നിഷ സാരംഗിന്റെ വീട്ടിലെ വിശേഷം! ചിന്നുവിനൊപ്പം റിച്ചുവും, അമ്പതാം പിറന്നാളാഘോഷവുമായി താരം

പണ്ട് മുതല്‍ സിനിമകളില്‍ ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നടി നിഷ സാരംഗ് ജനപ്രീതി നേടുന്നത് ഉപ്പും മുളകിലും എത്തിയതോടെയായിരുന്നു. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ഹിറ്റ് പരമ്പരയായ ഉപ്പും മുളകിലെയും കേന്ദ്രകഥാപാത്രമായ നീലുവിനെ അവതരിപ്പിക്കുന്നത് നിഷയാണ്.

നീലിമ ബാലചന്ദ്രന്‍ എന്ന നീലുവിനെ അവതരിപ്പിച്ച് നിഷ കൈയടി വാങ്ങി. ഇപ്പോള്‍ നീലു എന്ന് തന്നെയാണ് നടി അറിയപ്പെടുന്നത്. പരമ്പരയിലെ പോലെ തന്നെ നിഷയുടെ വീട്ടിലെ ഓരോരുത്തരും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. നിഷയുടെ മൂത്ത മകളുടെ വിവാഹം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഇപ്പോള്‍ മകളുടെ കുഞ്ഞിനെ താലോലിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. രസകരമായ മറ്റൊരു കാര്യം നിഷ സാരംഗിന്റെ അമ്പതാം പിറന്നാള്‍ ആണെന്നുള്ളതാണ്. സമൂഹ മാധ്യമങ്ങള്‍ നിറയെ നിഷയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്.

nisha-chinnu-

നിഷയ്‌ക്കൊപ്പം പേരക്കുട്ടി റിച്ചു എന്ന് വിളിക്കുന്ന റയാനും മകള്‍ ചിന്നുവും ഉണ്ടായിരുന്നു. ചിന്നു എടുത്ത സെല്‍ഫി ചിത്രമായിരുന്നു നിഷ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. നീലുവമ്മയും മക്കളും ഏറെ ക്യൂട്ട് ആയിരിക്കുകയാണെന്ന് പറയുകയാണ് ആരാധകര്‍. മൂത്തമകളെ കൂടി കാണാത്തതിലുള്ള സങ്കടം കൂടി ആരാധകര്‍ പങ്കുവെച്ചിരുന്നു.

തന്റെ രണ്ട് മക്കളെ പോലെയാണ് ഉപ്പും മുളകിലെയും അഞ്ച് മക്കളുമെന്ന് നേരത്തെ നിഷ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോഴും ഓണ്‍സ്‌ക്രീനിലെ മക്കളെ കാണാന്‍ പറ്റത്തതിലുള്ള സങ്കടമായിരുന്നു നടി പങ്കുവെച്ചത്. ഇപ്പോള്‍ ലോക്ഡൗണിന് ശേഷം പരിപാടി തുടങ്ങിയെങ്കിലും പാറുക്കുട്ടിയ്ക്ക് മാത്രം പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

nisha-chinnu-

Recommended Video

വ്യാജപ്രചാരണങ്ങള്‍: മറുപടിയുമായി ഉപ്പും മുളകും താരം | filmibeat Malayalam

പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പുറത്ത് ഇറക്കാന്‍ പറ്റാത്തതിനാല്‍ പാറുക്കുട്ടി ഉടനെ ഷൂട്ടിങ്ങിന് എത്തില്ലെന്നാണ് അറിയുന്നത്. അതേ സമയം ബാലുവും നീലുവും മക്കളുമടക്കം സന്തോഷത്തോടെ കഴിയുകയാണ് പരമ്പരയിലിപ്പോള്‍. കുറച്ച് കാലം നിര്‍ത്തി വെച്ചതിന് ശേഷം തുടങ്ങിയതാണെങ്കിലും പരമ്പരയ്ക്ക് ഇപ്പോഴും വലിയ ആരാധക പിന്‍ബലമുണ്ട്.

1999 ല്‍ അഗ്‌നിസാക്ഷി എന്ന സിനിമയിലൂടെയാണ് നിഷ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു അഭിനയിച്ചതെങ്കില്‍ പിന്നീട് വലിയ വേഷങ്ങള്‍ ലഭിക്കുകയായിരുന്നു. ഉപ്പും മുളകിലും അഭിനയിച്ച് തുടങ്ങിയതോടെയാണ് നിഷയെ മലയാളക്കര തിരിച്ചറിഞ്ഞു. ഇപ്പോള്‍ ബിഗ സ്‌ക്രീനില്‍ കൈനിറയെ അവസരങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X