൃത്യമായി പ്രതികരിച്ചിരുന്നില്ല. ഉപ്പും മുളകില്‍ നീലുവായെത്തുന്ന നിഷ സാരംഗിന്റെ പുതിയ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രകാശന്‍ പറക്കട്ടെയെന്ന സിനിമയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിഷ സാരംഗ് അഭിനയിക്കുന്നുണ്ട്. പുതുപുത്തന്‍ മേക്കോവറുമായാണ് നിഷ സാരംഗ് ചിത്രത്തിലെത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെയര്‍ സ്റ്റൈലും മോഡേണായുള്ള വസ്ത്രധാരണവും കിടുക്കിയെന്നാണ് ആരാധകരുടെ കമന്റുകള്‍. നാളുകള്‍ക്ക് ശേഷം നീലുവിനെ കാണാനായതിന്റെ സന്തോഷമാണ് പലരും പങ്കുവെച്ചത്.
അടുത്തിടെയായിരുന്നു ബിജു സോപാനവും നിഷ സാരംഗും കസ്‌കസ് എന്ന യൂട്യൂബ് ചാനലുമായെത്തിയത്. ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും ഒരുമിക്കുന്ന സിനിമയായ പ്രകാശന്‍ പറക്കട്ടെയുമായാണ് നിഷ സാരംഗ് ഇനി എത്തുന്നത്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍, മാത്യു തോമസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ടിനു തോമസ് ഇവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണെന്ന പ്രത്യേകതയുമുണ്ട്.

ഉപ്പും മുളകിലെത്തിയതോടെയായിരുന്നു നിഷ സാരംഗിന് ആരാധകര്‍ കൂടിയത്. കുഴിമടിയനായ ബാലുവിനേയും മക്കളേയുമെല്ലാം കൃത്യമായി നോക്കുകയും വീട്ടുകാര്യങ്ങളുമെല്ലാം ചെയ്യുന്നതും നീലുവാണ്. നീലുവായുള്ള വരവിന് ഗംഭീര സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും ഹിറ്റാവുമെന്ന് കരുതിയിരുന്നില്ലെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. ബിജു ചേട്ടനുമായുള്ള സ്‌ക്രീന്‍ കെമിസട്രിയെക്കുറിച്ചും താരം വാചാലയായിരുന്നു.
Recommended Video
സ്‌ക്രീനിലെ മക്കളുള്‍പ്പടെ 7 മക്കളാണ് തനിക്കെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു. പരമ്പരയിലെപ്പോലെ തന്നെ ജീവിതത്തിലും അച്ഛനും അമ്മയുമായാണ് മക്കള്‍ തങ്ങളെ കാണുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. നീലുവമ്മയേയും ബാലുവച്ഛനേയും ഒരുപാട് ഇഷ്ടമാണെന്ന് മക്കളെല്ലാവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications